കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്ബത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ല. റെയില്‍വേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്‌ഇന്‍വെസ്റ്റ്‌മെന്റ് നയം കൂടുതല്‍ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ജനങ്ങളുടെ …
Read More »കേരളം ഇനിയും കാത്തിരിക്കണം; സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല..
കേരളം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനിയും കാത്തിരിക്കണം. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ നാലാം ബജറ്റില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രഖ്യാപമില്ല. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് പദ്ധതി ബജറ്റിന്റെ ഭാഗമാക്കാതിരുന്നതെന്നാണ് സൂചന. പരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള അനുമതി ഇതുവരെ പദ്ധതിയ്ക്ക് ലഭിച്ചിട്ടില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയെങ്കിലും കേന്ദ്ര ബജറ്റില്‍ ഇടമുണ്ടാകുമോയെന്നായിരുന്നു സംസ്ഥാനം …
Read More »വാവ സുരേഷിന്റെ ആരോഗ്യനില പ്രതീക്ഷ നല്‍കുന്നു; കൈകാലുകള്‍ അനക്കി തുടങ്ങി…
വാവ സുരേഷിന്റെ ആരോഗ്യനില പ്രതീക്ഷ നല്‍കുന്നതായി മന്ത്രി വിഎന്‍ വാസവന്‍. വിളിക്കുബോള്‍ പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകള്‍ അനക്കി തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി. മുന്‍പ് ചികിത്സിച്ച ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയാണ് ചികിത്സ നല്കുന്നത്. ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. അപകട നില തരണം ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയില്‍വച്ചാണ് അപകടം നടന്നത്. വലതുകാലിനാണ് കടിയേറ്റത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന പാമ്ബിനെ പിടിക്കാന്‍ …
Read More »പത്ത് അടി നീളമുള്ള ദോശ കഴിച്ചു തീർത്താൽ 71,000 രൂപ സമ്മാനം..
നല്ല നെയ്യിൽ മൊരിഞ്ഞ ചൂട് ദോശ. ഒപ്പം കടുകിട്ട് താളിച്ച ചമ്മന്തിയും ആവി പറക്കുന്ന സാമ്പാറും. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നില്ലേ ? എത്ര ദോശ വരെ നിങ്ങൾക്ക് കഴിക്കാൻ സാധിക്കും ? പത്തടി നീളമുള്ള ഭീമൻ ദോശ കഴിച്ച് താർക്കാൻ സാധിക്കുമോ ? എങ്കിൽ 71,000 രൂപ നിങ്ങൾക്ക് സ്വന്തം. ഇൻസ്റ്റഗ്രാം ഫുഡ് ബ്ലോഗിംഗ് പേജായ ഡൽഹി ടമ്മിയിലൂടെയാണ് ഈ ദോശ കഥ പുറത്തുവന്നത്. വലിയ തവയിൽ ദോശമാവ് …
Read More »ഡിജിറ്റല്‍ റുപ്പീ, 5ജി ഇന്റര്‍നെറ്റ്, ഇ-പാസ്പോര്‍ട്ട് ഈ വര്‍ഷം; മറ്റ് വിശദാംശങ്ങള്‍…
ഡിജിറ്റല്‍ റുപ്പീ നടപ്പ് സാമ്ബത്തികവര്‍ഷത്തില്‍ നടപ്പാക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. ബ്ലാക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. 5ജി ഇന്റര്‍നെറ്റ് ഈ സാമ്ബത്തിക വര്‍ഷം തന്നെ ലഭ്യമാകുമെന്നു ധനമന്ത്രി പറഞ്ഞു. സ്‌പെക്‌ട്രം ലേലം ഈ വര്‍ഷം തന്നെയുണ്ടാകും. സ്വകാര്യ കമ്ബനികള്‍ക്ക് 5ജി ലൈസന്‍സ് നല്‍കും. 5ജി സാങ്കേതിക വിദ്യ കൂടുതല്‍ ജോലി സാധ്യതകള്‍ തുറക്കും. ഗ്രാമീണ മേഖലയില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ …
Read More »ചാറ്റ് സ്ക്രീന്‍ഷോട്ട് മറ്റാരെങ്കിലും പകര്‍ത്തിയാല്‍ ഉടന്‍ അറിയിപ്പ്; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
