സിനിമയില്‍ അവസരം നല്‍കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതായി നടിയുടെ വെളിപ്പെടുത്തല്‍. അഭിനയിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതോടെ എല്ലാം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ കാരണമായെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരു രംഗത്തിനായി തയ്യാറെടുക്കാന്‍ സംവിധായകന്‍ എന്നോട് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ സെറ്റില്‍ പോകുന്നതിന് മുമ്ബ് അയാള്‍ എനിക്ക് ഹസ്തദാനം നല്‍കി. അയാള്‍ എന്റെ കൈപ്പത്തിയില്‍ എന്തോ ഇട്ടതായി ഞാന്‍ മനസിലാക്കി. അതൊരു കോണ്ടം ആയിരുന്നു. ഇത് എന്തിനു …
Read More »കുളം വൃത്തിയാക്കുന്നതിന്റെ മറവിൽ പാടം നികത്തി; പിടികൂടിയ മണ്ണുമാന്തി യന്ത്രത്തിന് രാത്രി വൈകിയും കാവലിരുന്ന് വനിതാ വില്ലേജ് ഓഫീസർ
അനധികൃതമായി പാടം നികത്തിയ സംഭവത്തിൽ പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രം പോലീസ് പിടിച്ചെടുക്കാതത്തതിനെ തുടർന്ന് രാത്രിയിലും കാവലിരുന്ന് വനിതാ വില്ലേജ് ഓഫീസർ. ചെങ്ങന്നൂരിലാണ് പഞ്ചായത്തുകുളം വൃത്തിയാക്കുന്നതിന്റെ മറവിൽ അനധികൃതമായി പാടംനികത്തിയത്. സംഭവം നടന്നു മൂന്നുമണിക്കൂർ കഴിഞ്ഞു സ്ഥലത്തെത്തിയ പോലീസും വിഷയത്തിൽ നിന്നും കൈയൊഴിഞ്ഞതോടെ രാത്രി വൈകീയും വില്ലേജ് ഓഫിസർ മണ്ണുമാന്തിയന്ത്രത്തിനു കാവലിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു പുലിയൂർ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പനയത്തുകുളം വൃത്തിയാക്കുന്നതിന്റെ മറവിലാണ് നിലംനികത്തൽ നടന്നത്. …
Read More »സുമതിയെ കൊന്ന വളവിൽ വീണ്ടും അസ്ഥികൂടം;മരിച്ചിട്ട് 3 മാസത്തോളം പഴക്കമുണ്ടെന്ന് പോലീസ്…
ഏറെ പ്രശസ്തമായ സുമതി വളവിലെ വനത്തിൽ മനുഷ്യന്റെ അസ്ഥികൂടം. പ്രതിയെ തപ്പി ഇറങ്ങിയ പൊലീസാണ് അസ്ഥികൂടം കണ്ടത്. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതിയെ കൊന്ന വളവിലാണ് വീണ്ടും അസ്ഥികൂടം കണ്ടെത്തിയത്. വനത്തിനുള്ളിൽ മരത്തിൽ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കാണപ്പെട്ടത്. മൃതദേഹത്തിന് ഉദ്ദേശം മൂന്ന് മാസത്തോളം പഴക്കം വരുമെന്നാണ് പൊലീസ് പറയുന്നത്. ഭരതന്നൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരഞ്ഞ് വനമേഖലയിൽ എത്തിയ പൊലീസ് സംഘമാണ് അസ്ഥികൂടം കണ്ടത്. …
Read More »മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ് ഹര്‍ജി നല്‍കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടന് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതില്‍ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ …
Read More »എന്തും സംഭവിക്കാം ; തനിക്ക് വധഭീഷണിയുണ്ടെന്ന് ബാലചന്ദ്ര കുമാർ.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കെതിരെ നിരന്തരം വധഭീഷണിയുണ്ടെന്ന് ബാലചന്ദ്രകുമാര്‍. വിദേശത്ത് നിന്നുള്‍പ്പെടെ ഭീഷണി കോളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവുമായി തുടര്‍ന്നും സഹകരിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്ക് അപകട ഭീഷണിയുണ്ടെന്നത് ഒരു തോന്നലല്ല. എനിക്ക് ബോധ്യമായ ഇടത്ത് നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പൊലീസിനെ സമീപിച്ചത്. ഫെബ്രുവരി 16 ന് കേസിന്റെ വിധി വരുന്നത് …
Read More »മോശം പറഞ്ഞവര്‍ക്ക് സ്‌നേഹിക്കുന്നവര്‍ മറുപടി നല്‍കും! ‘കുനിഞ്ഞ് പാമ്പിനെ എടുത്തപ്പോള്‍ വാരിയെല്ലില്‍ മിന്നല്‍ വേദന, ശ്രദ്ധ മാറിയപ്പോള്‍ കടിയേറ്റു’: വാവ സുരേഷ്
