Breaking News

Kerala

മുഖ്യമന്ത്രിയുടെ സന്ദർശനം; കാസർകോട് പെരുമ്പറ വിളംബര ജാഥയുമായി യൂത്ത് കോൺഗ്രസ്

കാസർകോട്: നാളെ മുഖ്യമന്ത്രി കാസർകോട് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. മുഖ്യമന്ത്രിയുടെ വരവറിയിച്ച് പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം. സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആശുപത്രിയിൽ പോകേണ്ടവർ ഇന്ന് തന്നെ പോയി അഡ്മിറ്റ് ആകേണ്ടതാണ്. മദ്യപാനികൾ ഇന്നുതന്നെ കുപ്പികൾ വാങ്ങേണ്ടതാണ്. പുറത്തു പോകാതെ വീടിനുള്ളിൽ തന്നെ കഴിയണം എന്നു തുടങ്ങി വിളംബരത്തിന്‍റെ അതേ രീതിയിൽ തന്നെയായിരുന്നു പ്രതിഷേധം. യൂത്ത് …

Read More »

ബിജുവിൻ്റെ പ്രവർത്തി ബോധപൂർവം, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി: മന്ത്രി പി പ്രസാദ്

ആലപ്പുഴ: കൃഷി പഠിക്കാൻ ഇസ്രായേലിലേക്ക് പോയ ബിജു കുര്യൻ ബോധപൂര്‍വം മുങ്ങിയതാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്‍റെ കുടുംബാംഗങ്ങൾ വിളിച്ച് ക്ഷമാപണം നടത്തി. സഹോദരനുമായി ഫോണിൽ സംസാരിച്ചു. സംഘം തിരിച്ചെത്തിയ ശേഷം നിയമനടപടി ആലോചിക്കും. നല്ല ഉദ്ദേശ്യത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെയെങ്കിലും ബിജു ടീമിനൊപ്പം …

Read More »

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോയില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

പാലക്കാട്: മണ്ണാര്‍ക്കാട് ഓട്ടോറിക്ഷയിൽ കുഞ്ഞിന് ജന്മം നൽകി യുവതി. കാഞ്ഞിരപ്പുഴ സ്വദേശിനിയായ പ്രീതയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. ഫെബ്രുവരി 28 നാണ് പ്രീതയ്ക്ക് ഡെലിവെറി ഡേറ്റ് നല്‍കിയിരുന്നത്. എന്നാൽ ഞായറാഴ്ച രാവിലെ 10 മണിയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. ഇവർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More »

‘സുരക്ഷിതനാണ്, അന്വേഷിക്കേണ്ട’; സന്ദേശമയച്ച് ഇസ്രയേലില്‍ കാണാതായ മലയാളി കർഷകൻ

കണ്ണൂര്‍: താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും കുടുംബാംഗങ്ങൾക്ക് സന്ദേശമയച്ച് ഇസ്രായേലിൽ കാണാതായ മലയാളി കർഷകൻ. കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ബിജു കുര്യനെയാണ് സംസ്ഥാന സര്‍ക്കാരിൻ്റെ ആധുനിക കൃഷി രീതി പരിശീലന യാത്രക്കിടെ കാണാതായത്. എന്നാൽ കൂടുതൽ വിവരങ്ങൾ ബന്ധുക്കളുമായി ഇദ്ദേഹം പങ്കുവച്ചിട്ടില്ല. ബിജു ഉൾപ്പെടെ 27 കർഷകരെ ആധുനിക കൃഷി പരിശീലനത്തിനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ചിരുന്നു. എന്നാൽ ഫെബ്രുവരി 17ന് രാത്രി ബിജുവിനെ ഹോട്ടലിൽ നിന്ന് കാണാതാവുകയായിരുന്നു. …

Read More »

അഞ്ച് മാസം മുമ്പ് ബില്ലുകളിൽ വിശദീകരണം തേടിയിട്ടുണ്ടെങ്കിലും കിട്ടിയില്ലെന്ന് ഗവർണർ

ന്യൂഡൽഹി: ബില്ലുകളിൽ സർക്കാരിനോട് വിശദീകരണം തേടിയതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ച് മാസം മുമ്പ് വിശദീകരണം തേടിയെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ഗവർണർ വിശദീകരണം ചോദിച്ചാൽ നൽകാൻ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.സി നിയമനം സംബന്ധിച്ച് നിയമോപദേശം തേടിയിട്ടില്ല. നിയമനം സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്നും ഗവർണർ പറഞ്ഞു. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കാനുള്ള …

Read More »

ഹൈക്കോടതി കൈക്കൂലി കേസ്; സൈബി ജോസിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

കൊച്ചി: ജഡ്ജിമാർക്ക് കൈക്കൂലി നൽകിയ കേസിൽ അഭിഭാഷകനായ സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രണ്ട് തവണയാണ് മൊഴി രേഖപ്പെടുത്തിയത്. തനിക്കെതിരായ ഗൂഡാലോചനയാണ് നടന്നതെന്ന് സൈബി ആവർത്തിച്ചു. ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകിയ കേസിൽ കേരള ബാർ കൗൺസിൽ നൽകിയ നോട്ടീസിന് അഡ്വക്കേറ്റ് സൈബി ജോസ് നേരത്തെ മറുപടി നൽകിയിരുന്നു. തനിക്കെതിരായ ഗൂഡാലോചനകളുടെ തുടർച്ചയാണ് ആരോപണങ്ങളെന്ന് സൈബി ആവർത്തിച്ചു. ഈ സംഭവത്തിൽ പൊലീസും അന്വേഷിക്കുന്നുണ്ട്. ജഡ്ജിമാരുടെ പേരിൽ ഞാൻ കൈക്കൂലി …

Read More »

ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല: കെ കെ ശൈലജ

കൊച്ചി: ആകാശ് തില്ലങ്കേരിക്ക് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സിപിഎം പരിശോധിക്കുമെന്നും, പാർട്ടി ആർക്കും മയപ്പെടുന്നതല്ലെന്നും ശൈലജ പറഞ്ഞു. കേഡർമാർ ഏതെങ്കിലും വിധത്തിൽ മോശം കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തുമെന്നും, അല്ലാത്തപക്ഷം അവരെ പാർട്ടിയിൽ നിന്നു മാറ്റിനിർത്തുമെന്നും കെ കെ ശൈലജ വിശദീകരിച്ചു. തന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവം ഉൾപ്പടെ പാർട്ടി പരിശോധിക്കുമെന്നും ശൈലജ …

Read More »

ജസ്‌ന കേസ്; നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരൻ

തിരുവനന്തപുരം: ജസ്ന കേസിൽ നിർണായക വെളിപ്പെടുത്തൽ. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഹതടവുകാരന് അറിയാമെന്നാണ് പോക്സോ കേസിൽ പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരന്‍റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് തടവുകാരൻ സി.ബി.ഐക്ക് മൊഴി നൽകി. ജസ്നയെ കാണാതായി അഞ്ച് വർഷത്തിന് ശേഷമാണ് കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചത്. ഇപ്പോൾ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ജസ്നയുടെ തിരോധാനം സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തിരോധാനത്തിലെ …

Read More »

കൊച്ചിയിൽ പരിശോധന കടുപ്പിച്ച് പൊലീസ്; 43 ഗുണ്ടകൾ ഉൾപ്പെടെ 412 പേർ കസ്റ്റഡിയിൽ

കൊച്ചി: നിയമലംഘനവുമായി ബന്ധപ്പെട്ട് നടപടി കടുപ്പിച്ച് പൊലീസ്. ഇന്നലെ രാത്രി മാത്രം 412 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് 235 പേരെയും 43 ഗുണ്ടകളെയുമാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് കേസുകളിലെ 36 പേരേയും പിടികൂടി. സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയിൽ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തിയത്. വിവിധ …

Read More »

പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതർ വിദ്യാർഥികൾക്ക് നിർദേശം നല്കിയിട്ടുണ്ട്. കറുത്ത വസ്ത്രവും മാസ്കും ധരിച്ച് പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് കോളേജ് എച്ച്ഒഡി വിദ്യാർത്ഥികൾക്ക് നല്കിയ നിർദേശം. എന്നാൽ പൊലീസ് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Read More »