തിരുവനന്തപുരം: പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദർശനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരമാണ് ഉമ്മൻ ചാണ്ടിയെ കണ്ടതെന്ന് വീണാ ജോർജ് പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സന്ദർശനത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരെയും താൻ …
Read More »നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജു വാര്യരെ 16ന് വിസ്തരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ 34-ാം സാക്ഷി മഞ്ജു വാര്യരെ ഈ മാസം 16ന് വീണ്ടും വിസ്തരിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ ചൊവ്വാഴ്ച നടത്താനിരുന്ന സാക്ഷി വിസ്താരം മാറ്റിവച്ചു. ഹൈക്കോടതിയിൽ നിന്ന് അന്തിമ അനുമതി ലഭിക്കാത്തതിനാൽ തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു. ബാലചന്ദ്രകുമാർ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അറിയിച്ചതിനാൽ സാക്ഷി വിസ്താരം 7 മുതൽ 10 വരെ തിരുവനന്തപുരത്ത് നടത്താൻ വിചാരണക്കോടതി അനുമതി നൽകിയിരുന്നു.
Read More »താമരശ്ശേരി ചുരം റോപ്‌വേ 2025ല്‍; 40 കേബിള്‍ കാറുകൾ, ചിലവ് 150 കോടി
താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി ലക്കിടി മുതൽ അടിവാരം വരെയുള്ള റോപ് വേ 2025ൽ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ആലോചിക്കുന്നതായി തിരുവനന്തപുരത്ത് നടന്ന എം.എൽ.എമാരുടെയും വിവിധ സംഘടന, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി അറിയിച്ചു. പദ്ധതി വേഗത്തിലാക്കാൻ വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുമായി ഉടൻ യോഗം ചേരാനും തീരുമാനിച്ചു. വയനാട് ചേംബർ …
Read More »വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; അന്വേഷണം ഇന്ന് ആരംഭിക്കും
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് ഇന്ന് മുതൽ പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും. വ്യാജരേഖ ചമച്ചതും കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയ സംഭവവും തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം വെവ്വേറെ പരിശോധിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 27ന് ജനിച്ച കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് അനധികൃത മാർഗത്തിലൂടെ കൈമാറിയതുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് ആലോചന. അതേസമയം, വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ …
Read More »കേബിളിൽ തട്ടി സ്കൂട്ടര്‍ മറിഞ്ഞു; കായംകുളത്ത് വീട്ടമ്മ മരിച്ചു
കായംകുളം: അശ്രദ്ധമായി കിടന്ന കേബിൾ മൂലം സംസ്ഥാനത്ത് വീണ്ടും അപകടം. കായംകുളത്ത് സ്കൂട്ടർ കേബിളിൽ കുടുങ്ങി യാത്രക്കാരി മരിച്ചു. റോഡിന് കുറുകെ കിടന്നിരുന്ന കേബിൾ കമ്പിയിൽ സ്കൂട്ടർ കുടുങ്ങിയാണ് സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ മരിച്ചത്. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്‍റെ ഭാര്യ ഉഷയാണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിന് കുറുകെ കിടന്നിരുന്ന കേബിൾ കമ്പിയിൽ കുടുങ്ങി സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. …
Read More »ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പിണറായി വിജയൻ
തിരുവനന്തപുരം: ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അച്ഛന്‍റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് മകൻ ചാണ്ടി ഉമ്മൻ പിന്നീട് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഉമ്മൻ ചാണ്ടിക്ക് …
Read More »16 കാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡർക്ക് 7 വർഷം തടവ്; കേരളത്തിൽ ആദ്യം
തിരുവനന്തപുരം: 16 കാരനെ പീഡിപ്പിച്ച ട്രാൻസ്ജെൻഡർക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. ചിറയിൻകീഴ് ആനത്തലവട്ടം എൽ.പി.എസിന് സമീപം സഞ്ജു സാംസണെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ഇത്തരത്തിലൊരു കേസിൽ ശിക്ഷിക്കപ്പെടുന്നത്. 2016 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് പ്രതി കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ …
Read More »വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ: ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: എൽ.ഡി.എഫ് പാർലമെന്‍ററി യോഗത്തിൽ കെ.ബി ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത വരുത്തുന്ന രീതിയിലാകരുത് വിമർശനങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇന്നത്തെ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുത്തിരുന്നില്ല. ഗണേഷിന്‍റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് നടത്തിയ വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ രോക്ഷാകുലനാക്കിയത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് …
Read More »മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു; പകരം യു.ഷറഫലി
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മേഴ്സിക്കുട്ടൻ. പ്രസിഡന്‍റിനൊപ്പം സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചു. കായിക മന്ത്രി രാജി സ്വീകരിച്ചു. പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലിയെ പ്രഖ്യാപിച്ചു. സ്പോർട്സ് കൗൺസിലിൽ ഏറെ നാളായി നിലനിൽക്കുന്ന ആഭ്യന്തര തർക്കത്തെ തുടർന്ന് മേഴ്സിക്കുട്ടന്‍റെ രാജി സർക്കാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മേഴ്സിക്കുട്ടനെ മാറ്റാൻ തീരുമാനിച്ചത്. സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളായ …
Read More »ന്യുമോണിയ ബാധ; ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് വൈകിട്ടാണ് അദ്ദേഹത്തെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ നേരത്തെ അറിയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ടിരുന്നു. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി …
Read More »