Feb 15, 2026 8:13 AM
Breaking News

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് വീട്ടമ്മ മരിച്ചു…

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മയാണ് മരിച്ചത്. ഭര്‍ത്താവ് സെബാസ്റ്റ്യന്‍, മകന്‍ അരുണ്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ തേക്കടി-മൂന്നാര്‍ സംസ്ഥാനപാതയില്‍ പുളിയന്‍മല അപ്പാപ്പന്‍പടിക്ക് സമീപമായിരുന്നു അപകടം നടന്നത്. ഡോക്ടറായ മരുമകളെ ആശുപത്രിയില്‍

എത്തിച്ച ശേഷം ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു മരം കാറിന് മുകളിലേക്ക് വീണത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് സെബാസ്റ്റ്യനും സൂസന്നാമ്മയും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …