Breaking News

NEWS22 EDITOR

മാര്‍ച്ചോടെ ഇന്ധനവില കുതിക്കും?; ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യത…

മാര്‍ച്ചോടെ രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചു ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയേക്കും. ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. യുക്രൈന്‍ യുദ്ധഭീതിയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ പ്രധാന കാരണം. യുദ്ധം ഉണ്ടായാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണവിതരണം നിലയ്ക്കുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ …

Read More »

പശുക്കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാക്കള്‍ പിടിയില്‍…

ജയ്പൂരില്‍ പശുക്കിടാവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത നാല് പേര്‍ പൊലീസ് പിടിയില്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ചോപങ്കിയിലെ മലയോര പ്രദേശത്താണ് സംഭവം നടന്നത്. ഇതിനോടകംതന്നെ ക്രൂരകൃത്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതികളില്‍ ഒരാള്‍ റോഡില്‍ കിടക്കുന്ന പശുക്കുട്ടിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരു പ്രതി അതിനെ പിടിച്ചുവയ്ക്കുന്നതുമാണ് വീഡിയോയിലുള്ള ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെയാള്‍ വീഡിയോ ചിത്രീകരിച്ചു. സംഭവത്തില്‍ ഫത്തേ മുഹമ്മദ് എന്നയാളാണ് പരാതി നല്‍കിയത്. സുബൈര്‍, താലിം, വാരിസ്, ചുന എന്നീ …

Read More »

കണ്ണൂരില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവതി പിടിയില്‍, അന്വേഷണം കണ്ണികള്‍ക്ക് പിന്നാലെയെന്ന് പൊലീസ്

വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി കണ്ണൂരിലെ മൊകേരിയില്‍ യുവതി പിടിയില്‍. മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് യുവതി പിടിയിലായത്. മൊകേരിയിലെ നിര്‍മല ടാക്കീസിന് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന പാലേരി സ്വദേശിനി കുന്നോത്ത് ശരണ്യയില്‍ നിന്നാണ് 740 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയത്. ശരണ്യയില്‍ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെ …

Read More »

കെ.എസ്.ഇ.ബി അഴിമതി: എം.എം മണിയുടെ ബന്ധുക്കള്‍ക്ക് ഭൂമി ലഭിച്ചതില്‍ രേഖകളുണ്ടെന്ന് വി.ഡി. സതീശന്‍

കെ.എസ്.ഇ.ബി അഴിമതി ആരോപണത്തില്‍ മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എസ്.ഇ.ബി ഭൂമി കൈമാറ്റത്തിലൂടെ മുന്‍ മന്ത്രി എം.എം മണിയുടെ ബന്ധുക്കള്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശന്‍ ആരോപിച്ചു. നൂറ് കണക്കിന് ഭൂമിയാണ് ചട്ടവിരുദ്ധമായി കൈമാറിയത്. ഇത്തരത്തിലുള്ള അഴിമതിയെ തുടര്‍ന്നാണ് വൈദ്യുതി ബോര്‍ഡില്‍ സാമ്ബത്തിക പ്രതിസന്ധിയുണ്ടായത്. അതുകൊണ്ട് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച്‌ ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.എസ്.ഇ.ബി …

Read More »

കൊല്ലം ഇത്തിക്കരയാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യാസ്ഥികൾ; ഒപ്പം തകിടുകളും ധാന്യങ്ങളും; ഫോറൻസിക് പരിശോധന നടത്തും…

കൊല്ലം ഇത്തിക്കരയാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തി. ഇത്തിക്കര കൊച്ചുപാലത്തിന് സമീപത്ത് നിന്നാണ് അസ്ഥികൾ അടങ്ങിയ ചാക്ക് കണ്ടെത്തിയത്. പല്ല് ഉൾപ്പെടെ കീഴ്ത്താടി, കൈ കാലുകളുടെ എല്ലുകൾ, ഇടുപ്പെല്ല് തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതിനൊപ്പം മറ്റൊരു ചാക്കിൽ ചുവന്നപട്ട്, ചന്ദനത്തിരിയുടെ പീഠം, ഫ്രെയിം ചെയ്ത ഫോട്ടോയുടെ അവശിഷ്ടം, നെല്ല് തുടങ്ങിയവ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പ്രദേശവാസിയായ …

Read More »

തൊഴിൽ തർക്കം; തൃപ്പൂണിത്തുറയിൽ തൊഴിലാളി യൂണിയനുകൾ തമ്മിൽ കൂട്ടത്തല്ല്

തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയിൽ തൊഴിലാളി യൂണിയൻ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് പ്രവർത്തകർ തമ്മിലാണ് കൂട്ടത്തല്ല് നടന്നത്. തൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് യൂണിയനുകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ബിഎംസിനെ നിർമ്മാണ ജോലിയിൽ പങ്കെടുപ്പിക്കാൻ കഴിയില്ല എന്ന് സിഐടിയു, ഐൻടിയുസി പ്രവർത്തകർ തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സാനിധ്യത്തിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചർച്ചയിൽ ഒത്തു തീർപ്പായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് …

Read More »

ബൈക്ക് കനാലിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ 26 കാരന് ദാരുണാന്ത്യം.

