Breaking News

Kerala

ഉദ്ദേശം സംശയാസ്പദം; ബിബിസി ഓഫീസിലെ റെയ്ഡിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബി.ബി.സിയുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നടപടിയുടെ ഉദ്ദേശം സംശയാസ്പദമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഏത് തെറ്റായ നടപടിയും അപലപനീയമാണെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയാണ് ബിജെപി ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് വകുപ്പ് ബിബിസിക്കെതിരെ തിരിഞ്ഞതെന്നും ഇത്തരം നടപടികൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

മരുന്ന് വാങ്ങാനെത്തിയ പിതാവിനെ പൊലീസ് തിരിച്ചയച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനം കടന്നുപോകുന്നതിനായി സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെ കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ പോലീസ് തിരിച്ചയച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച വൈകിട്ട് 6.45 ഓടെയാണ് മരുന്ന് വാങ്ങാൻ പോയ യുവാവിനെ പോലീസ് …

Read More »

ടാർഗറ്റിനനുസരിച്ച് ശമ്പളം; പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: വരുമാനത്തിനനുസരിച്ച് കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകാൻ മാനേജ്മെന്‍റിന്‍റെ നീക്കം. ഇതിനായി ഡിപ്പോ തലത്തിൽ ടാർഗറ്റ് നിശ്ചയിക്കും. മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം നിർദ്ദേശത്തിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിക്കാനാണ് തീരുമാനം. 100 ശതമാനം ടാർഗറ്റ് കൈവരിച്ചാൽ, അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റ് വെച്ചതിന്‍റെ 50 ശതമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളം മാത്രമേ ലഭിക്കൂ. പ്രതിമാസ വരുമാനം 240 …

Read More »

ജി.എസ്.ടി കുടിശ്ശിക; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മറുപടിയുമായി കെ.എൻ. ബാലഗോപാൽ

അ‌ഗർത്തല(ത്രിപുര): കഴിഞ്ഞ 5 വർഷമായി കേരളം ജി എസ് ടി കുടിശ്ശികയുടെ കണക്ക് നൽകിയിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പരാമർശത്തിന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അവസാന ഗഡുവായി 750 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിക്കാനുള്ളത്. നഷ്ടപരിഹാര തുക അഞ്ച് വർഷം കൂടി നീട്ടണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യമെന്നും ബാലഗോപാൽ പറഞ്ഞു. ഇന്ധന വില വർദ്ധിപ്പിക്കാനുള്ള കേരള സർക്കാർ തീരുമാനം പ്രേമചന്ദ്രൻ എം.പിയാണ് ലോക്സഭയിൽ ഉന്നയിച്ചത്. ജി.എസ്.ടി …

Read More »

സഭാ തർക്കം; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് യാക്കോബായ – ഓർത്തഡോക്സ് സഭ

ന്യൂഡൽഹി: സഭാ തർക്ക പരിഹാരത്തിനായി ജസ്റ്റിസ് കെ.ടി തോമസ് സമർപ്പിച്ച കരട് ബിൽ നിയമമാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് യാക്കോബായ സഭ. കരട് ബിൽ നിയമസഭയുടെ നടപ്പ് സമ്മേളനത്തിലോ അടുത്ത സമ്മേളനത്തിലോ നിയമമാക്കുമെന്ന് യാക്കോബായ സഭ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ കരട് ബിൽ നിയമമാകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയതായി ഓർത്തഡോക്സ് സഭ സുപ്രീം കോടതിയെ അറിയിച്ചു. ഇരുസഭകളും തങ്ങളുടെ വ്യത്യസ്ത നിലപാട് സുപ്രീം കോടതിയെ അറിയിച്ചപ്പോൾ സംസ്ഥാന സർക്കാർ …

Read More »

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; ഡിസിസി നേതാക്കളടക്കം പാർട്ടി വിടുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ കോൺഗ്രസിൽ ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളുടെ കൂട്ടരാജി. വട്ടിയൂർക്കാവിൽ നേരത്തെ വിമത യോഗം ചേർന്നവരാണ് രാജിവയ്ക്കുന്നത്. രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് നൽകി. കെ.പി.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് ബ്ലോക്കിലെ 104 പേർ ഒപ്പിട്ട രാജിക്കത്താണ് കൈമാറിയത്. കെ.പി.സി.സി അംഗങ്ങളായ ഡി.സുദർശൻ, ശാസ്തമംഗലം മോഹനൻ എന്നിവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഇവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും രാജിക്കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More »

സംസ്ഥാനത്തെ എല്ലാ ബസുകളിലും 28ന് മുൻപ് ക്യാമറ ഘടിപ്പിക്കണം: മന്ത്രി ആൻ്റണി രാജു

കൊച്ചി: ഈ മാസം 28ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ബസിന്‍റെ മുൻവശത്തെ റോഡും ബസിന്‍റെ അകവും കാണാൻ കഴിയുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനുള്ള ചെലവിന്‍റെ 50% റോഡ് സേഫ്റ്റി അതോറിറ്റി വഹിക്കും. ഓരോ ബസും നിയമാനുസൃതമായാണോ സർവീസ് നടത്തുന്നതെന്ന് നിരന്തരം പരിശോധിക്കാൻ ഓരോ ഉദ്യോഗസ്ഥർക്ക് ചുമതല നൽകാനും യോഗത്തിൽ തീരുമാനമായി. …

Read More »

‘ധന വ്യവസായ’ ബാങ്കേഴ്സ് നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി പാണഞ്ചേരി ജോയ് കീഴടങ്ങി

തൃശ്ശൂർ: തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പാണഞ്ചേരി ജോയ് കീഴടങ്ങി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ജോയ് കീഴടങ്ങിയത്. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ ഇൻഡസ്ട്രി ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ എൺപതോളം പേരാണ് പരാതി നൽകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. 10 ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 …

Read More »

ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടിനൽകുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനം ജീവനക്കാരും ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്ക്. ശേഷിക്കുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം കണക്കിലെടുത്താണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്. …

Read More »

പ്രവർത്തകക്കെതിരായ പൊലീസ് അക്രമത്തിൽ ഫേസ്ബുക്ക് പോസ്റ്റ്; ഡിസിസി പ്രസിഡന്‍റിനെതിരെ കേസ്

കൊച്ചി: കെ.എസ്.യു പ്രവർത്തക മിവ ജോളിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഐടി ആക്ടും അനുസരിച്ചാണ് കളമശേരി പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ മിവയെ പൊലീസ് ഉദ്യോഗസ്ഥൻ കോളറിൽ കുത്തിപ്പിടിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും എന്ന് ഡിസിസി പ്രസിഡന്‍റ് ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം സ്ത്രീത്വത്തെ …

Read More »