Feb 12, 2026 4:54 PM
Breaking News

കാട്ടുപോത്ത് ആക്രമിച്ചു; യുവാവിന് ദാരുണാന്ത്യം…

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുവാരകുണ്ട് തരിശ് കുണ്ടോടയിലാണ് സംഭവം. തരിശ് വാലയില്‍ ഷാജിയാണ് കാട്ടുപ്പോത്തിന്റെ ആക്രമണത്തില്‍ മരിച്ചത്.

43 വയസായിരുന്നു. പോത്തിനെ വിരട്ടിയോടിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഷാജിയെ പോത്ത് ആക്രമിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടന്‍

പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാഴ്ച്ച മുന്‍പാണ് ഷാജി ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍

നാട്ടുകാര്‍ ബഹളം വെച്ചാണ് പോത്തിനെ കാട്ടിലേയ്ക്ക് തുരത്തിയോടിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …