കണ്ണൂർ: വൈദേകം റിസോർട്ടിലേത് സാധാരണ പരിശോധനയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി ടിഡിഎസ് അടച്ചിരുന്നു. എന്നാൽ, ഈ വർഷം ടിഡിഎസ് നൽകേണ്ടി വന്നില്ല. അതാണ് പരിശോധിക്കുന്നതെന്നും ഇ പി പ്രതികരിച്ചു. റിസോർട്ടിലെ ആദായനികുതി റെയ്ഡ് സ്വാഭാവിക നടപടിയാണെന്ന് വൈദേകം റിസോർട്ട് സിഇഒ തോമസ് ജോസഫും പ്രതികരിച്ചിരുന്നു. റിസോർട്ട് ടിഡിഎസ് കൃത്യമായി ഫയൽ ചെയ്തിട്ടുണ്ട്. റിസോർട്ടിലെ എല്ലാ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ട് വഴിയാണെന്നും അദ്ദേഹം പറഞ്ഞു. …
Read More »ഇന്ന് കൂറ് പ്രഖ്യാപിക്കുന്നവര്‍ നാളെ ഒപ്പം കാണാത്ത അവസ്ഥയാണ് രാഷ്ട്രീയത്തിൽ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇന്ന് കൂറ് പ്രഖ്യാപിക്കുന്നവർ നാളെ തിരിഞ്ഞു നോക്കുമ്പോൾ കൂടെ കാണാത്ത അവസ്ഥയാണ് രാഷ്ട്രീയത്തിലെന്ന് രമേശ് ചെന്നിത്തല. നമ്മൾ വളർത്തിക്കൊണ്ടുവന്ന പലരും നമ്മളെ കാണുമ്പോൾ തിരിഞ്ഞു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താനും കോൺഗ്രസിലെ മറ്റുള്ളവരും ഉന്നയിച്ച തിരുത്തൽ വാദം ശരിയായിരുന്നു. ജി കാർത്തികേയൻ അനുസ്മരണ യോഗത്തിലാണ് രമേശ് ചെന്നിത്തല മനസ് തുറന്നത്. കെ കരുണാകരന്‍റെ ശൈലിക്കെതിരെ താനും ജി കാർത്തികേയനും എം ഐ ഷാനവാസും തിരുത്തൽ വാദം ഉന്നയിച്ച കാലവും …
Read More »കള്ളപ്പണമുണ്ടെന്ന ആരോപണം തെറ്റ്; പ്രതികരണവുമായി വൈദേകം റിസോർട്ട് സിഇഒ
കണ്ണൂർ: വൈദേകം റിസോർട്ടിലെ റെയ്ഡിനോട് പ്രതികരിച്ച് റിസോർട്ട് സി.ഇ.ഒ തോമസ് ജോസഫ്. ആദായനികുതി സർവേയാണ് നടക്കുന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിഡിഎസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. മുൻകൂർ അറിയിപ്പൊന്നും നൽകിയിരുന്നില്ല. കള്ളപ്പണമുണ്ടെന്ന ആരോപണം തെറ്റാണ്. ഇടപാടുകൾ ബാങ്ക് വഴി മാത്രമാണ് നടക്കുന്നതെന്നും തോമസ് ജോസഫ് പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണം നിക്ഷേപിച്ചതായി പരാതി ഉയർന്നിരുന്നു. റിസോർട്ടിൽ പണം …
Read More »സർട്ടിഫിക്കറ്റിൻ്റെ സാധുത; അണ്ണാമലൈ ബിരുദക്കാരോട് മുഖം തിരിച്ച് കേരളത്തിലെ സര്‍വകലാശാലകള്‍
തിരുവനന്തപുരം: തമിഴ്നാട് അണ്ണാമലൈ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകാൻ വിസമ്മതിച്ച് കേരളത്തിലെ സർവകലാശാലകൾ. 2015 നും 2022 നും ഇടയിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദ, ബിരുദാനന്തര പരീക്ഷകൾ പാസായവർക്ക് തുടർ പഠനത്തിനോ സർക്കാർ ജോലിക്കോ കേരളത്തിൽ അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. അണ്ണാമലൈ സർവകലാശാല 2015 നും 2022 നും ഇടയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. ഓപ്പൺ, വിദൂര വിദ്യാഭ്യാസ മോഡിൽ പഠിച്ചവർക്ക് നൽകുന്ന ഈ …
Read More »മാങ്കുളത്ത് മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; അപകടം വിനോദയാത്രക്കിടെ
ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിയിൽ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്കെത്തിയ അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. 3 മണിയോടെയായിരുന്നു അപകടം. 30 വിദ്യാർഥികളും 3 അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. 2 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. 3 പേരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More »ഒളിപ്പിച്ചത് 8 പാക്കറ്റ് ബീഡി; ജയിലുകളിലേക്ക് ലഹരി എത്തിക്കുന്ന രണ്ട് പേര്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള ജയിലുകളിലേക്ക് ബീഡിയും മറ്റ് ലഹരി വസ്തുക്കളും എത്തിക്കുന്ന രണ്ട് പേർ പിടിയിൽ. തളിപ്പറമ്പ് ഞാറ്റുവയൽ എ.എം. മുഹമ്മദ് ഫാസി (33), തളിപ്പറമ്പ് തൃച്ചംബരം ഏരുമ്മല്‍ ഹൗസില്‍ എം.വി. അനീഷ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. ടൗണ്‍ എസ്.ഐ. സി.എച്ച്. നസീബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജില്ലാ ജയിലിലെ തടവുകാരനായ റംഷീദിനെ കാണണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവരും ജയിൽ അധികൃതർക്ക് അപേക്ഷ …
Read More »വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന; അന്വേഷണത്തിന് ഇഡിയും
കണ്ണൂർ: വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിൻ്റെ പരിശോധന. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ റിസോർട്ടാണ് വൈദേകം. റിസോർട്ടിനെതിരായ അന്വേഷണവുമായി എൻഫോഴ്സ്മെന്‍റ് വിഭാഗവും മുന്നോട്ട് പോവുകയാണ്. ഇ.പി ജയരാജന്‍റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. ഇഡി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് …
Read More »പാചക വാതക വില വർധനവിനെ ന്യായീകരിച്ച് കെ സുരേന്ദ്രൻ
കൊച്ചി: പാചക വാതക വില വർധനവിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉയർത്തിയ തുക കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. പെട്രോളിയം കമ്പനികൾക്ക് നൽകാനുള്ള മുഴുവൻ തുകയും സർക്കാർ നൽകിയിട്ടുണ്ട്. സിലിണ്ടർ ഗ്യാസിന്‍റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസിന്‍റെ ഉപയോഗം നിലയ്ക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 50 രൂപയാണ് വർധിപ്പിച്ചത്. …
Read More »ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷിക്കാൻ സിബിഐയോ പ്രത്യേക സംഘമോ വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ …
Read More »‘ഓ മൈ ഡാർലിംഗ്’ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് നടൻ മുകേഷ്
‘ഓ മൈ ഡാർലിംഗ്’ എന്ന സിനിമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ മുകേഷ്. കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും കളിയാക്കുകയാണെന്ന് മുകേഷ് പറഞ്ഞു. അഭിനയത്തെയും കഥയെയും കഥാപാത്രത്തെയും കളിയാക്കുമ്പോൾ സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. കിട്ടാനുള്ളത് കിട്ടിയിട്ടുണ്ടാകില്ലെന്നും മുകേഷ് പറഞ്ഞു. അല്ലാത്തപക്ഷം വിമർശനത്തിനൊപ്പം നല്ല കഥാ സാഹചര്യങ്ങളും നല്ല രംഗങ്ങളും ഉണ്ടെന്നും പറയണം. എവിടെയും തൊടാതെ ഇവൻ ഇനി സിനിമയിൽ ഉണ്ടാകാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്. ‘ഷോലെ’ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം. ഇവരൊക്കെ …
Read More »