Breaking News

Crime

ഓപ്പറേഷൻ ആഗ്; പിടികൊടുക്കാതെ ഓംപ്രകാശും പുത്തൻപാലം രാജേഷും

തിരുവനന്തപുരം: കേരള പോലീസിന്‍റെ ഓപ്പറേഷൻ ‘ആഗി’ലും പിടികൊടുക്കാതെ തലസ്ഥാനത്തെ ഗുണ്ടാ നേതാക്കൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് മാത്രം 297 ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഓംപ്രകാശും പുത്തൻപാലം രാജേഷും അപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. ഹൈദരാബാദ്, ബെംഗളൂരു, ഊട്ടി, സേലം, മംഗളൂരു എന്നിവിടങ്ങളിൽ ഇവർക്കായി പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഷാഡോ പോലീസ് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തൊട്ടാകെ 3,501 സ്ഥലങ്ങളിൽ …

Read More »

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്ക് നേരെ ആംബുലന്‍സില്‍ പീഡനശ്രമം

തൃശൂർ: ആംബുലൻസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ജീവനക്കാരനായ ദയാലാലാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കയ്പമംഗലം സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാരാണ് യുവതിയെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ കൂടെ പോകാൻ ആരുമുണ്ടായിരുന്നില്ല. ആ …

Read More »

ചട്ടുകം പഴുപ്പിച്ച് 7 വയസുകാരന് പൊള്ളലേൽപ്പിച്ചു; അമ്മയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും 

ഇടുക്കി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ കുട്ടിയുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തുകയും അമ്മയ്ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഏഴുവയസുകാരനെയാണ് അമ്മ ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ നാലു വയസ്സുള്ള സഹോദരി അമ്മക്കൊപ്പമുണ്ട്. അടുത്ത വീട്ടിലെ ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടിയുടെ മൊഴി. …

Read More »

സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടി; 2,507 പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തൊട്ടാകെ 2,507 പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്. 3501 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 1,673 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം റൂറൽ പരിധിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. കരുതൽ തടങ്കൽ ഉൾപ്പെടെ 270 പേരെ ഇവിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 217 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം …

Read More »

വൈരാഗ്യം; 58കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി 16കാരൻ

ഭോപ്പാൽ: മധ്യപ്രദേശിൽ 58കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. ജനുവരി 30ന് രാത്രി മധ്യപ്രദേശിലെ റീവ ജില്ലയിലാണ് സംഭവം. രണ്ട് വർഷം മുമ്പ് ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായി കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ഭർത്താവും മകനും വീട്ടിലില്ലാത്ത സമയത്താണ് പ്രതി വീട്ടിൽ കയറി കട്ടിലിൽ കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. നിലവിളിച്ചയുടൻ ഒരു ചെറിയ പ്ലാസ്റ്റിക് ബാഗും തുണിയും …

Read More »

കൂടത്തായി കൊലപാതക കേസ്; ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

ഇടുക്കി: ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് തിരിച്ചടിയല്ലെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ. കാലപ്പഴക്കം മൂലം മരണകാരണം വ്യക്തമാവണമെന്നില്ല. സംസ്ഥാനത്തെ ഫോറൻസിക് ലാബിൽ പരിശോധന നടത്തിയപ്പോഴും നാല് മൃതദേഹങ്ങളിൽ നിന്നും വിഷത്തിന്‍റെയോ സൈനൈഡിന്‍റെയോ അംശം കണ്ടെത്തിയിരുന്നില്ല. അത് കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണ്. തുടർന്ന്, നാല് പേരുടെയും മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോക്ടർമാരുടെ പാനൽ രൂപീകരിക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധനാ …

Read More »

ബെംഗളൂരുവില്‍ ലഹരിമരുന്നു പിടിച്ചെടുത്തു; മലയാളികള്‍ ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍

ബെംഗളൂരു: 30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിൽ. പാലക്കാട് സ്വദേശികളായ എ.എച്ച് ഷാഹുൽ ഹമീദ് (32), മേഘാലയ സ്വദേശികളായ പ്രശാന്ത് (29), സിദ്ധാന്ത് ബോര്‍ദോലി (19) എന്നിവരാണ് അറസ്റ്റിലായത്. 219 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍, 100 ഗ്രാം എം.ഡി.എം.എ., 15 ലഹരിഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വിതരണക്കാരനിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഭക്ഷണ വിതരണക്കാരുടെ …

Read More »

കോളേജ് ഹോസ്റ്റലിൽ 17-കാരി മരിച്ച നിലയിൽ; പ്രിൻസിപ്പലിനെതിരെ പരാതി

ബെംഗളൂരു: റായ്ച്ചൂരിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ. ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയുടെ മരണത്തിനു പിന്നിൽ കോളേജ് പ്രിൻസിപ്പലാണെന്ന് ആരോപിച്ച് ബന്ധുക്കൾ ലിംഗസാഗുരു പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി അവർ പറഞ്ഞു. പ്രിൻസിപ്പൽ പതിവായി പെൺകുട്ടിയെ വിളിക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ചയാണ് ബന്ധുക്കൾ കോളേജിനു മുന്നിൽ പ്രതിഷേധിച്ചത്. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ …

Read More »

ഓപ്പറേഷൻ ആഗ്; പിടിയിലായത് നൂറുകണക്കിന് ക്രിമിനലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ റെയ്ഡിൽ പിടിയിലായത് നൂറുകണക്കിന് ഗുണ്ടകൾ. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് ഗുണ്ടകൾക്കെതിരെ പ്രത്യേക ഓപ്പറേഷൻ നടത്തിയത്. ഇന്നലെ രാത്രി സംസ്ഥാനത്തൊട്ടാകെ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാനൂറോളം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ ആക്ട് പ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിലായിരുന്ന അനൂപ് ആന്‍റണി, അന്തർസംസ്ഥാന മോഷ്ടാവായ ജാഫർ എന്നിവരാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. തിരുവനന്തപുരം റൂറലിൽ 181 പേർ അറസ്റ്റിലായി. …

Read More »

കൂടത്തായി കൊലക്കേസിൽ വഴിത്തിരിവ്; നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ വൻ വഴിത്തിരിവ്. നാല് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ലെന്ന് നാഷണൽ ഫോറൻസിക് ലാബിന്‍റെ റിപ്പോർട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങളാണ് പരിശോധിച്ചത്. 2002 നും 2014 നും ഇടയിലാണ് ഇവർ മരണപ്പെട്ടത്. 2019ൽ ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഒന്നാം പ്രതി ജോളി, അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന പോയ്സൺ ഉപയോഗിച്ചും മറ്റ് …

Read More »