Breaking News

News Desk

ലഹരിക്കടത്തിന് പിന്നിലുള്ളവരെ പിടിക്കാൻ തയാറാകണം; സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: ചെറുകിട ലഹരിമരുന്ന് കച്ചവടക്കാരുടെ പിന്നാലെ ഓടാതെ മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകുന്ന സിൻഡിക്കേറ്റുകളെ പിടികൂടാൻ തയ്യാറാകണമെന്ന് സർക്കാരിനോട് സുപ്രീം കോടതി. മധ്യപ്രദേശില്‍ കൃഷിയിടത്തിൽ നിന്ന് കറുപ്പ് കണ്ടെടുത്തതിന്റെ പേരില്‍ 5 വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്നയാള്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. “നിങ്ങൾ എല്ലായ്പ്പോഴും ചെറുകിട ലഹരി കച്ചവടക്കാരെയും കർഷകരെയും ആണ് പിടിക്കുന്നത്. അന്താരാഷ്ട്ര ലഹരി കാര്‍ട്ടലുകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പിടിക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്? അവരെ പിടിക്കാൻ …

Read More »

മോൻസണുമായി ബന്ധം; സസ്പെൻഷനിലായിരുന്ന ഐജി ലക്ഷ്മണിനെ തിരിച്ചെടുത്തു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഐ.ജി ഗോഗുലത്ത് ലക്ഷ്മണിനെ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. തട്ടിപ്പിൽ ലക്ഷ്മണിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലക്ഷ്മണിനെ തിരിച്ചെടുത്തതെന്ന് ഉത്തരവിൽ പറയുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായിരുന്ന എസ്.ശ്രീജിത്തിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2021 നവംബർ 10നാണ് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്. മോൻസണെതിരെ തട്ടിപ്പിന് …

Read More »

വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമം; ബാബു ജോര്‍ജിനെ കോൺഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: മുൻ പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ബാബു ജോർജിനെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിനിടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടി. ബാബു ജോർജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടൂർ പ്രകാശ് എം.പി, ഡിസിസി പ്രസിഡന്‍റ് …

Read More »

ബിജു മോന്റേത് ആത്മഹത്യയല്ല, ഭരണകൂട കൊലപാതകം: വി.ഡി. സതീശന്‍

കൊച്ചി: തുടർച്ചയായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത സാക്ഷരതാ പ്രേരക് ബിജു മോൻ്റേത് ആത്മഹത്യയല്ലെന്നും ഭരണകൂട കൊലപാതകമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനി ചർച്ചകളോ കൂടിയാലോചനകളോ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രേരക്മാരുടെ ഓണറേറിയവും കുടിശ്ശികയും ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുതെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. ‘ബിജു മോൻ രണ്ട് പതിറ്റാണ്ടിലേറെയായി സാക്ഷരതാ പ്രേരകാണ്. എത്രയോ പേര്‍ക്ക് അക്ഷരത്തിൻ്റെ വെളിച്ചം …

Read More »

റെഡ്ഡിറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് കമ്പനി; സംഭവം ഫെബ്രുവരി 5ന്, യൂസര്‍ ഡാറ്റ സുരക്ഷിതം

ജനപ്രിയ സോഷ്യൽ ന്യൂസ് അഗ്രഗേഷൻ സൈറ്റായ റെഡ്ഡിറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് കമ്പനി. ഫെബ്രുവരി 9നാണ് പ്ലാറ്റ്ഫോമിൽ സുരക്ഷാ വീഴ്ചയുണ്ടായതായി കമ്പനി അറിയിച്ചത്. ഫെബ്രുവരി അഞ്ചിനാണ് ഹാക്കിംഗ് നടന്നതെന്നാണ് വിവരം. ഫിഷിംഗ് ആക്രമണമാണ് നടന്നതെന്ന് കമ്പനി അറിയിച്ചു. ജീവനക്കാർ വഴിയാണ് ഹാക്കർമാർ റെഡ്ഡിറ്റിന്‍റെ സെർവറുകളിൽ പ്രവേശിച്ചത്. ഉപഭോക്താക്കളുടെ പാസ്‌വേർഡുകളും അക്കൗണ്ടുകളും സുരക്ഷിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റെഡ്ഡിറ്റ് പറഞ്ഞു. ഹാക്കർമാർ ചില ഡോക്യുമെന്‍റുകൾ, കോഡുകൾ, ചില ഇന്റേണല്‍ ബിസിനസ് സിസ്റ്റംസ് എന്നിവയിൽ പ്രവേശിച്ചതായും …

Read More »

സൂര്യന്‍റെ ഉപരിതലത്തിൽ നിന്ന് ഒരുഭാഗം വിഘടിച്ചതായി നാസ; ഞെട്ടി ശാസ്ത്രലോകം

വാഷിങ്ടൻ: ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് സൂര്യനിൽ നിന്ന് പുതിയ വിവരങ്ങൾ. സൂര്യന്‍റെ ഉപരിതലത്തിൽനിന്ന് ഒരുഭാഗം വിഘടിച്ചെന്നും ഉത്തരധ്രുവത്തിനു ചുറ്റും ഒരു വലിയ ചുഴലിക്കാറ്റ് രൂപപ്പെടുകയും ചെയ്തുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇത് എങ്ങനെ സംഭവിച്ചുവെന്നും ഇത് ഭൂമിയെ ബാധിക്കുമോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പാണ് ഈ പ്രതിഭാസം പകർത്തിയത്. ബഹിരാകാശ ഗവേഷക ഡോ.തമിത സ്കോവാണ് ഇതിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചത്. സൂര്യന്‍റെ വടക്കൻ ഭാഗത്താണ് ഈ പ്രതിഭാസം സംഭവിച്ചത്. …

Read More »

തൻ്റെ റീച്ച് കുറഞ്ഞു; ട്വിറ്ററിലെ മുതിർന്ന എൻജിനീയറെ പുറത്താക്കി ഇലോൺ മസ്ക്

ട്വിറ്ററിൽ തന്റെ ‘റീച്ച്’ കുറഞ്ഞുവെന്ന പേരിൽ കമ്പനിയിലെ മുതിർന്ന എഞ്ചിനീയറെ പുറത്താക്കി ഇലോൺ മസ്ക്. 100 മില്യണിലധികം ആളുകൾ പിന്തുടരുന്ന തന്‍റെ അക്കൗണ്ടിന്‍റെ അവസ്ഥ ദയനീയമാണെന്ന് മസ്ക് പറയുന്നു. പ്രമുഖ വലതുപക്ഷ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുള്ള പരാതികൾക്ക് പിന്നാലെയാണ് മസ്കിന്‍റെ നടപടി. ട്വിറ്ററിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ തങ്ങളുടെ റീച്ച് കുറച്ചതായി അവർ ആരോപിച്ചിരുന്നു. അതേസമയം, മസ്ക് കഴിഞ്ഞ ആഴ്ച തന്‍റെ ട്വിറ്റർ അക്കൗണ്ട് ഒരു ദിവസത്തേക്ക് പ്രൈവറ്റാക്കി മാറ്റിയിരുന്നു. …

Read More »

ബൈക്ക് യാത്രികൻ്റെ മരണം; ബസ് ഡ്രൈവർക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം

കൊച്ചി: കച്ചേരിപ്പടിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ദീപു കുമാറാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. മാധവ ഫാർമസി ജംഗ്ഷനിൽ നടന്ന അപകടത്തിൽ വൈപ്പിൻ കാർത്തേടം കല്ലുവീട്ടിൽ ആന്‍റണി (50) ആണ് മരിച്ചത്. അശ്രദ്ധമായി ഇടതുവശത്തേക്കു തിരിഞ്ഞ ബസ് ഇടിച്ചാണ് ബൈക്ക് യാത്രികനായ ആന്‍റണി ബസിനടിയിലേക്ക് വീണത്. ശരീരത്തിലൂടെ ബസ് കയറിയ ആന്‍റണി …

Read More »

വേറിട്ട പ്രണയകഥയുമായി മാത്യുവും മാളവികയും;’ക്രിസ്റ്റി’യുടെ ട്രെയിലര്‍ പുറത്ത്

മാത്യൂ തോമസും മാളവിക മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്രിസ്റ്റി’ റിലീസിനു മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ ടീസറിനും ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവാഗതനായ ആൽവിൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും. എഴുത്തുകാരായ ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ …

Read More »

58 വർഷത്തിന് ശേഷം അവർ കണ്ടുമുട്ടി; പെറ്റമ്മയുടെ മുന്നിലെത്തി തിമോത്തി

ലണ്ടൻ : ദമ്പതികളായ യൂനിസും, ബില്ലും ദത്തെടുത്ത് വളർത്തിയതാണ് തിമോത്തിയെ. 2018 ൽ ബില്ലും, 2020 ൽ യൂനിസും മരിച്ചതോടെ, ലണ്ടനിൽ അധ്യാപകനായ 59 വയസ്സുള്ള അദ്ദേഹം തന്റെ യഥാർത്ഥ അമ്മയെ തേടി ഇറങ്ങുകയും കണ്ടെത്തുകയും ചെയ്തു. അവിശ്വസനീയമെന്ന് തന്നെ വിശേഷിപ്പിക്കാം ഈ കൂടിക്കാഴ്ചയെ. 58 വർഷങ്ങൾക്ക് ശേഷം തന്റെ പെറ്റമ്മയെ തിമോത്തി കാണുമ്പോൾ ഈ ലോകം തന്നെ വല്ലാതെ മാറിയിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ബ്രിട്ടൻ സ്വന്തം കാലിൽ …

Read More »