ബൈക്ക് കനാലിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ 26 കാരന് ദാരുണാന്ത്യം. ആഷിക്ക് എന്നയാളാണ് മരിച്ചത്. ജോലി അന്വേഷിച്ച് എത്തിയ യുവാവാണ് അപകടത്തില്‍പ്പെട്ടത്. കുത്തിയതോട്ടിലെ ബേക്കറിയില്‍ ജോലിക്ക് വന്നതാണ് ഇയാള്‍. ബേക്കറിയുടെ മുന്നില്‍ നിന്ന് ബൈക്കുമായി പോകുന്നതിനിടെ കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്സും പൊലീസുമെത്തി ഒരു മണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തുറവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

Read More »

കുട്ടികള്‍ക്കും ഹെൽമെറ്റ്; ടൂവീലര്‍ യാത്രയ്ക്ക് ഇനി കര്‍ശന നിയന്ത്രണം…

കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്ന കാര്യത്തിൽ ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ഗ​താ​ഗ​ത മ​​​​ന്ത്രാ​ല​യം. നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കയറ്റുന്നതിനുള്ള പുതിയ സുരക്ഷാ നിയമങ്ങൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്‍തു. നാ​ലു വ​യസി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​രു​ച​ക്ര​വാ​ഹന​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റും ഡ്രൈ​വ​റു​​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ബെ​ൽ​റ്റും നി​ർ​ബ​ന്ധ​മാ​ക്കിയാണ് കേന്ദ്ര ഗ​താ​ഗ​ത മ​​​​ന്ത്രാ​ല​യം വിജ്ഞാപനം പുറത്തിറക്കിയത്. കു​ട്ടി​ക​ളു​മാ​യി പോ​വു​മ്പോ​ൾ പ​ര​മാ​വ​ധി വേ​ഗം 40 കി​ലോ​മീ​റ്റ​റി​ൽ …

Read More »

കൊച്ചി മെട്രോ‍ പാളത്തിന് ചെരിവ്; ട്രെയിന്‍ വേഗത കുറച്ചു; പരിശോധന തുടരുന്നു…

കൊച്ചി മെട്രോ പാളത്തിന് ചെരിവുള്ളതായി കണ്ടെത്തല്‍. കൊച്ചി പത്തടിപ്പാലത്ത് 374ാം നമ്ബര്‍ തൂണിന് സമീപമാണ് ചെരിവ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് തൂണിന്റെ അടിത്തറ പരിശോധിക്കാന്‍ കുഴിയെടുത്തിട്ട് ഒരാഴ്ചയോളമായി. പരിശോധിക്കാനുള്ള ഉപകരണം എത്താന്‍ കാത്തിരിക്കുകയാണ്. മെട്രോ പാളത്തിന്റെ ചെരിവ് പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തിന്റെ (വയഡക്‌ട്) ചെരിവാണെന്ന് സംശയിച്ചെങ്കിലും അതല്ലെന്നാണ് ആദ്യ വിലയിരുത്തല്‍. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലവും ചെരിവുണ്ടാകാം. അങ്ങനെയെങ്കില്‍ ബുഷ് മാറ്റിവച്ചാല്‍ പ്രശ്‌നം തീരും. വയഡക്ടിന്റെ ചെരിവാണെങ്കിലും പരിഹരിക്കാനാകും. …

Read More »

ഭക്തി ലഹരിയില്‍ ആറ്റുകാല്‍; ക്ഷേത്ര ഭണ്ഡാര അടുപ്പില്‍ തീ പടര്‍ന്നു; നിവേദ്യം ഉച്ചയ്ക്ക് 1.20ന്

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഭണ്ഡാര അടുപ്പില്‍ തീ പടര്‍ന്നു. കൊവിഡ് മാനദണ്ഡകങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. 10.50നാണ് ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പില്‍ തീ പകര്‍ന്നത്. കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്ര പരിസരത്തോ നഗരത്തിലെ പൊതു ഇടത്തിലോ പൊങ്കാല അര്‍പ്പിക്കാന്‍ അനുമതിയില്ല. ക്ഷേത്ര മേല്‍ശാന്തിയാണ് അടുപ്പില്‍ തീ പകര്‍ന്നത്. 1.20 നാണ് നിവേദ്യം. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന കുത്തിയോട്ടത്തിനു നിയന്ത്രണമുണ്ട്. പുറത്തെഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവയുണ്ടാകില്ല. പൊങ്കാലയോടനുബന്ധിച്ച്‌ ക്ഷേത്ര …

Read More »