ഭാര്യയെയും രണ്ടു മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ഗൃഹനാഥനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നു കുണ്ടറ സിഐ. മണ്ട്രോ തുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ എഡ്വേര്‍ഡിനെയാണ് (40) കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ , ആരവ് എന്നിവരെയാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. മേയ് 11-നായിരുന്നു സംഭവം നടന്നത്. സംശയരോഗമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നു പോലീസ് പറഞ്ഞു.
കുടുംബ വീട്ടില്‍ താമസിച്ചു വന്ന വര്‍ഷയെ സംഭവ ദിവസം രാവിലെയാണ് എഡ്വേര്‍ഡ് താമസിക്കുന്ന വാടക വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. വീട്ടില്‍ വന്ന ശേഷം ഭാര്യയുമായി വഴക്കിട്ട
എഡ്വേര്‍ഡ് ഭാര്യയെ തലയ്ക്കടിച്ചു ബോധം കെടുത്തിയ ശേഷമാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. മൂത്തമകളെ കൊലപ്പെടുത്താതെ വിട്ടു. കുട്ടിയെ സംരക്ഷിക്കാന്‍ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം എഡ്വേര്‍ഡ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപെട്ടു.