കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ മുൻകൂർ ജാമ്യം തേടി ദമ്പതികൾ. തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാർ, സുനിത എന്നിവരാണ് ഹർജി നൽകിയത്. കുട്ടിയെ നിയമവിരുദ്ധമായാണ് ദത്തെടുത്തതെന്ന് സിഡബ്ല്യുസി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 20 വർഷമായി ഇവർക്ക് കുട്ടികളില്ല. ഇതിനു പിന്നാലെയാണ് കുട്ടിയെ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. കുഞ്ഞിന്റെ ജനനത്തിനുശേഷം കുട്ടിയെ വളർത്താൻ കുട്ടിയുടെ സാഹചര്യം യഥാർത്ഥ മാതാപിതാക്കൾക്കില്ലായിരുന്നു. കുട്ടിയുടെ അമ്മ അവിവാഹിതയും പിതാവിനു മറ്റൊരു കുടുംബവുമുണ്ടായിരുന്നു. അത്തരമൊരു …
Read More »ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ്; ഇന്ത്യക്കായി സൂര്യയും ഭരത്തും അരങ്ങേറി
നാഗ്പുർ: ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ബാറ്റിങ് തിരഞ്ഞെടുത്തത്. സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ ശ്രീകർ ഭരതും ഇന്ന് ഇന്ത്യക്കായി കളത്തിലിറങ്ങും. സ്പിന്നർ ടോഡ് മർഫിയും ഇന്നത്തെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കായി കളിക്കും. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മൂന്ന് തവണ ബോർഡർ-ഗവാസ്കർ ട്രോഫി നേടിയ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടണമെങ്കിൽ …
Read More »ഇറച്ചിയില്‍ പുഴു; ചിറ്റാറ്റുകരയില്‍ 3 ദിവസം പഴക്കമുള്ള 250 കിലോ ഇറച്ചി പിടികൂടി
പറവൂര്‍: ചിറ്റാറ്റുകരയിലെ ഇറച്ചിക്കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 കിലോയിലധികം പഴകിയ ഇറച്ചി പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. പോത്തിൻ്റെയും കാളയുടെയും ഇറച്ചിക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. പറവൂർ-മൂത്തകുന്നം റോഡിൽ പറവൂർ പാലത്തിനു സമീപം ഇറച്ചിക്കട നടത്തുന്ന കാഞ്ഞിരപ്പറമ്പിൽ നൗഫലിന്റെ കടയിൽ നിന്നാണ് പഴകിയ ഇറച്ചി പിടികൂടിയത്. ഇവിടെ നിന്ന് ഇറച്ചി വാങ്ങിയ വീട്ടമ്മ പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ പുഴു പുറത്തേക്ക് വരുന്നത് കണ്ടതിനെ തുടർന്ന് പഞ്ചായത്തിൽ പരാതിപ്പെടുകയും ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ …
Read More »സാമ്പത്തിക അസ്ഥിരത; 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി
യുഎസ് ടെക് ഭീമൻമാരുടെ പാത പിന്തുടർന്ന് 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. സിഇഒ ബോബ് ഐഗറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ മൂർദ്ധന്യാവസ്ഥയിൽ കൂടുതൽ നിയമനങ്ങൾ നടത്തിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവ പിരിച്ചുവിടൽ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിച്ചത്. താൻ ഈ തീരുമാനത്തെ നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും …
Read More »വിവാദങ്ങൾ നിലനിൽക്കെ’പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ബോക്സ് ഓഫീസിൽ വിജയ കുതിപ്പ് തുടരുന്ന ഷാരൂഖ് ഖാൻ്റെ ‘പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്സ് റാം മുൻഷി ബാഗിൽ പത്താന്റെ ഹൗസ്ഫുൾ ഷോയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീനഗറിലെ തിയേറ്ററുകൾ ഹൗസ്ഫുൾ ആയെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പത്താൻ്റെ വിജയത്തെക്കുറിച്ച് പ്രശംസിച്ചത്. പത്താനെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളോടും പ്രതിഷേധങ്ങളോടും പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ബോളിവുഡ് താരങ്ങളെ കുറിച്ച് …
Read More »കണ്ണൂർ കാര്‍ അപകടം; തീപിടുത്തമുണ്ടായത് ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലമെന്ന് അന്വേഷണസംഘം
കണ്ണൂർ: കണ്ണൂരിൽ യുവദമ്പതികൾ സഞ്ചരിച്ച കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കാറിലെ സാനിറ്റൈസറും പെർഫ്യൂമിനായി ഉപയോഗിച്ച സ്പ്രേയും ആകാം തീപിടിത്തത്തിൻ്റെ ആക്കം കൂട്ടാൻ കാരണമെന്ന് കണ്ണൂർ ആർടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, നോർത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാറിൽ കണ്ടെത്തിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാ ഫലങ്ങൾ പുറത്തുവന്നിട്ടില്ല. അപകട കാരണം കണ്ടെത്താൻ പ്രത്യേകം നിയോഗിച്ച …
Read More »മോഡലിൻ്റെ ഹെയർ കട്ട്; സലൂണിനേർപ്പെടുത്തിയ രണ്ട് കോടി പിഴ സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: സൗന്ദര്യവർധക വസ്തുക്കളുടെ പ്രൊമോഷൻ ചെയ്യുന്ന മോഡലിന്റെ മുടി മോശമായി വെട്ടിയതിന് പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിനേർപ്പെടുത്തിയ രണ്ട് കോടി രൂപ പിഴ സുപ്രീം കോടതി റദ്ദാക്കി. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചുമത്തിയ നഷ്ടപരിഹാര തുക വളരെ കൂടുതലാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും കോടതി പറഞ്ഞു. 2018 ഏപ്രിൽ 12ന് മൗര്യ ഹോട്ടലിനെതിരെ മുടിവെട്ടിയതുമായി ബന്ധപ്പെട്ട് മോഡൽ ആഷ്ന റോയ് നൽകിയ പരാതിയിലാണ് കമ്മീഷൻ പിഴ ചുമത്തിയത്. സ്ഥിരം ഹെയർസ്റ്റൈലിസ്റ്റ് …
Read More »പാലക്കാട് യുവാവിൻ്റെ ആത്മഹത്യ; ഓൺലൈൻ റമ്മി കളിച്ചുണ്ടായ കടബാധ്യത കാരണമെന്ന് ഭാര്യ
പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തത് ഓൺലൈൻ റമ്മി കളിച്ചുണ്ടായ ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ബാധ്യതയാലെന്ന് ഭാര്യ. 25 പവൻ സ്വർണം വിറ്റാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ വ്യക്തമാക്കി. കളിക്കാനുള്ള പണത്തിനായി ഭർത്താവ് തന്നെ മർദ്ദിക്കാറുണ്ടെന്നും വൈശാഖ പറഞ്ഞു. കോവിഡ് കാലം മുതലാണ് ഗിരീഷ് റമ്മി കളിക്കാൻ തുടങ്ങിയത്. പിന്നീട് അത് സ്ഥിരമായി. റമ്മിക്ക് അടിമയായപ്പോൾ, റമ്മി കളിക്കാൻ അദ്ദേഹം തന്റെ ശമ്പളം മുഴുവൻ വിനിയോഗിച്ചു. വേണ്ടത്ര …
Read More »ബിഹാറിൽ ‘പത്താൻ’ പ്രദര്‍ശനത്തിനിടെ സ്ക്രീൻ കുത്തിക്കീറി യുവാക്കൾ
പറ്റ്ന: നീണ്ട ഇടവേളയ്ക്ക് ശേഷം ഹിന്ദി സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിച്ച ഷാരൂഖ് ഖാന്റെ ‘പത്താൻ’ 1,000 കോടി കടക്കാൻ ഒരുങ്ങുമ്പോൾ, പത്താനെതിരെ പല കോണുകളിൽ നിന്നും വീണ്ടും പ്രശ്നങ്ങൾ ഉയരുകയാണ്. പത്താന്റെ പ്രദർശനത്തിനിടെ സ്ക്രീൻ കുത്തികീറിയ യുവാക്കളെ അറസ്റ്റ് ചെയ്തതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ബിഹാറിലെ ബേട്ടിയ ജില്ലയിലെ ലാൽ ടാക്കീസിൽ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന ആദ്യ ഷോയ്ക്കിടെയാണ് സംഭവം. നാല് യുവാക്കളാണ് സിനിമ കാണാനെത്തിയത്. ഷോ …
Read More »ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തം; സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്രം
ന്യൂഡല്‍ഹി: അമേരിക്കൻ കോടതി വിധികൾ അനുകരിച്ച് സുപ്രീം കോടതി ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണെന്നും അതിനാൽ യുഎസ് ഭരണഘടനയെയും വിധികളെയും അടിസ്ഥാനമാക്കി മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം പറഞ്ഞു. ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിവിധ വിധികളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന 2011ലെ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെയാണ് …
Read More »