Breaking News

Kerala

പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു. സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷയൊരുക്കുന്നത്. കനത്ത സുരക്ഷയോടെയാണ് മന്ത്രി നിയമസഭയിലെത്തിയത്. ഇന്നലെ പല ജില്ലകളിലും നടന്ന പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചത്. ഇന്ധന സെസ് കൂട്ടിയത് കുറയ്ക്കാനല്ലെന്ന് ധനമന്ത്രി പറഞ്ഞു. കുറയ്ക്കാനായിരുന്നെങ്കിൽ 5 രൂപ കൂട്ടിയിട്ട് 3 രൂപ കുറയ്ക്കാമായിരുന്നു. നിരക്ക് കൂട്ടിയത് ജനങ്ങൾക്ക് വേണ്ടിയാണ്. പ്രതിപക്ഷ സമരം കൊണ്ടല്ല …

Read More »

ഓഡോ മീറ്ററില്‍ തിരിമറി; വാഹന ഡീലർക്ക് 1,03,000 രൂപ പിഴയിട്ട് എംവിഡി

കോട്ടക്കൽ: പല ഡീലർഷിപ്പുകളിലും ഉപയോക്താവിനു കൈമാറേണ്ട വാഹനം മീറ്റർ വിച്ഛേദിച്ച് ടെസ്റ്റ് ഡ്രൈവിനും മറ്റ് ഡിസ്പ്ലേകൾക്കായും കൊണ്ടുപോകാറുണ്ട്. അടുത്തിടെ കോട്ടയം ജില്ലയിലും പെരിന്തൽമണ്ണയിലും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനു കേസുകൾ രജിസ്റ്റർ ചെയ്യുകയും കനത്ത പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കോട്ടയ്ക്കൽ ഷോറൂമിൽ നിന്ന് കോഴിക്കോട് ഷോറൂമിലേക്ക് പോകുകയായിരുന്ന വാഹനം പിടികൂടി. വാഹനത്തിന്‍റെ ഓഡോമീറ്ററിൽ തിരിമറി നടന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹന …

Read More »

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; മുന്‍കൂര്‍ ജാമ്യം തേടി ദമ്പതിമാര്‍

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ മുൻകൂർ ജാമ്യം തേടി ദമ്പതികൾ. തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാർ, സുനിത എന്നിവരാണ് ഹർജി നൽകിയത്. കുട്ടിയെ നിയമവിരുദ്ധമായാണ് ദത്തെടുത്തതെന്ന് സിഡബ്ല്യുസി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 20 വർഷമായി ഇവർക്ക് കുട്ടികളില്ല. ഇതിനു പിന്നാലെയാണ് കുട്ടിയെ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. കുഞ്ഞിന്‍റെ ജനനത്തിനുശേഷം കുട്ടിയെ വളർത്താൻ കുട്ടിയുടെ സാഹചര്യം യഥാർത്ഥ മാതാപിതാക്കൾക്കില്ലായിരുന്നു. കുട്ടിയുടെ അമ്മ അവിവാഹിതയും പിതാവിനു മറ്റൊരു കുടുംബവുമുണ്ടായിരുന്നു. അത്തരമൊരു …

Read More »

ഇറച്ചിയില്‍ പുഴു; ചിറ്റാറ്റുകരയില്‍ 3 ദിവസം പഴക്കമുള്ള 250 കിലോ ഇറച്ചി പിടികൂടി

പറവൂര്‍: ചിറ്റാറ്റുകരയിലെ ഇറച്ചിക്കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 കിലോയിലധികം പഴകിയ ഇറച്ചി പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. പോത്തിൻ്റെയും കാളയുടെയും ഇറച്ചിക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. പറവൂർ-മൂത്തകുന്നം റോഡിൽ പറവൂർ പാലത്തിനു സമീപം ഇറച്ചിക്കട നടത്തുന്ന കാഞ്ഞിരപ്പറമ്പിൽ നൗഫലിന്‍റെ കടയിൽ നിന്നാണ് പഴകിയ ഇറച്ചി പിടികൂടിയത്. ഇവിടെ നിന്ന് ഇറച്ചി വാങ്ങിയ വീട്ടമ്മ പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ പുഴു പുറത്തേക്ക് വരുന്നത് കണ്ടതിനെ തുടർന്ന് പഞ്ചായത്തിൽ പരാതിപ്പെടുകയും ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ …

Read More »

കണ്ണൂർ കാര്‍ അപകടം; തീപിടുത്തമുണ്ടായത് ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലമെന്ന് അന്വേഷണസംഘം

കണ്ണൂർ: കണ്ണൂരിൽ യുവദമ്പതികൾ സഞ്ചരിച്ച കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കാറിലെ സാനിറ്റൈസറും പെർഫ്യൂമിനായി ഉപയോഗിച്ച സ്പ്രേയും ആകാം തീപിടിത്തത്തിൻ്റെ ആക്കം കൂട്ടാൻ കാരണമെന്ന് കണ്ണൂർ ആർടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, നോർത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാറിൽ കണ്ടെത്തിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാ ഫലങ്ങൾ പുറത്തുവന്നിട്ടില്ല. അപകട കാരണം കണ്ടെത്താൻ പ്രത്യേകം നിയോഗിച്ച …

Read More »

പാലക്കാട് യുവാവിൻ്റെ ആത്‍മഹത്യ; ഓൺലൈൻ റമ്മി കളിച്ചുണ്ടായ കടബാധ്യത കാരണമെന്ന് ഭാര്യ

പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തത് ഓൺലൈൻ റമ്മി കളിച്ചുണ്ടായ ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ബാധ്യതയാലെന്ന് ഭാര്യ. 25 പവൻ സ്വർണം വിറ്റാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ വ്യക്തമാക്കി. കളിക്കാനുള്ള പണത്തിനായി ഭർത്താവ് തന്നെ മർദ്ദിക്കാറുണ്ടെന്നും വൈശാഖ പറഞ്ഞു. കോവിഡ് കാലം മുതലാണ് ഗിരീഷ് റമ്മി കളിക്കാൻ തുടങ്ങിയത്.  പിന്നീട് അത് സ്ഥിരമായി. റമ്മിക്ക് അടിമയായപ്പോൾ, റമ്മി കളിക്കാൻ അദ്ദേഹം തന്‍റെ ശമ്പളം മുഴുവൻ വിനിയോഗിച്ചു. വേണ്ടത്ര …

Read More »

കണ്ണൂർ വിയറ്റ്നാം കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘത്തിനെ തിരിച്ചറിഞ്ഞ് പോലീസ്

കണ്ണൂർ: കണ്ണൂർ ആറളം വിയറ്റ്നാം കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘത്തിനെതിരെ യു.എ.പി.എ നിയമപ്രകാരം പോലീസ് കേസെടുത്തു. സി.പി മൊയ്തീന്‍റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് കഴിഞ്ഞ ദിവസം കോളനിയിലെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ വിയറ്റ്നാം കോളനിയിലെത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിൽ ജിഷ, വിക്രം ഗൗഡ, സോമൻ, ജയണ്ണ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. കോളനിയിലെത്തി ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച ശേഷം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മാവോയിസ്റ്റ് സംഘം കൊട്ടിയൂർ വനത്തിലേക്ക് …

Read More »

ഇന്ധന സെസിനെതിരെ പ്രതിപക്ഷം; നിയമസഭയിലേക്ക് നടന്ന് പ്രതിഷേധം

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാരെ വ്യാഴാഴ്ച നിയമസഭയിലേക്ക് നടക്കും. രാവിലെ 8.15ന് എം.എൽ.എ ഹോസ്റ്റലിൽ നിന്നാണ് നടക്കുക. ബജറ്റ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അതിനാൽ പ്രതിപക്ഷം സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ഉദാസീനതയും ജനങ്ങളിലേക്കെത്തിക്കാൻ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനം. ഈ മാസം 13, 14 തീയതികളിൽ എല്ലാ ജില്ലകളിലും യു.ഡി.എഫ് രാപ്പകൽ …

Read More »

പഞ്ഞിമിഠായിയില്‍ വസ്ത്രനിർമാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ; നിർമാണ കേന്ദ്രം പൂട്ടിച്ചു

കൊല്ലം: വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ ചേർത്ത് പഞ്ഞി മിഠായി നിർമ്മിച്ചിരുന്ന കേന്ദ്രം അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ്. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതര സംസ്ഥാന തൊഴിലാളികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിഠായികൾ നിർമ്മിച്ചിരുന്നത്. അഞ്ച് ചെറിയ മുറികളിലായാണ് 25 അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നത്. മിഠായി നിർമ്മാണ മുറിക്ക് സമീപമുള്ള സെപ്റ്റിക് ടാങ്ക് തകർന്ന നിലയിലായിരുന്നു. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന റോഡമിൻ എന്ന …

Read More »

സിയയ്ക്കും സഹദിനും ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നന്മകളും നേര്‍ന്നു. സിയയെ ഫോണിൽ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. കോഴിക്കോട് വരുമ്പോൾ നേരിൽ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയ പങ്കുവച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് സൂപ്രണ്ട് അറിയിച്ചു. ഇരുവർക്കും ആവശ്യമായ എല്ലാ ചികിത്സയും സൗജന്യമായി നൽകാൻ മന്ത്രി സൂപ്രണ്ടിനു …

Read More »