Breaking News

ബ്ലാക് ഫംഗസ്: കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി…

കൊവിഡ് വ്യാപനത്തോടൊപ്പം രാജ്യത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ബ്ലാക് ഫംഗസ് രോഗ ചികില്‍സയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധിയുടെ മൂന്ന് ചോദ്യങ്ങള്‍. ട്വിറ്ററിലാണ് വയനാട് എംപി രാഹുല്‍ ഹിന്ദിയില്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

”ബ്ലാക് ഫംഗസ് രോഗബാധയെക്കുറിച്ച്‌ സര്‍ക്കാര്‍ വ്യക്തത വരുത്തണം. ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ക്ഷാമം പരിഹരിക്കാന്‍ എന്താണ് ചെയ്തത്?,

രോഗികള്‍ക്ക് ഈ മരുന്ന് ലഭിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?, സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ കൊണ്ട് ജനങ്ങള്‍ ഇങ്ങനെ ബുദ്ധിമുട്ടേണ്ടിവരുന്നത് എന്തുകൊണ്ടാണ്?” രാഹുല്‍ ട്വീറ്റ് ചെയ്തു.

കൊവിഡിന്റെ രണ്ടാം വരവിലാണ് ബ്ലാക് ഫംഗസ് രോഗബാധ രാജ്യത്ത് പടര്‍ന്നുപിടിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങല്‍ ബ്ലാക്

ഫംഗസിനെ പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍ പെടുത്തി പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. കൊവിഡ് രോഗികളിലാണ് ഇന്ത്യയില്‍ ഈ ഫംഗല്‍ രോഗം കാണപ്പെടുന്നത്.

നിരവധി മരണങ്ങളും റിപോര്‍ട്ട്‌ചെയ്തു. കര്‍ണാടകയില്‍ 1250 പേര്‍ രോഗബാധിതരായി. 39 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 39 പേര്‍ മരിച്ചു. യുപിയിലും ഹിമാചലിലും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മീററ്റില്‍ മാത്രം 147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …