Breaking News

NEWS22 EDITOR

പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് കലാശപ്പോരിന് നാളെ തുടക്കം; ജയിക്കുന്ന ടീമിന് 16 ലക്ഷം ഡോളർ സമ്മാനം….

ക്രിക്കറ്റിലെ നീളം കൂടിയ ഫോര്‍മാറ്റ് ആയ ടെസ്റ്റ് ക്രിക്കറ്റിന് ഇതുവരെയും ഐസിസിയുടെ ഒരു ടൂര്‍ണമെന്റ് ഉണ്ടായിരുന്നില്ല. നേരത്തെ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനിയാരുന്നു ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് മേസ് കൈമാറിയിരുന്നത്. പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ലോകകപ്പ് നടത്തുന്ന ഐസിസി ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുന്നതിനും കൂടുതല്‍ ടീമുകളെ ടെസ്റ്റിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി തുടങ്ങിയതാണ് ഈ ചാമ്ബ്യന്‍ഷിപ്പ്. ഇപ്പോഴിതാ അതിന്റെ കലാശപ്പോരാട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. നാളെ …

Read More »

കൊവിഡ്; ബസ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം

കൊവിഡില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ദുരിതത്തിലായ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ബസ് ജീവനക്കാരുടെയും ഉടമകളുടെയും പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി തളത്തില്‍ ചക്രായുധന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന ബസ് തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു സഹായവും ഉണ്ടായിട്ടില്ല അടിയന്തരമായി വാഹനങ്ങളുടെ ഇന്‍ഷുറന്‍സും ടാക്സും ഒഴിവാക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം, തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ …

Read More »

മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ നാട്ടുകാരുടെ കണ്‍മുന്നില്‍ അടിച്ചു കൊന്നു…

ചെങ്കല്‍പ്പേട്ടയിലെ പരനൂരില്‍ പതിനാറുകാരിയായ മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ നാട്ടുകാരുടെ കണ്‍മുന്നില്‍ അടിച്ചു കൊന്നു. വിദ്യാര്‍ഥിനിയെ 22 കാരനായ രാജേഷ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് നാട്ടുകാരുടെ കണ്‍മുന്നില്‍ വച്ച്‌ യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു. മകളെ ശല്യം ചെയ്യരുതെന്ന് 38കാരനായ പിതാവ് പലതവണ രാജേഷിനെ താക്കീതു നല്‍കിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് പലചരക്കു കടയില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് യുവാവ് വീണ്ടും ശല്യം ചെയ്യുകയായിരുന്നു. ഇത് പിതാവ് കാണാനിടയായി. …

Read More »

തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു, കു​റ​ച്ചു കൂ​ടി ജാ​ഗ്ര​ത വേ​ണ​മാ​യി​രു​ന്നു: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ…

കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ.​സു​ധാ​ക​ര​ന്‍ ചു​മ​ത​ല​യേ​റ്റ ച​ട​ങ്ങി​ല്‍ ആ​ള്‍​ക്കൂ​ട്ട​ത്തെ പ​ര​മാ​വ​ധി നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. അ​തേ സ​മ​യം ഇ​ക്കാ​ര്യ​ത്തി​ല്‍ കു​റ​ച്ച്‌ കൂ​ടി ജാ​ഗ്ര​ത വേ​ണ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വേ​ശ​ഭ​രി​ത​രാ​യി കെ​പി​സി​സി ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​താ​ണ് തി​ര​ക്ക് കൂ​ടാ​ന്‍ കാ​ര​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ത്ത​തി​ന് എ​തി​ര​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ആ​ളു​ക​ള്‍ കൂ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്പോ​ള്‍ കേ​സെ​ടു​ക്കു​ന്ന​ത് ഏ​ക​പ​ക്ഷീ​യ​മാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​യി​ല്‍ പ​ല​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന …

Read More »

‘ഞാന്‍ തളരില്ല, ഒടുവില്‍ വീഴുന്നത് നിങ്ങള്‍ തന്നെയാകും’: പാര്‍വതി തിരുവോത്ത്..

മീ ടൂ ആരോപണ വിധേയന്‍ റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്ത നടി പാര്‍വതി തിരുവോത്തിനു നേരെ പലയിടങ്ങളില്‍ നിന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍വതിയുടെ തന്നെ മുന്‍ നിലപാടുകളുമായി ബന്ധമില്ലാത്ത പ്രവര്‍ത്തിയെ ചോദ്യം ചെയ്തായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ക്ക് സൈബര്‍ ആക്രമണത്തിന്റെ മുഖമുണ്ടെന്നു പറയുകയാണ് നടി. തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി പറഞ്ഞു. തനിക്ക് …

Read More »

സിബിഎസ്‌ഇ 12 – ക്ലാസ്‌ പരീക്ഷാഫലത്തിന്‌ മാനദണ്‌ഡമായി; 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കും….

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണം മുന്‍ ക്ലാസുകളിലെ പ്രകടനം വിലയിരുത്തിയെന്ന് റിപ്പോര്‍ട്ട്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയമെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 30:30:40 എന്നീ അനുപാതത്തിലാവും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാര്‍ക്കില്‍ വെയിറ്റേജ് നല്‍കുക. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും. പത്ത്, പതിനൊന്ന് ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് …

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ…

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 35,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത് 4485 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 54 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4893 രൂപ വച്ച്‌ ഒരു പവന് 39144 രൂപയായി.

Read More »

ലക്ഷദ്വീപ്: ഭരണ പരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി…

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്ക് എതിരായ പൊതുതാത്പര്യഹര്‍ജി ഹൈക്കോടതി തള്ളി. ഭരണ പരിഷ്കാര നിര്‍ദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നു ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. മലപ്പുറം സ്വദേശി നൗഷാദലി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭട്ടിയും മുരളി പുരുഷോത്തമനും അടങ്ങുന്ന ബെഞ്ച് തള്ളിയത്. നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങള്‍ മാത്രമാണെന്നും തര്‍ക്കങ്ങളും ശുപാര്‍ശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ …

Read More »

കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം വരെ ഫലപ്രാപ്തി…

കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം വരെ ഫലപ്രാപ്തിയെന്ന് ഡോ എന്‍ കെ അറോറ. നാലാഴ്ചത്തെ ഇടവേള നിശ്ചയിച്ചാണ് ദേശീയ കുത്തിവെയ്പ് ദൗത്യം രാജ്യത്ത് ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ കുത്തിവെയ്പ് എടുത്തവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിക്കുന്നതായാണ് കണ്ടെത്തിയത്. ബ്രിട്ടനും ആസ്ട്രാസെനേക്കയുടെ വാക്‌സിന്റെ ഇടവേള 12 ആഴ്ച വരെയായി ഉയര്‍ത്തിയിരുന്നു. അതിനിടെ ലോകാരോഗ്യസംഘടനയും ഇടവേള വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ആറു മുതല്‍ എട്ടാഴ്ച വരെ നീട്ടുന്നത് നല്ലതാണ് എന്നതായിരുന്നു …

Read More »

പ്രണയം നിരസിച്ചു : മലപ്പുറത്ത് 21 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, സഹോദരി ഗുരുതരാവസ്ഥയില്‍…

പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. ഏലംകുളം പഞ്ചായത്തില്‍ എളാട് സ്വദേശിയുടെ മകള്‍ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ പെൺകുട്ടിയുടെ സഹോദരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന്‍റെ മുകള്‍നിലയിലെ റൂമില്‍ കയറിയ പ്രതി പെൺകുട്ടിയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് …

Read More »