Breaking News

NEWS22 EDITOR

അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍; ലൂസിഫറെ മറികടന്ന് കുറുപ്പിന്റെ തേരോട്ടം; ഇനി തിയേറ്ററിന് കരുത്താകാന്‍ കാവല്‍…

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ‘കുറുപ്പ്’ അന്‍പത് കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. മോഹന്‍ലാലിന്റെ അറബിക്കടലിന്റെ സിംഹവും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനിടെ സുരേഷ് ഗോപിയുടെ കാവലും എത്തും. എല്ലാം കൂടിയാകുമ്ബോള്‍ ക്രിസ്മസില്‍ മലയാള സിനിമ പുത്തന്‍ ഉണര്‍വ്വിലാകും. മലയാള സിനിമ ഒടിടിയിലേക്ക് കൂടുമാറുമെന്ന ആശങ്കയും ഇതോടെ മാറുകയാണ്. ‘കുറുപ്പി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ …

Read More »

ചിലെ തോറ്റു; അര്‍ജന്‍റീനക്ക്​ ലോകകപ്പ്​ യോഗ്യത….

ലാറ്റിനമേരിക്കയില്‍ നിന്ന്​ ഖത്തര്‍ ലോകകപ്പിന്​ യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി അര്‍ജന്‍റീന മാറി. ഇന്ന്​ പുലര്‍ച്ചെ ബ്രസീലും അര്‍ജന്‍റീനയും തമ്മില്‍ നടന്ന യോഗ്യത റൗണ്ട്​ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. എന്നാല്‍ ചിലെ ഇക്വഡോറിനോട്​ രണ്ടുഗോളിന്​ തോറ്റതോടെ അര്‍ജന്‍റീനക്ക്​ യോഗ്യത ഉറപ്പിക്കാനായി. ഇതോടെ ഇക്വഡോര്‍ ലോകകപ്പ്​ യോഗ്യതക്ക്​ ഒരുപടികൂടി അടുത്തു. ഇത്​ തുടര്‍ച്ചയായി 13ാം തവണയാണ്​ അര്‍ജന്‍റീന ലോകകപ്പ്​ ബെര്‍ത്തുറപ്പിക്കുന്നത്​. 1970-ല്‍ മെക്‌സിക്കോയില്‍ നടന്ന ഫൈനല്‍ റൗണ്ടിലായിരുന്നു അര്‍ജന്‍റീനക്ക്​ ഇടംപിടിക്കാനാകാതെ …

Read More »

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ല: കേരളത്തിന് കത്തയച്ച്‌ തമിഴ്‌നാട്…

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച്‌ കേരളത്തിന് വീണ്ടും കത്തയച്ച്‌ തമിഴ്‌നാട്. ഘടനാപരമായോ ഭൂമിശാസ്ത്ര പരമായോ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കിയിട്ടുണ്ടെന്നും തമിഴ്‌നാട് കത്തില്‍ പറയുന്നു. റൂള്‍ കര്‍വ്വ് അനുസരിച്ചുള്ള വെള്ളം മാത്രമേ സംഭരിക്കുന്നുള്ളൂ. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കേരളത്തെ മുന്‍കൂട്ടി അറിയിക്കുമെന്നും തമിഴ്‌നാട് ചീഫ് സെക്രട്ടറി കത്തില്‍ പറയുന്നു. അണക്കെട്ടിന് സമീപം താമസിക്കുന്നവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2014 മെയ് 14ലെ സുപ്രീം കോടതി …

Read More »

“കേസുകൊടുക്കുമെന്നു പറഞ്ഞവരെ പേടിച്ചല്ല മയിലിനെ കറിവയ്ക്കാതിരുന്നത്”; വിവാദങ്ങളോട് പ്രതികരിച്ച്‌ ഫിറോസ് ചുട്ടിപ്പാറ…

ഭീഷണിപ്പെടുത്തുകയും കേസുകൊടുക്കുകയും ചെയ്യുമെന്ന് പറഞ്ഞവരെ പേടിച്ചല്ല മയിലിനെ കൊല്ലേണ്ടെന്നു തീരുമാനിച്ചതെന്ന് ഫുഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ. സീരിയലുകളും സിനിമകളും പോലെ പ്രത്യേകം തിരക്കഥ തയാറാക്കിയാണ് വീഡിയോ ചെയ്തത്. തിരക്കഥയില്‍ പ്ലാന്‍ ചെയ്തതെല്ലാമാണ് കൃത്യമായി ഷൂട്ട് ചെയ്ത് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സീരിയലുപോലെ ക്രിയേറ്റ് ചെയ്‌തെടുത്തതാണ്. നാട്ടില്‍നിന്ന് വരുമ്ബോള്‍ തന്നെ മയിലിനെ കറിവയ്ക്കാനുള്ള പ്ലാനുണ്ടായിരുന്നില്ല. ഒരു സീരിയലായെടുത്ത് ആളുകളെ രസകരമായ കാഴ്ചകള്‍ കാണിക്കുകയായിരുന്നു ലക്ഷ്യം. ദുബൈയില്‍ മയിലിനെ കറിവയ്ക്കാന്‍ വന്നതല്ല. …

Read More »

