സംസ്ഥാനത്ത് ഒന്‍പതാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം,
പ്രവേശനം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും
ഒന്‍പതാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കണം. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വര്‍ഷത്തേക്കുള്ള
പ്രവേശനം കൊവിഡ് നിബന്ധനകള്‍ പാലിച്ച് മേയ് 19-ന് ആരംഭിക്കും. അധ്യാപകര്‍ ‘വര്‍ക്ക് ഫ്രം ഹോം’ സാധ്യത ഉപയോഗപ്പെടുത്തി മേയ് 25-നകം ക്ലാസ് കയറ്റ നടപടികള്‍ പൂര്‍ത്തിയാക്കണം. അധ്യാപകരെ ഫോണില്‍ ബന്ധപ്പെട്ടും
പ്രവേശന നടപടികള്‍ നടത്താം. ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം രേഖകള്‍ പരിശോധിച്ച് പ്രഥമാധ്യാപകര്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.