Breaking News

Kerala

ചർമമുഴ വന്ന പശുക്കള്‍ക്ക് സൗജന്യ ചികിത്സ: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: ചർമമുഴ വന്ന പശുക്കളുടെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എല്ലാ വീടുകളിലും വാക്സിൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റയിൽ മായം ചേർക്കുന്നത് തടയാനുള്ള നിയമം ഉടൻ നടപ്പാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കാലിത്തീറ്റയിലെ മായം തടയാൻ ബിൽ തയ്യാറാണ്, എത്രയും വേഗം നിയമം പാസാക്കും. നിയമം പ്രാബല്യത്തിൽ വന്നാൽ കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. …

Read More »

സ്പീക്കറുടെ ഓഫീസിന് മുന്നിൽ അസാധാരണ പ്രതിഷേധം; സത്യാഗ്രഹവുമായി പ്രതിപക്ഷ എംഎൽഎമാർ

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഓഫീസിന് മുന്നിൽ അസാധാരണമായ പ്രതിഷേധവുമായി പ്രതിപക്ഷം. യു.ഡി.എഫ് എം.എൽ.എമാർ സ്പീക്കറുടെ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. ഇവരെ തടയാൻ വാച്ച് ആൻഡ് വാർഡ് എത്തിയതോടെ ബഹളമുണ്ടായി. സ്പീക്കർക്കെതിരെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി. സ്പീക്കർ പിണറായിയുടെ വേലക്കാരനായി മാറിയെന്ന് പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ആരോപിച്ചു. സ്പീക്കർ ഇതുവരെ ഓഫീസിൽ എത്തിയിട്ടില്ല. അതേസമയം തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് ആക്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ …

Read More »

ബ്രഹ്മപുരം തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കും; ഒടുവിൽ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യത്തിന്‍റെ ആറ് മീറ്ററോളം ആഴത്തിലാണ് തീപിടിത്തമുണ്ടായതെന്നും ഇത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ദ്ധ അഭിപ്രായം തേടിയാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും പ്രായോഗികമല്ലാത്തതിനാൽ പതിവ് രീതിയാണ് സ്വീകരിക്കുകയായിരുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ബ്രഹ്മപുരം …

Read More »

“സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോ”: വി.ഡി സതീശൻ

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ ബഹളം വച്ച് പ്രതിപക്ഷം. ഉമ തോമസ് എം.എൽ.എ നൽകിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ നിലപാടെടുത്തതോടെയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇത് അടുത്തിടെ നടന്ന സംഭവമല്ലെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ നിലപാട്. പട്ടാപ്പകൽ പതിനാറുകാരിയെ ആക്രമിച്ചതും സ്ത്രീസുരക്ഷയും ഉൾപ്പെടുത്തിയാണ് ഉമ തോമസ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കർ നിലപാടെടുത്തതോടെയാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ തിരിഞ്ഞത്. സ്ത്രീ സുരക്ഷ ചർച്ച …

Read More »

ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ പരാജയം: സംസ്ഥാനതല നിരീക്ഷണ സമിതി

കൊച്ചി: ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച സംസ്ഥാനതല നിരീക്ഷണ സമിതി. ബ്രഹ്മപുരത്ത് ഇതുവരെ സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിർദ്ദേശങ്ങളും പൂർണ്ണമായും ലംഘിക്കപ്പെട്ടു. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നതായി സമിതി ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യം നീക്കിയില്ലെങ്കിൽ ഇനിയും തീപിടിത്തമുണ്ടാകും. തീപിടിത്തമുണ്ടായാൽ അത് അണയ്ക്കാൻ കഴിയുന്ന സൗകര്യങ്ങൾ വളരെ കുറവാണ്. ഉള്ള …

Read More »

ബ്രഹ്മപുരം തീപിടിത്തം; മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ പുരോഗതിയും ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളും വിഷപ്പുക സൃഷ്ടിച്ച പ്രശ്നങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. കഴിഞ്ഞ രണ്ട് ദിവസം വിഷയം നിയമസഭയെ പിടിച്ചുകുലുക്കിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കുള്ള മറുപടിയും മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുണ്ടാകും.

Read More »

സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ വേനൽമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ആദ്യം മഴ ലഭിക്കുക. വടക്കൻ കേരളത്തിൽ വെള്ളിയാഴ്ചയോടെ മഴ ലഭിക്കും.  സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവുണ്ടായി. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം പാലക്കാട് എരുമയൂരിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

Read More »

കരാർ കമ്പനി ഇടപാടിൽ ശിവശങ്കറിന് പങ്ക്; ബ്രഹ്മപുരം വിഷയത്തിൽ സ്വപ്ന സുരേഷ്

ബെംഗളൂരു: ബ്രഹ്മപുരം തീപിടിത്തത്തിൽ ആരോപണമുന്നയിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എം ശിവശങ്കറിന് കരാർ കമ്പനിയുമായുള്ള ഇടപാടിൽ പങ്കുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിച്ചതെന്നും സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുവാങ്ങി, ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി സഭയിൽ പ്രതികരിക്കാത്തത് …

Read More »

ബ്രഹ്മപുരം തീപിടുത്തത്തില്‍ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) റിപ്പോർട്ട്. നാല് വർഷത്തിനിടെ 19 തവണയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയത്. മേയർക്ക് മാത്രം നാല് നോട്ടീസുകളും കോർപ്പറേഷൻ സെക്രട്ടറിക്ക് 14 നോട്ടീസുകളും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. മുമ്പത്തെ തീപിടുത്തങ്ങളിലും നോട്ടീസ് നൽകിയിരുന്നു. നഗരസഭയുടെ മാലിന്യ പ്ലാന്‍റ് അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

Read More »

എം.പിമാർക്ക് താക്കീത് നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു: കെ സുധാകരൻ

ദില്ലി: എം.പിമാർക്ക് താക്കീത് നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് യോഗം വിളിച്ചതെന്നും എംപിമാർക്ക് നൽകിയ നോട്ടീസിന്‍റെ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി അധികാരം പ്രയോഗിച്ചിട്ടില്ലെന്നും, സദുദ്ദേശ്യത്തോടെയാണ് നോട്ടീസ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. ആന്തരിക പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും രാഷ്ട്രീയകാര്യ സമിതി ഉടൻ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വം വിളിച്ചുചേർത്ത യോഗത്തിന് ശേഷമായിരുന്നു കെ …

Read More »