ഇന്ത്യയിലെ മെഡിക്കല്‍ ഓക്സിജന്‍ ഉല്പാദനം വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡിക്കല്‍ ഓക്സിജന്‍ ഉല്പാദനം പത്തിരട്ടിയാണ് വര്‍ധിച്ചത്. സാധാരണ 900 മെട്രിക് ടണ്‍ ഓക്സിജനാണ് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നതെങ്കില്
അത് 9000 ടണ്ണായി വര്‍ധിച്ചുവെന്ന് മോദി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ രാജ്യം നേരിടും. സര്‍വശക്തിയുമെടുത്ത്
കോവിഡിനെതിരെ പോരാടുമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍കീബാത്തില്‍ സംസാരിക്കുേമ്ബാഴാണ് മോദിയുടെ പ്രസ്താവന. രണ്ടാം
മോദി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നവേളയിലാണ് നരേന്ദ്ര മോദിയുടെ മന് കീ ബാത്ത്. കഴിഞ്ഞ ഏഴ് വര്‍ഷവും ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.