കരുനാഗപ്പള്ളി നഗരസഭാ നേതൃത്വത്തില്‍ ഗവണ്മെന്റ് ടെക്നിക്കല്‍ സ്കൂളില്‍ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചു.
ബി കാറ്റഗറിയിലുള്ള കൊവിഡ് രോഗികള്‍ക്കാണ് ഇവിടെ ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്.100 കിടക്കകളും 20 ഓക്സിജന്‍ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെക്കന്‍ഡ്
ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് ഡോക്ടര്‍മാരെയും 24 ജീവനക്കാരെയും താത്കാലികമായി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം നഗരസഭയുടെ കീഴില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY