Breaking News

NEWS22 EDITOR

ആരോഗ്യനില വഷളായി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന…

ലഹരിക്ക് അടിമപ്പെട്ട് ഇതില്‍ നിന്ന് മോചനം നേടാനായി ഡീ അഡിക്ഷൻ സെന്‍ററില്‍ പ്രവേശിക്കപ്പെട്ട യുവാവിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവം. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. മുപ്പത്തിരണ്ട് വയസായ യുവാവ് ലഹരിമരുന്നിന് അടിമയായി മാറിയതോടെ വീട്ടുകാരാണ് ഡീ അഡിക്ഷൻ സെന്‍ററില്‍ കൊണ്ടെത്തിച്ചത്. ഇവിടെ ചികിത്സയില്‍ തുടരവെയാണ് യുവാവിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായത്. യുവാവിന് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥ വരികയും, ആകെ അവശാനാവുകയും ചെയ്യുകയായിരുന്നു. …

Read More »

ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സം​ഗക്കേസ് ഒത്തുതീര്‍പ്പായി, യുവതിക്ക് നൽകിയത് 80 ലക്ഷം…

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സം​ഗക്കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിക്ക് 80 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് ഒത്തുതീര്‍പ്പ് വ്യവവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആര്‍.പി. മൊഹിത് ദേരെ, എസ്.എം. മോദക് …

Read More »

ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി അനില്‍ ചൗഹാന്‍; പുതിയ സംയുക്ത സേനാ മേധാവി

പുതിയ സംയുക്ത സേനാ മേധാവിയായി റിട്ടയേര്‍ഡ് ലഫ. ജനറല്‍ അനില്‍ ചൗഹാന്‍. ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് മരിച്ച്‌ ഒമ്ബത് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ നിയമനം. കരസേനയുടെ കിഴക്കന്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്ന 61 കാരനായ ലെഫ്റ്റനന്റ് ജനറല്‍ ചൗഹാന്‍ 2021 മെയ് മാസത്തിലാണ് സൈന്യത്തില്‍ നിന്നും വിരമിച്ചത്. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സൈനിക ഉപദേഷ്ടാവായി ജനറല്‍ ചൗഹാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും തീവ്രവാദ …

Read More »

പൂജവെപ്പ്; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു

ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച്‌ ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. വിവിധ ഹൈന്ദവ സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇത്തവണ ഞായറാഴ്ച വൈകിട്ടു മുതലാണ് പൂജ തുടങ്ങുന്നത്. അതിനാല്‍ തിങ്കളാഴ്ച പ്രവൃത്തിദിനമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കു പ്രയാസം സൃഷ്ടിക്കുമെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. അഷ്ടമി തിഥി വരുന്ന ദിവസം പുസ്തകം പൂജയ്ക്കു വയ്ക്കുന്നവര്‍ പിറ്റേന്ന് നവമിക്ക് എഴുത്തും വായനയും ഒഴിവാക്കി പൂജയ്ക്കിരിക്കണമെന്നാണ് വിശ്വാസം. തുടര്‍ന്നു ദശമി പുലരിയില്‍ പൂജയെടുപ്പും …

Read More »

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം; നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വില്‍പ്പനയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. ഇതോടെ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടേയും ഐഎംഇഐ നമ്ബര്‍ വില്‍പ്പനയ്ക്ക് മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍ 26ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും വ്യവസ്ഥ ബാധകമാണ്. വില്‍പ്പനയ്ക്കല്ലാതെ …

Read More »

രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം…

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പിഎഫ്‌ഐക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം വന്നിരിക്കുന്നത്. നേരത്തെ തന്നെ ഇത് സംബന്ധിച്ചുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു. ഭീകരപ്രവര്‍ത്തന ബന്ധം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇതിന്റെ ഭാഗമായി എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെ അടക്കം കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. …

Read More »

