Breaking News

NEWS22 EDITOR

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്…

സംസ്ഥാനത്ത് വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തില്‍ പൊതുവായി മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ രാത്രി 10 മണി വരെ ജാഗ്രതാ പാലിക്കണമെന്നും നിര്‍ദേശമുണ്ട്

Read More »

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു ; സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു ; ഇന്നത്തെ പവന്റെ വില അറിയാം…

സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണ വിലയിലാണ് കുറവ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 34,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞ് 4370 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Read More »

ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയിൽ കുറവ് രേഖപ്പെടുത്തി; പ്രമുഖ ന​ഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ…

രണ്ടാഴ്‌ചത്തെ ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90രൂപ 56 പൈസയാണ്. ഡീസല്‍ ലിറ്ററിന് 85 രൂപ 14 പൈസയാണ് വില. പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 25 പൈസയുമാണ് തിരുവനന്തപുരത്തെ വില.

Read More »

രാജ്യത്ത് പിടിവിട്ട്​ കോവിഡ് ​; 24 മണിക്കൂറിനിടെ രണ്ട് ലക്ഷം കടന്ന് പ്രതിദിന കേസ്​; 1038 മരണം…

ഇന്ത്യയില്‍ പ്രതിദിന കൊവിഡ്-19 രോഗികള്‍ രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1038 പേര്‍ രോഗ ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍ 14,71,877 പേരാണ് കൊവിഡ്-19 ചികിത്സയില്‍ കഴിയുന്നത്. ഇതുവരേയും 173,123 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. രാജ്യത്ത് ഇതുവരേയും 1,40,74,564 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1,24,29,564 പേര്‍ രോഗമുക്തി നേടി.

Read More »

കോവിഡ് വ്യാപനം: മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ അടിയന്തര യോഗം ഇന്ന്…

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം നടക്കുക. ജില്ലാ കലക്ടര്‍മാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്തവര്‍ ഉള്‍പ്പടെ രണ്ടരലക്ഷത്തോളം പേരെ പരിശോധിച്ചേക്കും. ഒപ്പം നിയന്ത്രണങ്ങളും കര്‍ശനമാക്കാന്‍ സാധ്യതയുണ്ട്. വ്യപനം രൂക്ഷമാകുന്ന …

Read More »

കൊവിഡ് വ്യാപനം: സിബിഎസ്‌ഇ 10ാം ക്ലാസ് പരീക്ഷ റദ്ദാക്കി…

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. എന്നാല്‍, 12ാം ക്ലാസ് പരീക്ഷകള്‍ നീട്ടിവച്ചു. മെയ് 30 വരെയാണ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച ഷെഡ്യൂള്‍ ജൂണ്‍ ഒന്നിന് ശേഷം ബോര്‍ഡ് പ്രഖ്യാപിക്കും. പരീക്ഷകള്‍ ഓണ്‍ലൈനായാണോ നടത്തുന്നതെന്ന കാര്യവും പിന്നീട് തീരുമാനിക്കും. ഇന്റേണല്‍ വിലയിരുത്തലുകളുടെ …

Read More »

വ്യാപനം രൂക്ഷമായാല്‍ കേരളത്തിൽ ലോക്ഡൗണ്‍ വീണ്ടും തിരിച്ചെത്തിയേക്കും; കണ്ടൈന്മെന്റ് സോണുകളില്‍ ഇനി നിരോധനാജ്ഞ…

കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ സംസ്ഥാനത്തും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന നിഗമനത്തിലേക്ക് സര്‍ക്കാര്‍. എന്നാല്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ മാത്രമേ ലോക്ഡൗണ്‍ പ്രഖ്യാപിക്കൂ. രാത്രികാല കര്‍ഫ്യൂവും പരിഗണനയിലുണ്ട്. അതിനിടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന തദ്ദേശ സ്ഥാപന മേഖലയില്‍ കലക്ടര്‍മാര്‍ക്കു 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഈ മേഖലയില്‍ നടപ്പാക്കും. വിഷു ആഘോഷങ്ങള്‍ കഴിയുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. തെരഞ്ഞെടുപ്പ് പ്രചരണമാണ് കേരളത്തില്‍ …

Read More »

കോവിഡിൽ ഞെട്ടി ഇന്ത്യ; രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്; 1027 മരണം…

കോവിഡ്​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു. രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്​ കടക്കുകയാണ്​. 24 മണിക്കൂറിനിടെ 1,84,372 കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. തുടര്‍ച്ചയായി നാലാം ദിവസമാണ്​ രാജ്യത്ത്​ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്​. 1027 മരണങ്ങളാണ്​ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ മരണസംഖ്യ 1,72,085 ആയി. ആറ്​ മാസത്തിനിടെ ഒരുദിവസം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന​ മരണ സംഖ്യയാണ്​​. …

Read More »

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍…

കോഴിക്കോട്ട് മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വര്‍ അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫറൂഖ് എക്‌സൈസ് സംഘം നടത്തിയ ഓപറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. മൂന്ന് കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മൂന്ന് പൊതികളിലാക്കിയ ബാഗിലായിരുന്നു ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ചത്. രാമനാട്ടുകരയില്‍ ബസില്‍ വന്നിറങ്ങുമ്ബോഴാണ് ഫറൂഖ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ …

Read More »

കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ലോകമെമ്ബാടുമുള്ള  എല്ലാ കേരളീയര്‍ക്കും വിഷു ആശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ട്വിറ്റർ പോസ്റ്റ് ഇങ്ങനെ: എല്ലാ കേരളീയര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് വിഷു ആശസകള്‍ നേരുന്നു. ഈ പുതുവര്‍ഷം നിങ്ങള്‍ക്കെല്ലാവര്‍ക്കും ആയുരാരോഗ്യവും സന്തോഷവും നല്‍കുന്നതാകട്ടെ.

Read More »