സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 200 രൂപയാണ്. ഇതോടെ പവന് 35,920 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 25 രൂപകൂടി 4,490 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.