Breaking News

Breaking News

കളിക്കുന്നതിനിടെ റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു…!

വെമ്ബള്ളിയില്‍ ഒന്നരവയസ്സുകാരി കളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. അലന്‍- ശ്രുതി ദമ്ബതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. കളിക്കുന്നതിനിടെ റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റാണ് മരണം. വെമ്ബള്ളിയിലുള്ള അമ്മ വീട്ടിലായിരുന്നു കുട്ടി. ഉച്ചയോടെയായിരുന്നു സംഭവം. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം.

Read More »

പ്ലസ്​ വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി…

ഒന്നാംവര്‍ഷ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്​ അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. സെപ്​റ്റംബര്‍ എട്ട്​ വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. നേരത്തെ സെപ്​റ്റംബര്‍ മൂന്നായിരുന്നു പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി. നേരത്തെ ഏ​ഴ്​ ജി​ല്ല​ക​ളി​ലെ സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ക​ളി​ല്‍ പ്ല​സ്​ വ​ണ്‍ കോ​ഴ്​​സി​ന്​ 20 ശ​ത​മാ​നം ആ​നു​​പാ​തി​ക സീ​റ്റ്​ വ​ര്‍​ധ​ന​ക്ക്​ മ​ന്ത്രി​സ​ഭ അംഗീകാരം നല്‍കിയിരുന്നു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ലാ​ണ്​ സീ​റ്റ്​ വ​ര്‍​ധി​ക്കു​ക. എ​ല്ലാ ബാ​ച്ചു​ക​ളി​ലും സീ​റ്റ്​ …

Read More »

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41, മരണം 188….

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,19,01,842 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് …

Read More »

വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും…

നാല്‍പത്തി രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചായിരുന്നു വിവാഹ വാര്‍ഷികം മുഖ്യമന്ത്രി പരസ്യപ്പെടുത്തിയത്. ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി പിണറായി വിജയനും, ഭാര്യ കമലയും ചേര്‍ന്നിരിക്കുന്ന ഒരു ചിത്രം പങ്ക് വെച്ചായിരുന്നു വിവാഹ ഓര്‍മദിനം മുഖ്യമന്ത്രി ആഘോഷിച്ചത്. 1979 സെപ്റ്റംബര്‍ 2 നായിരുന്നു ഇവരുടെ വിവാഹം. പിണറായിയുടെയും കമലയുടെയും വിവാഹത്തിന് ആളുകളെ ക്ഷണിച്ച …

Read More »

വീട്ടിലെത്തി പലവട്ടം പീഡിപ്പിച്ചു ; 17 കാരി ശുചിമുറിയില്‍ പ്രസവിച്ചതില്‍ ബന്ധു അറസ്റ്റില്‍…

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വയനാട് സ്വദേശി ജോബിന്‍ ജോണ്‍ ആണ് പിടിയിലായത്. സംഭവത്തില്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. 17 കാരിയാണ് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചതെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നു. ആറുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെയാണ് ശുചിമുറിയില്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതിയെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതി പലപ്പോഴും കൊച്ചിയിലെ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡനത്തിന് …

Read More »

കൃത്രിമ ശ്വാസം നല്‍കി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു: നഴ്‌സിന് അഭിനന്ദനവുമായി ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്

രണ്ടര വയസുകാരിക്ക് കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു. അബോധാവസ്ഥയിലായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കുകയും തുടര്‍ന്ന് ശ്രീജ ക്വാറന്റൈനില്‍ പോകുകയും ചെയ്യുകയായിരുന്നു. ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ശ്രീജയുടെ വീട്ടില്‍ ഓടിയെത്തുകയായിരുന്നു. കോവിഡ് ബാധിച്ച് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് പുതുജീവൻ നൽകി നഴ്സ്; …

Read More »

കേന്ദ്രസർവകലാശാല പ്രവേശനപരീക്ഷ സെപ്റ്റംബര്‍ 15 മുതൽ: 5 വരെ അപേക്ഷിക്കാം…

കേന്ദ്രസര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി നൽകി. അപേക്ഷകൾ ഈ മാസം അഞ്ചു വരെ സമർപ്പിക്കാം. ഫീസ് അടയ്ക്കാനും ഇതുവരെ അപേക്ഷ സമർപ്പിച്ചവർക്ക് സെപ്റ്റംബർ 6വരെ തിരുത്തൽ വരുത്താം. കേരളത്തിന് പുറമേ പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബർ എന്നിവടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. നേരത്തേ അപേക്ഷിച്ചവർക്ക് തിരുത്തൽവരുത്തുന്ന സമയത്ത് പരീക്ഷാകേന്ദ്രം മാറ്റാം. 15, 16, 23, 24 തീയതികളിൽ കംപ്യൂട്ടർ അടിസ്ഥാനമാക്കിയാണ് സെൻട്രൽ യൂണിവേഴ്സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ് …

Read More »

കോവാക്സിന് ഡബ്ല്യുഎച്ച്‌ഒ അംഗീകാരം രണ്ടാഴ്ചയ്ക്കകം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍…

ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സിനു രണ്ടാഴ്ചയ്ക്കുള്ളില്‍ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) അംഗീകാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉപദേശക സമിതിയുടെ അന്തിമ അംഗീകാരം മാത്രമാണ് ശേഷിക്കുന്ന കടമ്ബ. കോവാക്സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്കു വിദേശയാത്ര സുഗമമാകാന്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം സഹായിക്കും. മറ്റു രാജ്യങ്ങളിലേക്കുള്ള വാക്സീന്‍ കയറ്റുമതിക്കും ഈ അംഗീകാരം ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Read More »

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിറ്റ കേസില്‍ പിതാവുള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍…

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിറ്റ കേസില്‍ പിതാവുള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസില്‍ പിതാവ്, ചെറിയമ്മ, അച്ഛനില്‍ നിന്ന് പെണ്‍കുട്ടിയെ വാങ്ങിയ മൂന്ന് പേര്‍ എന്നിവരുള്‍പ്പടെ എട്ട് പേരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ഫോണില്‍ വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ പീഡന സംഘത്തില്‍ നിന്നും രക്ഷിച്ചത്. തവണ വ്യവസ്ഥയിലാണ് പിതാവ് യാതാരു ദയയുമില്ലാതെ പെണ്‍കുട്ടിയെ വിറ്റിരുന്നത്. തവണ വ്യവസ്ഥ തെറ്റിച്ചെന്ന …

Read More »

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന്റെ ഇന്നത്തെ നിരക്ക് അറിയാം…

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,360 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4420 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4430 രൂപയിലും പവന് 35,440 രൂപയിലുമാണ് കഴിഞ്ഞദിവസം വ്യാപാരം അവസാനിപ്പിച്ചത്. ആഗസ്റ്റില്‍ കനത്ത ചാഞ്ചാട്ടം നേരിട്ട സ്വര്‍ണ വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കത്തില്‍ വില ഇടിഞ്ഞു നില്‍ക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. രാജ്യാന്തര …

Read More »