മയക്കുമരുന്നിന് അടിമകളായിട്ടുള്ളവര്‍ സിനിമയില്‍ വേണ്ട, ശ്രീനാഥ് ഭാസിയെ കുറച്ചു കാലത്തേക്ക് മാറ്റി നിറുത്തും; നിര്‍മ്മാതാക്കളുടെ സംഘടന

ഓണ്‍ലൈന്‍ അവതാരകയോട് അസഭ്യം പറഞ്ഞ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയുമായി നിര്‍മ്മാതാക്കളുടെ സംഘടന. കുറച്ചുകാലത്തേക്ക് ശ്രീനാഥ് ഭാസിയുമായി സിനിമ ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരാണ് സെലിബ്രിറ്റികള്‍. തെറ്റുകളെല്ലാം ഭാസി അംഗീകരിച്ചു കഴിഞ്ഞു. എന്നാലും ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം ശ്രീനാഥിന് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു. മയക്കുമരുന്നിന് അടിമകളായിട്ടുള്ളവര്‍ സിനിമയില്‍ വേണമെന്ന് ഒരു താല്‍പര്യവും …

Read More »

പുഷ് സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍; ആകർഷണിയമായ വിലയിൽ ടാറ്റ പഞ്ച് ‘കാമോ’; വിശദാംശങ്ങള്‍

ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ്. പഞ്ച് കാമോ പതിപ്പിന് 6.85 മുതല്‍ 8.63 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ടാറ്റ മോട്ടേഴ്‌സിന്റെ അംഗീകൃത ഷോറൂമുകളില്‍ വാഹനത്തിനായി ബുക്ക് ചെയ്യാം. അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അക്കംപ്ലിഷ്, അക്കംപ്ലിഷ് ഡസില്‍ എന്നി വകഭേദങ്ങളിലാണ് പുതിയ പതിപ്പ്. ടാറ്റ പഞ്ചിന്റെ ആദ്യ വാര്‍ഷികത്തിലാണ് കാമോ പതിപ്പ് അവതരിപ്പിച്ചത്. ഫോളിയേജ് ഗ്രീന്‍ നിറത്തിലാണ് പുതിയ …

Read More »

ഇന്ത്യന്‍ 2-ല്‍ അഭിനയിക്കാന്‍ കമല്‍ഹാസന്‍ വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം…

വിക്രം എന്ന സിനിമയുടെ തകര്‍പ്പന്‍ വിജയം ഉലകനായകന്‍ കമല്‍ഹാസന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവ് കൂടിയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ 2-ല്‍ കമല്‍ഹാസന്‍റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോക്‌സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. നേരത്തെ വിക്രം സമീപകാലത്തെ ഏറ്റവും വലിയ പണംവാരി പടങ്ങളിലൊന്നായിരുന്നു. ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസില്‍ 432.50 കോടി രൂപ നേടിയ ഈ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ …

Read More »

ഈ വര്‍ഷം ഇന്ത്യയെ ബാധിക്കാന്‍ പോകുന്നത് ഇതൊക്കെയാണ്… ഞെട്ടിക്കുന്ന പ്രവചനവുമായി ബാബ വംഗ

ബാബ വംഗയുടെ പ്രവചനങ്ങള്‍ പലപ്പോഴും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. സെപ്തംബര്‍ 11 ഭീകരാക്രമണം, ഡയാനാ രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ദുരന്തം തുടങ്ങി നിരവധി പ്രവചനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെടുന്ന ബാബ വംഗ 1996ല്‍ 85ാം വയസ്സില്‍ മരണത്തിന് കീഴടങ്ങുംവരെ പ്രവചിച്ചവയില്‍ 85 ശതമാനവും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെക്കുറിച്ചുള്ള ബള്‍ഗേറിയന്‍ മിസ്റ്റിക്കിന്റെ പ്രവചനമാണ് ജനങ്ങള്‍ക്ക് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. ബാബ വംഗയുടെ പ്രവചനം അനുസരിച്ച്‌ ഈ വര്‍ഷം ഇന്ത്യയില്‍ ഗുരുതരമായ ഒരു പ്രതിസന്ധി വരാന്‍ പോകുന്നു …

Read More »