ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈന. സുപ്രധാന നയംമാറ്റമാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ രണ്ട് കുട്ടി നയത്തിലാണ് ചൈന മാറ്റം വരുത്തിയിരിക്കുന്നത്. ജനന നിരക്കില്‍ വലിയ കുറവുണ്ടായതോടെയാണ് നയം മാറ്റത്തിലേക്ക് ചൈന കടന്നത്. പ്രായമേറിയ ജനവിഭാഗത്തിന്റെ എണ്ണം കൂടുന്നത് പരിഗണിച്ചാണ് നയം മാറ്റുന്നതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷീ ജിങ്പിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയിലാണ് തീരുമാനമുണ്ടായത്. 1960കള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ മാസം ചൈനയില്‍ രേഖപ്പെടുത്തിയത്. 2015ല്‍ ഒറ്റകുട്ടി നയത്തിലും ചൈന മാറ്റം വരുത്തിയിരുന്നു. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 0.53 ശതമാനമാണ് ചൈനയിലെ ജനസംഖ്യ വളര്‍ച്ചാ നിരക്ക്. 2000 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ഇത് 0.57 ശതമാനമായിരുന്നു. നാല് പതിറ്റാണ്ട് കാലയളവില്‍ ഒറ്റക്കുട്ടി നയവുമായി ചൈന മുന്നോട്ട് പോയിരുന്നു.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY