തിരുവനന്തപുരം: ഇന്ന് തുടങ്ങിയ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചത് ചുവപ്പ് നിറത്തിൽ. ചോദ്യപേപ്പറിൽ കറുപ്പിന് പകരം ചുവപ്പിൽ അച്ചടിച്ചതിനോട് വിദ്യാർത്ഥികൾ സമ്മിശ്ര പ്രതികരണമാണ് നൽകിയത്. ചുവപ്പ് നിറം ഒരു പ്രശ്നമല്ലെന്ന് ചില വിദ്യാർത്ഥികൾ പ്രതികരിച്ചപ്പോൾ വായിക്കാൻ ബുദ്ധിമുട്ടിയതായി ചില വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. അതേസമയം ചുവപ്പ് നിറത്തിന് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരേസമയം നടക്കുന്നതിനാൽ …
Read More »ബ്രഹ്മപുരം വിഷയം; നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൻ്റെ ഫലമായുണ്ടായ പുക എത്രകാലം സഹിക്കണമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സംഭവസ്ഥലത്ത് കോടതി ഒരു നിരീക്ഷണ സമിതിയെ നിയമിച്ചു. കളക്ടർ, ലീഗൽ സർവീസസ് അതോറിറ്റി അംഗങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സമിതി. ഖരമാലിന്യ സംസ്കരണത്തിന് ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ സർക്കാരിന് നിർദേശം നൽകിയ കോടതി നാളെ മുതൽ കൊച്ചിയിൽ മാലിന്യ …
Read More »അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കൊല്ലം: കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65), മകൻ സോണി (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് അയൽവാസികൾ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്‍റെ വാതിൽ തകർത്താണ് നാട്ടുകാർ അകത്ത് കടന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ പിന്നീട് ഹാളിനുള്ളിൽ നിന്ന് കണ്ടെത്തി. തൊട്ടടുത്ത് ഒരു പെട്രോൾ …
Read More »ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതി; വി. മുരളീധരൻ
തിരുവനന്തപുരം: ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പിണറായി സർക്കാരും സോൺട്ര ഇൻഫോടെക് കമ്പനിയും നടത്തിയ അഴിമതിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019 ൽ കർണാടക മുഖ്യമന്ത്രി സോൺട്ര ഇൻഫോടെക്കിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2020 ൽ ഇതേ കമ്പനിക്ക് കേരളത്തിൽ പ്രത്യേക ഇടപെടലോടെ ബ്രഹ്മപുരം കരാർ ലഭിച്ചു. കരാർ കാലയളവിനുള്ളിൽ പകുതി പണി പോലും പൂർത്തിയാക്കാത്ത കമ്പനിക്ക് കരാർ നീട്ടാനുള്ള …
Read More »തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസ്; എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി
എറണാകുളം: ഗതാഗതമന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി. ഇക്കാര്യത്തിൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ആന്‍റണി രാജു വാദിച്ചു. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അധികാരമുള്ളൂവെന്നും അദ്ദേഹം വാദിച്ചു. സാങ്കേതിക തടസം കണക്കിലെടുത്താണ് കോടതിയുടെ നടപടി. അതേസമയം, കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ആന്‍റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്.
Read More »സഭാ തർക്കം തീർക്കാൻ നിയമനിർമാണം; ബില്ലിനെതിരെ ഉപവാസസമരം നടത്തുമെന്ന് ഓർത്തഡോക്സ് സഭ
കോട്ടയം: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്ക പരിഹാരത്തിനുള്ള സർക്കാർ ബില്ലിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭ. ഈ നീക്കത്തെ സഭ ശക്തമായി എതിർക്കുമെന്നും പ്രതിഷേധം നടത്തുമെന്നും സഭാ നേതൃത്വം അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് മെത്രാപ്പൊലീത്തമാരും വൈദികരും ഉപവാസ പ്രാർത്ഥന നടത്തും. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും. ബിൽ നടപ്പാക്കിയാൽ പ്രശ്നം കൂടുതൽ വഷളാകുമെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. സുപ്രീം കോടതി വിധിയിൽ സർക്കാർ ഇടപെടുന്നത് അംഗീകരിക്കില്ല. സർക്കാർ പ്രതിരോധത്തിലായിരിക്കെ …
Read More »തൃശൂരിൽ ഇവൻ്റ് മാനേജ്മെൻ്റ് ഗോഡൗണിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
പെരിങ്ങാവ്: തൃശൂർ പെരിങ്ങാവിൽ ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ ഗോഡൗണിൽ വൻ തീപിടിത്തം. ഓസ്കാർ ഇവന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്. കെട്ടിടത്തിൻ്റെ പിൻഭാഗത്ത് തീയിട്ടത് കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകളും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് മുഴുവൻ വലിയ തോതിൽ പുക വ്യാപിച്ചിട്ടുണ്ട്. അലങ്കാരത്തിനായി ഉപയോഗിക്കുന്ന പ്ലൈവുഡ് സാധങ്ങൾ സൂക്ഷിച്ചതിനാൽ വളരെ പെട്ടന്ന് തീ അതിലേക്ക് പടരുകയായിരുന്നു. ഗോഡൗണിലെ ഭൂരിഭാഗം സാധങ്ങളും കത്തി …
Read More »തെളിവുണ്ട്, ഗോവിന്ദൻ്റെ നിയമനടപടികളെ നേരിടും: ആരോപണങ്ങളിൽ ഉറച്ച് നിന്ന് സ്വപ്ന
ബെംഗലൂരു: ഒത്തുതീർപ്പിന് 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരനെ അയച്ചെന്ന ആരോപണത്തിൽ ഉറച്ച് നിന്ന് സ്വപ്ന സുരേഷ്. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിട്ടുണ്ട്. വിജേഷ് പിള്ളയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും. തെളിവുകൾ ഇതിനകം ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ഉടൻ കോടതിക്കും കൈമാറും. എം.വി ഗോവിന്ദൻ നിയമനടപടി സ്വീകരിച്ചാലും നേരിടും. വിജേഷ് പിള്ളയ്ക്ക് എതിരായ ആരോപണങ്ങളിൽ തെളിവുണ്ടെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. “ഇപ്പോൾ വിജേഷ് പിള്ള എന്നെ കണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഹരിയാനയുടെയും രാജസ്ഥാന്‍റെയും …
Read More »ലൈഫ് മിഷൻ; ശിവശങ്കറിൻ്റെ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല, മറ്റൊരു ബെഞ്ചിലേക്ക് മാറ്റി
കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാതെ മാറ്റിവച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാനാകൂവെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ചിലേക്ക് ഹർജി മാറ്റി. ഹർജി തിങ്കളാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജിയിലെ സാങ്കേതിക പിശക് കാരണമാണ് മാറ്റിവച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ശിവശങ്കർ, കേസിൽ ഇഡി തന്നെ …
Read More »കുത്തനെ കൂടി വൈദ്യുതി ഉപയോഗം; കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 86.20 ദശലക്ഷം യൂണിറ്റ്
തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിക്കുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. രാത്രി 7 നും 11 നും ഇടയിൽ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ താരിഫ് വർധനവ് നേരിടേണ്ടിവരും. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് ഇടുക്കി അണക്കെട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 47 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 70 ശതമാനം വെള്ളമുണ്ടായിരുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും …
Read More »