കോഴിക്കോട്: ജോഡോ യാത്രയ്ക്ക് ശേഷം വയനാട്ടിലെ സ്വന്തം മണ്ഡലത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ വൻ വരവേൽപ്പ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് ന്യൂമാൻ ജംഗ്ഷനിലേക്ക് തുറന്ന വാഹനത്തിലാണ് രാഹുൽ ഗാന്ധി യാത്ര ചെയ്തത്. തുടർന്ന് കൽപ്പറ്റയിലേക്ക് തിരിച്ചു. വയനാട് ജില്ലയിലെ വിവിധ …
Read More »ആദിവാസി വിദ്യാർഥികളുടെ പഠനനിലവാരത്തിൽ കേരളം കേന്ദ്രശരാശരിയെക്കാളും താഴെയെന്ന് റിപ്പോർട്ട്
കൽപ്പറ്റ: ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തിൽ കേരളം കേന്ദ്ര ശരാശരിയേക്കാൾ താഴെ. 3, 5, 8, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന പ്രകടനം വിശകലനം ചെയ്യുന്ന നാഷണൽ ലേണിംഗ് സ്റ്റാൻഡേർഡ്സ് സർവേയിലാണ് (എൻഎഎസ്) പിന്നാക്കാവസ്ഥ കാണിക്കുന്നത്. ഭാഷ, ഗണിതം, സാമൂഹികശാസ്ത്രം, സയൻസ് എന്നീ വിഷയങ്ങളിൽ നടത്തിയ പരീക്ഷകളിലൊന്നും ദേശീയ ശരാശരി മറികടക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല. കൊവിഡ് കാലത്തിന് ശേഷം നടത്തിയ സർവേയിലാണ് ഗുരുതരമായ പ്രതിസന്ധി വ്യക്തമാകുന്നത്. എന്നാൽ, മുൻവർഷങ്ങളിലെ സർവേകളിലും …
Read More »ട്രാൻസ്ജെൻഡർ പ്രസവം; വിവാദ പരാമർശവുമായി മുൻ മന്ത്രി എം കെ മുനീർ
കോഴിക്കോട്: ട്രാൻസ്ജെൻഡർ പ്രസവത്തിൽ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ. പുരുഷൻ പ്രസവിച്ചു എന്ന് പ്രചരിപ്പിക്കുന്നവർ വിഡ്ഢികളുടെ പറുദീസയിലാണെന്നും ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നും എം കെ മുനീർ പറഞ്ഞു. പുരുഷൻ പ്രസവിച്ചു എന്ന തരത്തിലാണ് മാധ്യമങ്ങൾ പോലും പ്രചാരണം നടത്തുന്നത്. പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്. ഇയാൾ പ്രസവിച്ചത് ആശ്ചര്യകരമാണെന്ന് എം കെ മുനീർ പറഞ്ഞു. …
Read More »ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എച്ച്സിജി ക്യാൻസർ സെന്ററിലെ ഡോക്ടർമാർ
ബെംഗളൂരു: എച്ച്സിജി കാൻസർ സെന്‍ററിലെ ഡോക്ടർമാർ ഉമ്മൻ ചാണ്ടിയെ പരിശോധിച്ചെന്ന് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഡോ. വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പോഷകാഹാരക്കുറവിന്‍റെ ബുദ്ധിമുട്ടുകൾ ഉമ്മൻചാണ്ടിക്കുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമം നടത്തും. തുടർചികിത്സയുമായി ബന്ധപ്പെട്ട് നാളെ ഡോക്ടർമാരുടെ യോഗം ചേരുമെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ന്യൂമോണിയ ബാധിച്ച് മാറിയ ശേഷവും പ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും …
Read More »സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന തീരുമാനത്തിൽ കെപിസിസി
കൊച്ചി: സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം നില നിൽക്കുന്നു എന്ന രീതിയിൽ ഇനി ചർച്ച വേണ്ടെന്നും കൊച്ചിയിൽ ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. കെ.പി.സി.സിയുടെ ഭവന സമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പദ്ധതി സർക്കാർ വിരുദ്ധ പ്രചാരണമാക്കി മാറ്റാനും യോഗം തീരുമാനിച്ചു. അടുത്ത 15ന് ചേരുന്ന യോഗത്തിൽ വിശദമായ ചർച്ച നടത്താനും കൊച്ചിയിൽ ചേർന്ന കെ.പി.സി.സി നിർവാഹക സമിതി തീരുമാനിച്ചിട്ടുണ്ട്. …
Read More »മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
പത്തനംതിട്ട: മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മല്ലപ്പള്ളിയിൽ നിന്നാണ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകർ കാലിക്കുടം മന്ത്രിയുടെ വാഹനത്തിന് നേരെ എറിഞ്ഞു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് എംജി കണ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം കഴിഞ്ഞ് ഇടുക്കിയിലേക്ക് മടങ്ങും വഴിയാണ് ഇരുപതോളം പ്രവർത്തകർ ചേർന്ന് കരിങ്കൊടി കാണിച്ചും കാലി കുടം എറിഞ്ഞും പ്രതിഷേധിച്ചത്. വെള്ളക്കരം …
Read More »ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ പങ്കുവെച്ച സംഭവം; വിമർശനങ്ങൾക്ക് ഇരയായി എംഎ ബേബി
തിരുവനന്തപുരം: നടൻ ഹരീഷ് പേരടിയുടെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവച്ച പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ രൂക്ഷ വിമർശനം. പാർട്ടിയെയും നേതാക്കളെയും വിമർശിക്കുന്ന ഹരീഷ് പേരടിയുടെ പോസ്റ്റർ ഷെയർ ചെയ്തത് ശരിയല്ലെന്നാണ് ഇടതുപക്ഷ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം. എന്നാൽ ഹരീഷ് പേരടിയുമായുള്ള സൗഹൃദം കാരണമാണ് പോസ്റ്റർ റിലീസിന് കാരണമായതെന്നാണ് എം.എ ബേബിയുടെ വിശദീകരണം. പോസ്റ്റർ ഷെയർ ചെയ്യുന്നതിലൂടെ അവരുടെ നിലപാടുകളെ അംഗീകരിക്കുന്നതായി കരുതരുതെന്നും സങ്കുചിത കക്ഷി-രാഷ്ട്രീയ പരിഗണനകൾ …
Read More »എന്താണ് കേരളത്തെ കുറിച്ച് നിങ്ങൾക്ക് പറയാനുള്ളത്; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മുഖ്യമന്ത്രി മതനിരപേക്ഷ മനോഭാവത്തോടെ ജനങ്ങൾ ജീവിക്കുന്ന നാടാണ് കേരളമെന്ന് പറഞ്ഞു. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. കേരളം സുരക്ഷിതമല്ലെന്ന അമിത് ഷായുടെ പരാമർശത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഭരണം അതിസമ്പന്നർക്ക് വേണ്ടിയാവരുത്. ഭരണം ദരിദ്രർക്ക് വേണ്ടിയായിരിക്കണം. പട്ടിണിയും ദാരിദ്ര്യവും …
Read More »ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി; കുടുംബം ചികത്സ നിഷേധിച്ചെന്ന വാദം തള്ളി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പ്രത്യേക വിമാനത്തിലാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ തുടർ ചികിത്സ. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ഉമ്മൻചാണ്ടി തള്ളി. നിലവാരമുള്ള ചികിത്സ ലഭിച്ചെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം സുഖം പ്രാപിച്ചുവെന്നും തുടർചികിത്സയ്ക്കായി മറ്റൊരു …
Read More »വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; അനിൽകുമാറിനെ മുൻപരിചയം ഇല്ലെന്ന് ഇടനിലക്കാരൻ
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ അനിൽകുമാറിനെ മുന്നേ അറിയില്ലെന്ന് ഇടനിലക്കാരൻ. ജനന സർട്ടിഫിക്കറ്റിനായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് അറിയില്ല. ഇൻഷുറൻസിൽ ചേര്‍ക്കാനാണ് ജനന സർട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. ഒറിജിനൽ സർട്ടിഫിക്കറ്റിലെ വിലാസവും പേരും മാറ്റാനാണ് ആദ്യം ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് പുതിയതിന് ശ്രമിച്ചത്. യഥാർത്ഥ മാതാപിതാക്കൾ കുട്ടിയെ ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചത്. കുഞ്ഞിനെ സുരക്ഷിതമായ കൈകളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഇതിന് പിന്നിൽ പണമിടപാടോ മാഫിയയോ …
Read More »