പുതിയ അദ്ധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം, ഒന്നാം ക്ലാസിലെ പാഠപുസ്തകം വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. മണക്കാട് ഗവ.ടി.ടി.ഐ സ്കൂളിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.
മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റെണി രാജു, ജി ആര് അനില്‍ തുടങ്ങിവര്‍ സന്നിഹിതരായിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
9,39,107 കുട്ടികള്‍ക്കുള്ള യൂണിഫോമാണ് ഉപജില്ലകളിലെ വിതരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ 13,064 സൊസൈറ്റികള്‍ വഴി നല്‍കും.
NEWS 22 TRUTH . EQUALITY . FRATERNITY