കോവിഡ് ബാധിച്ച് മരിച്ച 45കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ലൈംഗികാതിക്രമത്തിന് ഇരയായതായി മകളുടെ പരാതി. അമ്മയുടെ മരണത്തിന് പിന്നാലെ മകള്‍ സോഷ്യല്‍മീഡിയയിലുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്താന്‍ ബിഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പറ്റ്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് സംഭവം. ചൊവ്വാഴ്ചയാണ് അമ്മയ്ക്ക് ഉണ്ടായ ദുരനുഭവം
സോഷ്യല്‍മീഡിയയിലുടെ മകള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയിലെ മൂന്നോ നാലോ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന് 45 കാരി പറഞ്ഞതായാണ് മകളുടെ വെളിപ്പെടുത്തല്‍.
മെയ് 16, 17 ദിവസങ്ങളിലായി ജീവനക്കാര്‍ ആക്രമിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അമ്മ ബുധനാഴ്ചയാണ് മരിച്ചത്.
മകളുടെ പരാതിയെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ശാസ്ത്രിനഗര്‍ പൊലീസ് സ്റ്റേഷന്‍ അറിയിച്ചു. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് ആരോപണം നിഷേധിച്ചു.
മെയ് 15നാണ് 45കാരിയെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 16ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു.
ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കി.എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 45കാരി മരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു
NEWS 22 TRUTH . EQUALITY . FRATERNITY