സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,415 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് അത്രതന്നെ വിലയിടിഞ്ഞത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില.
Read More »രണ്ടാം തരംഗത്തില്‍ രാജ്യം നടുങ്ങുന്നു: 1761 മരണം; രണ്ടര ലക്ഷത്തിനു മുകളിൽ പുതിയ രോഗികള്‍…
രാജ്യത്ത് വീണ്ടും രണ്ടര ലക്ഷത്തിലേറെ രോഗബാധിതരുണ്ടായ ദിനം കൂടിയാണ് കഴിഞ്ഞ് പോവുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചുവരുടെ എണ്ണം 2,59,170 ആണ്. കഴിഞ്ഞ ദിവസം 2.7 ലക്ഷം രോഗബാധിതരായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവ് ഉണ്ടായെങ്കിലും മരണ സഖ്യയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മരണങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1761 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് …
Read More »കൊവിഡ് നിയന്ത്രണം; വീണ്ടും കോര്‍ കമ്മിറ്റി യോഗം വിളിച്ച് ചീഫ് സെക്രട്ടറി…
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചീഫ് സെക്രട്ടറി വീണ്ടും കോര്‍കമ്മിറ്റി യോഗം വിളിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയ്‌ക്കാണ് യോഗം. യോഗത്തില്‍ മുഴുവന്‍ കളക്‌ടര്‍മാരും പങ്കെടുക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും രാത്രി ഒമ്ബത് മണിയ്‌ക്ക് ശേഷം പുറത്തിറങ്ങരുതെന്ന് പൊലീസ് മേധാവി ലേക്‌നാഥ് ബെഹ്റ പറഞ്ഞു. ആശുപത്രി കാര്യങ്ങള്‍ക്കും അത്യാവശ്യമായി മരുന്ന് വാങ്ങുന്നതിനുമൊക്കെ ഇളവുണ്ടാകും. എല്ലാവരും വീട്ടില്‍ തന്നെ നില്‍ക്കാന്‍ ശ്രദ്ധിക്കണം. വൈറസ് വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. നോമ്ബ് കാലമായതിനാല്‍ തന്നെ …
Read More »സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;21 മരണം; 12,550 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4950 ആയി. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്ബിളുകളാണ് …
Read More »കേരളത്തിൽ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; പൊതുഗതാഗത നിയന്ത്രണമില്ല; മറ്റ് നിയന്ത്രണങ്ങൾ…
കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനം. എന്നാല്‍ പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും നിയന്ത്രണമുണ്ടാവില്ല. ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും തീരുമാനമായി. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുത്, പകരം ഓണ്‍ലൈന്‍ ക്ലാസ് …
Read More »കേരളം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; നൈറ്റ് കര്‍ഫ്യൂ പരിഗണനയില്‍; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കും….
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിരെ കുറിച്ച് ആലോചിക്കാന്‍ വീണ്ടും ഉന്നതതല യോഗം ചേരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വര്‍ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. പൊതു ഇടങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. നൈറ്റ് കര്‍ഫ്യൂവും പരിഗണനയിൽ ഉണ്ട്. കോവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലങ്ങള്‍ പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളില്‍ …
Read More »പ്രണയിച്ച് വിവാഹം കഴിച്ച യുവതി മാതാവിനെ കാണാന്‍ സ്വന്തം വീട്ടിലെത്തിയപ്പോള്‍ ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടിപരിക്കേല്‍പിച്ചെന്ന് പരാതി…
പ്രണയിച്ച് വിവാഹം കഴിച്ച യുവതി മാതാവിനെ കാണാന്‍ സ്വന്തം വീട്ടിലെത്തിയപ്പോള്‍ ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടിപരിക്കേല്‍പിച്ചെന്ന് പരാതി. സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും തനിക്ക് നേരെ അക്രമം നടത്തിയതെന്ന് ഇരയായ 24കാരി പറഞ്ഞു. ആക്രമണത്തില്‍ കൈപ്പത്തിക്ക് വെട്ടേറ്റ യുവതി കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പത്തനംതിട്ട കലഞ്ഞൂര്‍ തിടിയില്‍ സ്വദേശിയായ 24 കാരിയെയാണ് ബന്ധുക്കള്‍ ആക്രമിച്ചത്. കലഞ്ഞൂര്‍ തിടിയില്‍ സ്വദേശിയായ മുസ്ലീം യുവതിയും പ്രദേശവാസിയായ ഹിന്ദു യുവാവും തമ്മില്‍ …
Read More »എബി ഡീവില്യേഴ്സ് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങി വരുന്നു…
ക്രിക്കറ്റ് ആസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്സ്. ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ദേശിയ ടീമിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായി എബിഡി പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് പരിശീലകന്‍ മാര്‍ക്ക് ബൗച്ചറുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 37 കാരനായ എബി 2018ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. “കഴിഞ്ഞ വര്‍ഷം ബൗച്ചര്‍ ഇക്കാര്യത്തെക്കുറിച്ച് എന്നോട് സംസാരിക്കുകയും ഞാന്‍ സന്നദ്ധതയറിയിക്കുകയും ചെയ്തിരുന്നു. എന്റെ ഫോമും ശാരീരികക്ഷമതയും നോക്കേണ്ടതുണ്ട്. മികച്ച താരങ്ങളാണ് …
Read More »പൂരക്കാരും മേളക്കാരും മാത്രം മതി ; കാണികളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന…
തൃശൂര്‍ പൂരത്തില്‍ നിന്നും പൊതുജനങ്ങളെ ഒഴിവാക്കാന്‍ ആലോചന. അന്തിമ തീരുമാനം വൈകീട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ എടുക്കും. അതേസമയം തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ സമിതിയെ നിയമിച്ചു. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ ചെയര്‍മാനായുള്ള ആരോഗ്യ വിദഗ്ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരിക്കും പൂരം നടത്തിപ്പില്‍ തീരുമാനങ്ങള്‍ പുറപ്പെടുവിക്കുക. മൂന്നംഗ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ …
Read More »കോവിഡ് രൂക്ഷം: സംസ്ഥാനത്തെ പിഎസ്സി പരീക്ഷകള്‍ മാറ്റി…
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ, വിവിധ സര്‍വകലാശാലകള്‍ തിങ്കളാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റി വച്ചിരുന്നു.യ എംജി കേരള ആരോഗ്യ മലയാളം സര്‍വകലാശാലകള്‍ ആണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരം പരീക്ഷകള്‍ മാറ്റിവച്ചത്.
Read More »