Breaking News

Kerala

മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ 2 പേർ മുങ്ങിമരിച്ചു; ഒരാൾക്കായ് തിരച്ചിൽ തുടരുന്നു

പത്തനംതിട്ട: പമ്പാനദിയിൽ കോഴഞ്ചേരി മാരാമൺ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്ന് മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ സംഘത്തിലെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ആൽബിൻ, സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ മൂന്നുപേരും അപകടത്തിൽ പെടുകയായിരുന്നു. ഏറെ വൈകിയാണ് ഇവർ ഒഴുക്കിൽപ്പെട്ട വിവരം അയൽവാസികൾ അടക്കം അറിഞ്ഞത്. …

Read More »

ആകാശ് തില്ലങ്കേരിക്കെതിരായ യോഗത്തിൽ പി ജയരാജനെ പങ്കെടുപ്പിക്കുമെന്ന് സിപിഎം

കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്കെതിരായ പൊതുയോഗത്തിലേക്ക് പി ജയരാജനെ പങ്കെടുപ്പിക്കാൻ സിപിഎം തീരുമാനം. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയിൽ സി.പി.എം മാറ്റം വരുത്തി. പി ജയരാജന്‍റെ ചിത്രമുള്ള പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആകാശിനെ പി ജയരാജൻ തള്ളിപ്പറയണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. യോഗത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ പി ജയരാജൻ സംസാരിക്കും. അടുത്ത ദിവസം തില്ലങ്കേരി ടൗണിലാണ് പൊതുസമ്മേളനം.

Read More »

പാലക്കാടിന് പിന്നാലെ കണ്ണൂരിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തലശ്ശേരി: പാലക്കാട് നടന്ന കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ കണ്ണൂരിലെ തലശ്ശേരിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതിവേഗം കടന്നുപോയതിനാൽ പൊലീസ് ആരെയും കസ്റ്റഡിയിലെടുത്തില്ല. തലശേരി ചിറക്കരയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തലശ്ശേരിയിൽ ആരോഗ്യവകുപ്പിന്‍റെ വിവാ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ …

Read More »

പ്രതിമയ്ക്ക് മുരളിയുടെ ഛായയില്ല; പണം തിരിച്ചടയ്ക്കണമെന്ന് അക്കാദമി, ഇളവ് നൽകി ധനവകുപ്പ്

തിരുവനന്തപുരം: നടൻ മുരളിയുടെ ശിൽപത്തിന് മുഖച്ഛായ ഇല്ലാത്തതിനാൽ പണം തിരിച്ചടയ്ക്കാൻ സംഗീത നാടക അക്കാദമി നിർദ്ദേശിച്ച ശിൽപിക്ക് സംസ്ഥാന ധനവകുപ്പ് പിഴത്തുകയിൽ ഇളവ് നൽകി. സാമ്പാത്തിക പ്രതിസന്ധി ഘട്ടത്തിൽ പ്രതിമയുടെ പേരിൽ 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തള്ളിയത്. നടൻ മുരളിയുടെ രണ്ട് പ്രതിമകൾ അക്കാദമിയിൽ ഇരിക്കുമ്പോഴാണ് മൂന്നാമത്തെ വെങ്കല പ്രതിമ പണിയണമെന്ന് അക്കാദമിക്ക് തോന്നിയത്, അപ്പോൾ തന്നെ ശിൽപി വിൽസൺ പൂക്കായിക്ക് 5.70 ലക്ഷം രൂപയ്ക്ക് കരാറും നൽകി. …

Read More »

ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസ്; പ്രതികളുടെ സ്വത്ത് കണ്ടെത്താൻ സർക്കാർ ഉത്തരവ്

തൃശൂര്‍: തൃശൂരിൽ 200 കോടി രൂപയുടെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവൻ നിക്ഷേപവും മരവിപ്പിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിയുടെയും ഭാര്യ റാണി ജോയിയുടെയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 2019ലെ അനധികൃത നിക്ഷേപ നിരോധന നിയമം പ്രകാരമാണ് നടപടി. വടൂക്കരയിലെ രണ്ട് വീടുകളും തൃശൂരിലെ ഒരു സ്ഥാപനവും ആറ് ഫ്ളാറ്റുകൾ ഉൾപ്പെടുന്ന കടമുറികൾ എന്നിവയാണ് കണ്ടുകെട്ടിയത്. …

Read More »

കെഎസ്ആർടിസി ശമ്പളം ഗഡുക്കളാക്കിയതിനെ ന്യായീകരിച്ച് മന്ത്രി ആൻ്റണി രാജു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകുന്നതിനെ ന്യായീകരിച്ച് മന്ത്രി ആന്‍റണി രാജു. ഗഡുക്കളായി ശമ്പളം നൽകുന്നതിന് വിവാദം സൃഷ്ടിക്കേണ്ട കാര്യമില്ല. യൂണിയനുകൾ ആശങ്ക അറിയിച്ചിട്ടില്ല. അവർക്ക് അവരുടെ അഭിപ്രായം പറയാം. യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളായി നൽകുമെന്ന ഉത്തരവിൽ തെറ്റില്ലെന്നാണ് മന്ത്രി പറയുന്നത്. ടാർഗറ്റ് അടിസ്ഥാനത്തിൽ മാത്രം ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും പ്രായോഗിക തീരുമാനം തള്ളിക്കളയേണ്ട കാര്യമില്ലെന്നും ആന്‍റണി രാജു പറഞ്ഞു. …

Read More »

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കില്ല

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കില്ല. ശശി തരൂർ, മനീഷ് തിവാരി, ഹൂഡ എന്നിവർ പ്രവർത്തക സമിതിയിലേക്ക് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. വിയോജിപ്പ് പ്രകടിപ്പിച്ചവരും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ നാമനിർദ്ദേശത്തിനുള്ള സാധ്യത വർദ്ധിച്ചു. പ്രിയങ്ക ഗാന്ധി പ്രവർത്തക സമിതിയിൽ ഉണ്ടാകും. സമിതിയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ചുമതല കോൺഗ്രസ് പ്രസിഡന്‍റിനെ ഏൽപ്പിക്കും. ആവശ്യമെങ്കിൽ മത്സരം നടത്താൻ തയ്യാറാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നാമനിർദ്ദേശം ചെയ്യപ്പെടുന്നവരിൽ വനിത, …

Read More »

കണ്ണൂർ കോടതി സമുച്ചയ നിർമാണ കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു നൽകിയത് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നല്കിയ കണ്ണൂർ കോടതി സമുച്ചയ കരാർ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉയർന്ന തുക ക്വട്ടേഷൻ നൽകിയവർക്ക് എങ്ങനെയാണ് കരാർ നൽകുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ഹർജിയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. കണ്ണൂരിലെ ഏഴ് നില കോടതി സമുച്ചയത്തിന്‍റെ നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയത് …

Read More »

രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ അതീവ സുരക്ഷാമേഖലകളിലൽ ഉൾപ്പെട്ട് കൊച്ചി. ആറ് സംസ്ഥാനങ്ങളും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ഉൾപ്പെടുന്ന 10 സ്ഥലങ്ങളെ അതീവ സുരക്ഷാ മേഖലകളാക്കി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്. കുണ്ടന്നൂർ മുതൽ എം.ജി റോഡ് വരെയുള്ള പ്രദേശമാണ് കൊച്ചിയിലെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. ഇത്തരം പ്രദേശങ്ങൾ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായേക്കാം. രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നു രണ്ട് മേഖലകൾ വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ …

Read More »

വിമാനം വൈകുന്നത് തുടരുന്നു; മസ്കറ്റ്-കൊച്ചി വിമാനം പുറപ്പെട്ടത് 4 മണിക്കൂർ താമസിച്ച്

മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് സ്ഥിരം സംഭവമാകുന്നു. വെള്ളിയാഴ്ച രാവിലെ 11.20ന് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4 മണിക്കൂർ വൈകി 3.50നാണ് പറന്നുയർന്നത്. ഇതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. പലരും രാവിലെ 9 മണിക്ക് മുമ്പ് വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം വൈകുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ദൂരെ നിന്ന് വിമാനത്തിൽ കയറാൻ എത്തിയവരാണ് ഏറെ ബുദ്ധിമുട്ട് നേരിട്ടതെന്ന് കോട്ടയം സ്വദേശി ഷിബു പറഞ്ഞു. …

Read More »