ഫേസ്ബുക്ക് മെസഞ്ചറിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ചാറ്റുകളില്‍ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ലഭ്യമാണ്. ഇപ്പോള്‍ പുതിയ ഒരു അലേര്‍ട്ട് ഫീച്ചര്‍ ഫേസ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആരെങ്കിലും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ, ആരെങ്കിലും വാനിഷ് മോഡില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുമ്ബോള്‍ അറിയിപ്പ് ലഭിക്കുമായിരുന്നു. എന്നാല്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ചാറ്റുകളിലും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കാന്‍ …
Read More »കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റീവ് നിരക്കിലും രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കേണ്ടതില്ലെന്നാണ് നിലവിലെ സര്‍ക്കാര്‍ തീരുമാനം. രോഗവ്യാപനത്തില്‍ കുറവുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് അവലോകനയോഗത്തിന്റെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം 50000ത്തിന് താഴെയെത്തിയതും ടിപിആര്‍ 42ലേക്ക് കുറഞ്ഞതും ആശ്വാസം നൽകുന്നു. തിരുവനന്തപുരത്തെ രോഗവ്യാപനത്തിലും കാര്യമായ കുറവുണ്ട്. എന്നാല്‍ എറണാകുളത്തും തൃശൂരിലും സ്ഥിതി ഗുരുതരമാണ്. എറണാകുളത്ത് ഇന്നലെയും രോഗികളുടെ എണ്ണം 9000ന് …
Read More »സിനിമയില്‍ അഭിനയിക്കാന്‍ കിടക്ക പങ്കിടാന്‍ പ്രലോഭനം, എതിര്‍ത്തപ്പോള്‍ ഭീഷണി: കാസ്റ്റിംഗ് കൗച്ച് അനുഭവവുമായി ദിവ്യങ്ക ത്രിപാഠി
താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ പങ്കുവച്ച് നടി ദിവ്യങ്ക ത്രിപാഠി. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യങ്ക. വലിയൊരു ബ്രേക്കിങ് സിനിമയ്ക്ക് വേണ്ടി സംവിധായകനുമായി കിടക്ക പങ്കിടണം എന്നാണ് പറഞ്ഞതെന്നും, എതിര്‍ത്തപ്പോള്‍ തന്നെ കുറിച്ച് വ്യാജ വാര്‍ത്ത പരത്തിയതായും ഭീഷണിപ്പെടുത്തിയതായും നടി വെളിപ്പെടുത്തി. ദിവ്യങ്കയുടെ വാക്കുകള്‍ : ‘ഒരു ഷോ അവസാനിച്ചു കഴിഞ്ഞാല്‍ അവിടെ അടുത്ത പ്രശ്നം തുടങ്ങും. കൈയ്യില്‍ പണമേ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ബില്ലുകളും …
Read More »പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ
കോട്ടയം: കോട്ടയത്ത് വെച്ച് പാമ്പിനെ പിടിക്കുന്നതിനിടെ വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റു. മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സംഭവം. വൈകുന്നേരം നാലരയോടെ കോട്ടയം കുറിച്ചിക്ക് സമീപത്ത് വെച്ചാണ് മൂർഖൻ പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടെ വാവ സുരേഷിന് കടിയേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
Read More »പി.എസ്.ജി വിട്ട് ഫ്രാൻസ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്ബന്‍മാരായ റയല്‍ മാഡ്രിഡിലേക്ക്
പാരീസ് സെന്‍റ് ജെര്‍മെയ്ന്‍ (പി.എസ്.ജി) സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്ബന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഫ്രീ ഏജന്റായിട്ടാവും എംബാപ്പെ മാഡ്രിഡിലെത്തുക. ജുലൈയിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്‍റെ കരാര്‍ അവസാനിക്കുന്നത്. സീസണിലെ 23കാരനായ എംബപ്പെയുമായുള്ള കരാര്‍ പുതുക്കാനുള്ള പി.എസ്.ജിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണയും താരത്തെ സ്‍പെയിനിലെത്തിക്കാന്‍ റയല്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. എന്നാല്‍ ഈ സീസണ്‍ അവസാനിക്കുന്നതിന് മുമ്ബ് എംബാപ്പെ റയല്‍ മാഡ്രിഡിന് …
Read More »