അപകടത്തിലേറ്റ പരിക്കാണ് ഒരു നിമിഷം ശ്രദ്ധ മാറ്റിയത്, അതാണ് മൂര്‍ഖന്‍ കടിയ്ക്കാനിടയാക്കിയതെന്ന് ദുരന്ത നിമിഷം ഓര്‍മ്മിച്ച് വാവ സുരേഷ്. ജീവിതത്തിലേക്കു തിരിച്ചു വരാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി വാവ സുരേഷ്. കോട്ടയത്തെ ചികില്‍സ പൂര്‍ത്തിയാക്കി ശ്രീകാര്യത്തെ വീട്ടില്‍ മടങ്ങിയെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ്. വാഹനാപകടത്തിലെ പരിക്കാണ് ശ്രദ്ധ തെറ്റിച്ചത്. ‘പാമ്പിനെ പിടികൂടി ഉയര്‍ത്തിയ ശേഷം ചാക്കിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലില്‍ ഒരു മിന്നല്‍ വേദന. ഒരു നിമിഷം ശ്രദ്ധ …
Read More »പതിനൊന്നുമണിയോടെ പോയ ആള്‍ ഇരുപത് മിനിട്ടിനുള്ളില്‍ തിരിച്ചെത്തി, കൈയില്‍ മുറിവ്; വിനീതയുടെ കൊലപാതകത്തില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍
പേരൂര്‍ക്കട അമ്ബലമുക്കില്‍ അലങ്കാര ചെടി വില്‍പന കേന്ദ്രത്തിലെ ജീവനക്കാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച രാവിലെയാണ് കടയ്ക്കുള്ളില്‍ നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതമോളെ (38) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെ വിനീത നില്‍ക്കുന്ന കടയുടെ ഭാഗത്തേക്ക് പോയ ആള്‍ 20 മിനിട്ടിനുളളില്‍ തിരിച്ചു വന്ന ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. തിരിച്ചെത്തിയപ്പോള്‍ ഇയാളുടെ കൈയില്‍ മുറിവുണ്ടായിരുന്നു എന്ന് സാക്ഷി മൊഴി നല്‍കി. …
Read More »കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച പ്രദീപിന്റെ ഭാര്യക്ക് തൃശൂര്‍ താലൂക്ക് ഓഫിസില്‍ നിയമനം…
കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ താലൂക്ക് ഓഫിസില്‍ ക്ലറിക്കല്‍ തസ്തികയിലാണ് ജോലി ലഭിച്ചത്. എം.കോം ബിരുദധാരിയാണ് ശ്രീലക്ഷ്മി. തിങ്കളാഴ്ച രാവിലെ താലൂക്ക് ഓഫിസിലെത്തിയ ശ്രീലക്ഷ്മിയ്ക്ക് റവന്യൂ മന്ത്രി കെ. രാജനാണ് നിയമന ഉത്തരവ് കൈമാറിയത്. രാജ്യത്തിന് വേണ്ടി പോരാടുന്ന ധീരജവാന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വലിയ അംഗീകാരമാണ് അവരുടെ ആശ്രിതര്‍ക്കുള്ള നിയമനമെന്ന് മന്ത്രി പറഞ്ഞു. …
Read More »കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം; കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ അച്ഛനും മുത്തച്ഛനും ആശുപത്രിയില്‍
കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണന്‍കുഴിയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന കുടുംബത്തെയാണ് കാട്ടാന ആക്രമിച്ചത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ അച്ഛനേയും മുത്തച്ഛനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള പുത്തന്‍ചിറ മൂരിക്കാട് സ്വദേശി കച്ചട്ടില്‍ നിഖിലിന്റെയും അജന്യയുടെയും മകളാണ് കൊല്ലപ്പെട്ടത്. നിഖിലി(36)നും ഭാര്യയുടെ അച്ഛന്‍ വെറ്റിലപ്പാറ സ്വദേശി നെടുമ്ബം വീട്ടില്‍ ജയനു(50)മാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടിയില്‍നിന്ന് അതിരപ്പിള്ളിയിലേക്കുള്ള വഴിയില്‍ തിങ്കളാഴ്ച രാത്രി ഏഴോടെ കണ്ണംകുഴി പാലത്തിനും ശിവക്ഷേത്രത്തിനുമിടയിലായിരുന്നു …
Read More »കേസുകള്‍ കെട്ടിച്ചമച്ചത്; ജാമ്യത്തിനായി മോന്‍സന്‍ മാവുങ്കല്‍ ഹൈക്കോടതിയില്‍.
ബലാത്സംഗ കേസുകളില്‍ ജാമ്യം തേടി മോന്‍സന്‍ മാവുങ്കല്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ബലാത്സംഗ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ജാമ്യാപേക്ഷയില്‍ മോന്‍സന്റെ വാദം. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ കൊണ്ട് തനിക്കെതിരെ മൊഴി നല്‍കിപ്പിച്ചതെന്നാണ് മോന്‍സണ്‍ വാദിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവതിയെയും ബലാത്സംഗം ചെയ്ത കേസുകളിലാണ് മോന്‍സന്‍ മാവുങ്കല്‍ ജാമ്യം തേടിയിരിക്കുന്നത്. വീട്ടിലെ സഹായിയായ സ്ത്രീയുടെ മകളെ …
Read More »