യുവതിയെ വളര്‍ത്തു നായ്ക്കള്‍ ആക്രമിച്ച സംഭവത്തിൽ ട്വിസ്റ്റ്; രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്…

അമ്പായത്തോട്ടില്‍ വളര്‍ത്തുനായ്ക്കളുടെ കടിയില്‍നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്. നായ്ക്കളുടെ ഉടമയായ റോഷന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് നടപടി. അതേസമയം, റോഷനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ താമരശേരി ഡി വൈ എസ് പിക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് നായ്ക്കളുടെ ആക്രമണത്തില്‍ അമ്പായത്തോട് മിച്ചഭൂമിയിലെ ഫൗസിയ(38)യ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കൈയ്ക്കും ചെവിക്കുമെല്ലാം മാരകമായ മുറിവേറ്റ് ഗവ. മെഡികല്‍ കോളേജ് ആശുപത്രിയില്‍ …

Read More »

5000ത്തോളം സ്ത്രീകളുടെ പ്രസവമെടുത്ത നഴ്‌സ് സ്വന്തം പ്രസവത്തിനിടെ മരണമടഞ്ഞു…

ഒട്ടേറെ സ്ത്രീകളുടെ പ്രസവമെടുത്തമഹാരാഷ്ട്ര സ്വദേശിനിയായ നഴ്‌സ് സ്വന്തം പ്രസവത്തിനിടെ മരിച്ചു. 5000 സ്ത്രീകളെ പ്രസവത്തിന് സഹായിച്ച സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരി ജ്യോതി ഗാവ്ലിയാണ് ഞായറാഴ്ച സ്വന്തം കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ മരണപ്പെട്ടത്. ഹിംഗോളിയിലെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ നവജാത ശിശു വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു 38 കാരിയായ ജ്യോതി ഗാവ്ലി. ഈ ആശുപത്രിയില്‍ നടക്കുന്ന സാധാരണ പ്രസവത്തിലും സിസേറിയനിലും നഴ്സായി ജ്യോതി ജോലി ചെയ്തിട്ടുണ്ട്. നഴ്സ് ജോലിയില്‍ ഏറെ ഇഷ്ടമുണ്ടായിരുന്ന …

Read More »

ഇന്ധനവില വര്‍ധനവ്; ജനങ്ങള്‍ വോട്ട് ചെയ്ത സര്‍ക്കാരുകളോട് ചോദിക്കൂ എന്ന് നിര്‍മല സീതാരാമന്‍…

ഇന്ധനവില കുറയ്ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങള്‍ അവര്‍ വോട്ടുചെയ്ത് വിജയിപ്പിച്ച സര്‍ക്കാരുകളോടാണ് ഇത് ചോദിക്കേണ്ടത്’. ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. തുടര്‍ച്ചയായുള്ള വിലക്കയറ്റിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപ, 10 രൂപ വീതം കുറച്ചത്. അതേസമയം ഇന്ധനവില …

Read More »

മരണാനന്തര ചടങ്ങിന് കരുതിയ പണം കള്ളന്മാര്‍ കവര്‍ന്നു: 90 കാരന് ഒരുലക്ഷം രൂപ നല്‍കി ഐപിഎസ് ഓഫീസര്‍…

സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍ കവര്‍ന്ന 90 കാരനായ തെരുവുകച്ചവടക്കാരന് സഹായവുമായി ഐപിഎസ് ഓഫീസര്‍. ജമ്മു കശ്മീരിലെ ശ്രീനഗറിലെ കടല വില്‍പനക്കാരനായ അബ്ദുള്‍ റഹ്‌മാനാണ് ശ്രീനഗര്‍ എസ്എസ്പി സന്ദീപ് ചൗധരി ഒരുലക്ഷം രൂപ സഹായമായി നല്‍കിയത്. ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയില്‍ റോഡരികില്‍ വിവിധതരം കടലകള്‍ വില്‍പന നടത്തുകയാണ് അബ്ദുള്‍ റഹ്‌മാന്‍. തന്റെ മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ടി അബ്ദുള്‍ റഹ്‌മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് കള്ളന്മാര്‍ കവര്‍ന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് …

Read More »

നികുതി അടച്ചില്ല; സിനിമാ ചിത്രീകരണത്തിനിടെ രണ്ട് മലയാള യുവതാരങ്ങളുടെ കാരവന്‍ കസ്റ്റഡിയില്‍…

നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്ന് മലയാള സിനിമയിലെ രണ്ട് യുവതാരങ്ങളുടെ കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. താരങ്ങള്‍ക്ക് വിശ്രമിക്കാനായി എത്തിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പിടികൂടിയത്. ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം നികുതി അടയ്ക്കാതെ നാട്ടില്‍ ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് കാരവന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവന്‍ ഇരുമ്ബനം റോഡരികിലെ സിനിമാ …

Read More »

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം; മൂന്ന് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത…

ഗോവ-മഹാരാഷ്ട്ര തീരത്തിനടുത്ത് അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. തുലാവര്‍ഷ സീസണില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദമാണിത്. കൂടാതെ കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍- തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഇത് പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും മണിക്കൂറില്‍ വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മണിക്കൂറില്‍ …

Read More »