രാജ്യത്ത് കോവിഡിനു പിന്നാലെ ബ്ലാക്ക് ഫംഗസും പിടിമുറുക്കുന്നതായ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ പൂനെയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 25 പേര് മരിച്ചതായാണ് റിപ്പോർട്ട്.
നഗരത്തില്‍ 574 പേര്‍ക്ക് ഫംഗസ് ബാധിച്ചു. പൂനെ ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദേശാനുസരണം
കോവിഡ് മുക്തരില്‍ നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്.