രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളില്‍ 3,617 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 27,729,247 പേരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.
അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി. ഒരാഴ്ച്ച കൊണ്ട് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 35 ശതമാനം കുറവ് സംഭവിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 23 ലക്ഷത്തോളം പേരാണ്. അതിനിടെ, മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി.