വിവാദ പ്രസ്താവനയില്‍ യോഗ ഗുരു ബാബാ രാംദേവിനെതിരേ നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍. ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പരാമര്‍ശത്തിനെതിരെ
റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ എഫ്ഒആര്‍ഡിഎ ഇന്ന് ദേശീയ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. വിവേക ശൂന്യവും മനുഷ്യത്വ രഹിതവും പരിഹസിക്കുന്നതുമായ അഭിപ്രായ
പ്രകടനമാണ് രാംദേവ് നടത്തിയതെന്നും അദ്ദേഹം പരസ്യമായി മാപ്പു പറയണമെന്നുമാണ് ഡോക്ടര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഇതിന് പുറമെ രാംദേവിനെതിരെ രാജ്യദ്രോഹ കേസ്
എടുക്കണം എന്ന ആവശ്യവുമായി ഐഎംഎയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY