ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്. ജമ്മു കശ്മീര്‍ പോലീസ് സേനയ്ക്ക് കവചിത വാഹനം കൈമാറി. പരിശോധകള്‍ക്ക് പോകുമ്ബോള്‍ ഭീകരാക്രമങ്ങളില്‍ നിന്നും
രക്ഷനേടാനായാണ് ജമ്മു കശ്മീര്‍ പോലീസ് സേനയ്ക്ക് കവചിത വാഹനം നല്‍കിയത്. ജമ്മുകശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗാണ് വാഹനം കൈമാറിയത്. ജമ്മുമേഖലാ
പോലീസ് മേധാവി മുകേഷ് സിംഗ് വാഹനം ഏറ്റുവാങ്ങി. ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്താനായി ആദ്യം തെരച്ചിലിനിറങ്ങുക കശ്മീര്‍ പോലീസാണ്.
പോലീസ് വിവരം അറിയിക്കുന്നത് അനുസരിച്ചാണ് സിആര്‍പിഎഫ് എത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായി വൈദ്യുതി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിധമാണ് കലവചിത വാഹനം തയ്യാറാക്കിയിട്ടുള്ളത്.
അതിനാല്‍ തന്നെ എത്ര വലിയ ആക്രമണമുണ്ടായാലും എല്ലാ വൈദ്യുതി ഉപകരണങ്ങളും പ്രവര്‍ത്തിക്കുമെന്ന് സൈന്യം അറിയിച്ചു. വാഹനത്തിന് അകത്തിരുന്ന് വെടിയുതിര്‍ക്കാനുള്ള സംവിധാനവും നിരീക്ഷണത്തിനായുള്ള
ദൂരദര്‍ശിനികളും വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്. പുറമേ നിന്നും വെടിയേല്‍ക്കാതിരിക്കാനുള്ള സംവിധാനം വാഹനത്തിലുണ്ട്. ഗ്രനേഡുകള്‍ പൊട്ടിയാലും വാഹനം തകരില്ല.
വാഹനത്തിനകത്തെ നിരീക്ഷണ അറിയിലിരുന്നാല്‍ ചുറ്റുമുള്ളതെല്ലാം നിരീക്ഷിക്കാന്‍ കഴിയും. റെയ്ഡ് നടക്കുന്ന എല്ലാ മേഖലയിലേക്കും ശക്തമായി പ്രകാശം ചൊരിയുന്ന ലൈറ്റുകളും എല്ലാ ദൃശ്യങ്ങളും പകര്‍ത്താനാവുന്ന സി.സി.ടി.വി ക്യാമറകളും
കവചിത വാഹനത്തിലുണ്ട്. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഈ വാഹനം പോലീസിന് വലിയ സഹായമാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.