ടോക്കിയോ ഒളിമ്ബിക്സില്‍ വെങ്കലമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചൈനയുടെ ഹേ ബിന്ജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്. ഇതോടെ രണ്ട് ഒളിമ്ബിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കി. 2016-ലെ റിയോ ഒളിമ്ബിക്സില്‍ സിന്ധു വെള്ളി നേടിയിരുന്നു. സുശീല്‍ കുമാറിന് ശേഷം ഒളിമ്ബിക്സില്‍ രണ്ട് മെഡല്‍ …
Read More »യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്: ജൂലൈ മാസത്തില്‍ റെക്കോര്‍ഡ് നേട്ടം…
ജൂലൈ മാസം രാജ്യത്ത് യുപിഐ വഴി നടന്ന ഇടപാടുകളില്‍ വന്‍ വര്‍ധനവ്. 3.24 ബില്യണ്‍ ഇടപാടുകളാണ് ജൂലൈയില്‍ യുപിഐ വഴി നടന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് 15.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ വര്‍ധനവാണ് ജൂലൈ മാസം ഉണ്ടായിരിക്കുന്നത്. 6.06 ലക്ഷം കോടി രൂപയാണ് ജൂലൈയില്‍ നടന്ന ഇടപാടുകളുടെ ആകെ മൂല്യം. ഇത് ജൂണില്‍ നടന്ന ഇടപാടുകളുടെ മൂല്യത്തേക്കാള്‍ 10.76 ശതമാനം കൂടുതലാണ്. …
Read More »മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു…
കോതമംഗലത്ത് യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശിയായ 33കാരിയാണ് ആത്മഹത്യ ചെയ്തത്. വളയംകുളം മനക്കല്‍കുന്ന് താമസിക്കുന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്താണ് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. അടുക്കള ഭാഗത്തുനിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ആത്മഹത്യാകുറിപ്പില്‍ മറ്റു വിശദാംശങ്ങളൊന്നുമില്ല. …
Read More »41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇന്ത്യ ഒളിമ്ബിക് ഹോക്കി സെമിയില്‍…
നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒളിമ്ബിക് ഹോക്കി സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതിന് മുമ്ബ് 1980-ലെ മോസ്‌കോ ഒളിമ്ബിക്സിലാണ് ഇന്ത്യ സെമിയിലെത്തിയത്. കഴിഞ്ഞ രണ്ട് ഒളിമ്ബിക്സിലും ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു. 2018 ബെയ്ജിങ് ഒളിമ്ബിക്‌സിന് യോഗ്യത നേടാതിരുന്ന ഇന്ത്യ 2016 റിയോ ഒളിമ്ബിക്‌സില്‍ അവസാന സ്ഥാനക്കാരായാണ് നാട്ടിലേക്ക് മടങ്ങിയത്. നിലവില്‍ ടോക്യോ ഒളിമ്ബിക്സില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ ഉണര്‍ന്ന് കളിച്ച ഇന്ത്യന്‍ …
Read More »മൂക്കില്‍ നിന്നും രക്തം വരുന്നത് പതിവായി; 50കാരന്‍റെ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത്….
