Breaking News

Crime

വാഹനം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: എറണാകുളത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സനോജിന്‍റെ സുഹൃത്ത് അനിലിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. സി ഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വാഹനം വാങ്ങിയതിനെച്ചൊല്ലി സനോജും സുഹൃത്ത് അനിലും തമ്മിൽ തർക്കമുണ്ടായിരുന്നു. …

Read More »

ബൈക്ക് യാത്രികൻ്റെ മരണം; ബസ് ഡ്രൈവർക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം

കൊച്ചി: കച്ചേരിപ്പടിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ദീപു കുമാറാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. മാധവ ഫാർമസി ജംഗ്ഷനിൽ നടന്ന അപകടത്തിൽ വൈപ്പിൻ കാർത്തേടം കല്ലുവീട്ടിൽ ആന്‍റണി (50) ആണ് മരിച്ചത്. അശ്രദ്ധമായി ഇടതുവശത്തേക്കു തിരിഞ്ഞ ബസ് ഇടിച്ചാണ് ബൈക്ക് യാത്രികനായ ആന്‍റണി ബസിനടിയിലേക്ക് വീണത്. ശരീരത്തിലൂടെ ബസ് കയറിയ ആന്‍റണി …

Read More »

മന്ത്രവാദ ചികിത്സയുടെ പേരിൽ പല്ല് തകർത്തു, നിലത്തെറിഞ്ഞു; ഒരു വയസുകാരന് ദാരുണാന്ത്യം

ലഖ്‌നൗ: മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയ ഒരു വയസുകാരൻ കൊല്ലപ്പെട്ടു. ചികിത്സയുടെ പേരിൽ കുട്ടിയുടെ പല്ലടിച്ചു തകർക്കുകയും കുട്ടിയെ നിലത്തേക്ക് എറിയുകയും ചെയ്തതാണ് മരണകാരണം. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ധാക്കർ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിക്ക് അസുഖം വന്നപ്പോൾ വീട്ടുകാർ കുട്ടിയെ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോയി. കുട്ടിയുടെ പല്ലുകൾ അടിച്ച് തകർത്ത് കുട്ടിയെ നിലത്തേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബോധം നഷ്ടപ്പെട്ട കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും …

Read More »

വളപട്ടണം ഐഎസ് കേസ്; പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹ‍ർജി തള്ളി കോടതി

കൊച്ചി: വളപട്ടണം ഐ.എസ് കേസിൽ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ശിക്ഷ ചോദ്യം ചെയ്തുള്ള അപ്പീൽ ഹർജിയിൽ വിധി വരുന്നതുവരെ തടവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എൻ.ഐ.എ കോടതി പ്രതികൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി കണ്ണൂർ മുണ്ടേരി സ്വദേശി മിദ്‍ലാജ്, രണ്ടാം പ്രതി ചെക്കിക്കുളം …

Read More »

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; അട്ടക്കുളങ്ങരയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഇന്ന് വെളുപ്പിന് ഒന്നരയോടെ അട്ടക്കുളങ്ങര ജംഗ്ഷനിൽ വച്ച് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. വെട്ടേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് മുഹമ്മദലിയെ വെട്ടി പരിക്കേൽപ്പിച്ചത്.

Read More »

ഉണ്ണി മുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ച കേസിൽ സ്റ്റേ നീക്കം ചെയ്ത് ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്‍റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴക്കേസിലെ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി സമ്പാദിച്ച കേസിലാണ് നടപടി. ഇരയുടെ പേരിൽ, ഇല്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചത് ഗൗരവകരമാണെന്ന് ഹൈക്കോടതി വിലയിരുത്തി. കേസ് ഒത്തുതീർപ്പായി എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാൽ ഒത്തുതീർപ്പ് ഉണ്ടായിട്ടില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വഞ്ചന കോടതിയിൽ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി …

Read More »

ദളിത് കുടുംബങ്ങൾ വെള്ളം കോരാതിരിക്കാൻ കിണർ മൂടി; റിമാൻഡിലിരുന്ന പ്രതിക്ക് ജാമ്യം

റാന്നി: പത്തനംതിട്ടയിൽ ദളിത് കുടുംബങ്ങൾ വെള്ളം കോരുന്നത് തടയാൻ കിണർ മൂടിയ കേസിലെ പ്രതി സെബാസ്റ്റ്യൻ തോമസിന് ജാമ്യം അനുവദിച്ച് പത്തനംതിട്ട സെഷൻസ് കോടതി. അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷമാണ് സെബാസ്റ്റ്യൻ തോമസിന് ജാമ്യം ലഭിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ഇവർ മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി …

Read More »

കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീടിനു നേരെ അ‍ജ്ഞാതരുടെ ആക്രമണം

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടിന്‍റെ ജനാല ചില്ലുകൾ തകർത്ത് അജ്ഞാതർ. കൊച്ചുള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ വീടിന്‍റെ ജനാല ചില്ലുകളാണ് തകർത്തത്. ജനാലയിൽ ചെറിയ രക്തത്തുള്ളികളും ഉണ്ടായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. മോഷണശ്രമമാണോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന.

Read More »

ജിഎസ്ടി വെട്ടിപ്പ്; ഹിമാചലിലെ അദാനി വിൽമർ സ്റ്റോറിൽ റെയ്ഡ്

ഷിംല: പർവാനോയിലെ അദാനി വിൽമർ സ്റ്റോറിൽ സംസ്ഥാന എക്സൈസ് ആൻഡ് ടാക്സ് ഡിപ്പാർട്ട്മെന്റിൻ്റെ പരിശോധന. കഴിഞ്ഞ അഞ്ച് വർഷമായി കമ്പനി ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. അദാനി വിൽമർ സ്റ്റോറിൽ ബുധനാഴ്ച രാത്രിയാണ് റെയ്ഡ് നടന്നത്. കമ്പനിയുടെ ഗോഡൗണിൽ നിന്നടക്കം വിവിധ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പും സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമറും ചേർന്നുള്ള സംയുക്ത സംരംഭമാണ് അദാനി വിൽമർ …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുട്ടിയെ കൈമാറിയത് ഇടനിലക്കാരൻ മുഖേന

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ കുട്ടിയുടെ അമ്മ ഇപ്പോൾ വിദേശത്താണെന്നും കുഞ്ഞ് ജനിച്ചയുടൻ ഇടനിലക്കാരൻ വഴി തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതായും വ്യക്തമായി. അവിവാഹിതയായ യുവതിക്ക് ജനിച്ച കുഞ്ഞിനോട് ബന്ധുക്കൾക്ക് താത്പര്യമില്ലായിരുന്നു. ഇക്കാര്യം അറിഞ്ഞ തൃപ്പൂണിത്തുറ ദമ്പതികളുടെ ഗായക സുഹൃത്താണ് ഇടനിലക്കാരൻ. പ്രതി അനിൽകുമാറിന്‍റെ അറിവോടെയാണ് കുട്ടിയെ പിന്നീട് കൈമാറിയത്. നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയായ രഹ്ന ആശുപത്രിയിലെ റെക്കോർഡ്സ് വിഭാഗത്തിലെ ചില ജീവനക്കാരെ കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ …

Read More »