കേരളം സംഘര്‍ഷമില്ലാത്ത സംസ്ഥാനമാണെന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘര്‍ഷമില്ലാത്ത, നല്ലരീതിയില്‍ ക്രമസമാധാനം പാലിച്ചുപോകുന്ന ഒരു സംസ്ഥാനമാണു കേരളം.
ഇന്ത്യയിലെ ഏതു സംസ്ഥാനങ്ങളേക്കാളും വിദ്യാസമ്പന്നരായ ആളുകളാണു കേരളത്തിലേത്. ഇത് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ ഘടകമാണ്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം നീതി ആയോഗ് കേരളത്തിനാണ് ഒന്നാം സ്ഥാനം നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.