അന്‍പതുവയസുകാരന്‍റെ മൂക്കില്‍ കുടുങ്ങിയ സൂചി നീക്കം ചെയ്ത് ഡോക്ടര്‍മാര്‍. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തലച്ചോറിന് സമീപമെത്തിയ സൂചി നീക്കം ചെയ്തത്. തലയോട്ടിയുടെ ഒരു ഭാഗം തുറന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിലെ മുഴകളോ, ക്യാന്‍സറോ നീക്കം ചെയ്യുന്നതിനായി ചെയ്യുന്ന ക്രാനിയോടോമി എന്ന നടപടിയിലൂടെയായിരുന്നു ഇത്. മൂക്കിലൂടെ സ്ഥിരമായി രക്തം വരാന്‍ തുടങ്ങിയതോടെയാണ് അമ്പതുകാരന്‍ ചികിത്സ തേടിയെത്തിയത്. എന്തെങ്കിലും അപകടം സംഭവിച്ചോയെന്ന് പോലും വ്യക്തമായ ധാരണ നല്‍കാന്‍ സാധിക്കാതെ …
Read More »പാലക്കാട്ടെ യുവതിയുടെ മരണം കൊലപാതകം; തീകൊളുത്തിയത് ഭർത്താവ്, ക്രൂരകൃത്യം മക്കളുടെ മുന്നിൽ വെച്ച്…
വടക്കഞ്ചേരി കാരപ്പാടത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ഭർത്താവിന്റെ മറ്റൊരു ബന്ധം ചോദ്യം ചെയ്തതിനാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ജൂണ്‍ 18നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളാണ് വിവരം അയൽവാസികളെ അറിയിച്ചത്. അച്ഛൻ അമ്മയെ തീകൊളുത്തിയെന്നായിരുന്നു കുട്ടികൾ അയൽവാസികളോട് പറഞ്ഞത്. തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 22 ന് മരണമടഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം …
Read More »പാലക്കാട്ടെ യുവതിയുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഭര്‍ത്താവ്…
വടക്കഞ്ചേരി കാരപ്പാടത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ഭർത്താവിന്റെ മറ്റൊരു ബന്ധം ചോദ്യം ചെയ്തതിനാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ജൂണ്‍ 18നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. നേരത്തെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകമെന്ന സ്ഥിരീകരണത്തിലേക്കെത്തിയത്. പ്രതി റിമാന്‍ഡിലാണ്. …
Read More »സൗദി അറേബ്യയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം; സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തു….
സൗദി അറേബ്യയില്‍ വീണ്ടും യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ശനിയാഴ്‍ച ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പിന്തുടര്‍ന്ന് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ പ്രദേശങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ ആക്രമണങ്ങളും ശക്തമായി പ്രതിരോധിക്കുമെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു. …
Read More »തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് ലോറിയിൽ ഒളിപ്പിച്ച 160 കിലോ കഞ്ചാവ് പിടികൂടി…
പാലിയേക്കര ടോൾ പ്ലാസയിൽ വച്ച് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 160 കിലോഗ്രാം രണ്ടുപേർ പിടിയിൽ. തമിഴ് നാട്ടിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയിൽ നിന്നാണ് പിടികൂടിയത്. വാഹനത്തിലെ രഹസ്യ അറകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ അരുൺ, ഷണ്മുഖദാസ് എന്നിവർ പിടിയിലായി. കൊണ്ടുപോകുന്നത് കൊച്ചിയിലേക്കുള്ള കഞ്ചാവെന്ന് പ്രതികൾ മൊഴി നൽകി. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Read More »പ്രളയ ഭീഷണിയിൽ ഡൽഹി; സാക്ഷ്യം വഹിക്കുന്നത് 18 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക്; ജനങ്ങളെ ഒഴിപ്പിക്കുന്നു…
ഡൽഹി സാക്ഷ്യം വഹിക്കുന്നത് 18 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക്. യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിലേക്ക് ഉയരുകയാണ്. പ്രളയ ഭീഷണിയിൽ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത നിർദേശം നൽകി. ശരാശരി 210 മില്ലിമീറ്റർ മഴലഭിക്കുന്നിടത്ത് ഇക്കഴിഞ്ഞ ജൂലൈയിൽ 507 മില്ലിമീറ്ററാണ് ഡൽഹിയിൽ പെയ്തത്. പരിസരപ്രദേശമായ നോയ്ഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലൊക്കെ തുടർച്ചയായി മഴപെയുകയാണ്. ഓഗസ്റ്റ് നാല് വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. യമുന നദിയിൽ ജലനിരപ്പ് അപകടനിലയായ …
Read More »