Breaking News

പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം ; സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു…

വായ്പ കുടിശിഖയുടെ പേരില്‍ പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ പി വിശ്വനാഥന്‍, ധനകാര്യ, ആസൂത്രണ വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ജുലൈ 31 നകം

സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒരു കുടുംബത്തിന് അവരുടെ ഒരേയൊരു കിടപ്പാടം, വായ്പക്കാരന്‍ മരിച്ചതിന്റെ പേരിലോ, കുടിശിഖയുടെ പേരിലോ ഇല്ലാതാകുന്നത് ഒഴിവാക്കാനാണ് പുതിയ നിയമനിര്‍മ്മാണം.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …