തിരുവനന്തപുരം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡുകളിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മന്ത്രി. എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ വൻ വർധനയുണ്ടായെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വീഴ്ച കണ്ടെത്തിയാൽ നിയമപ്രകാരം നടപടിയെടുക്കും. 2012-13 കാലയളവിൽ 1358 പരിശോധനകളാണ് നടത്തിയത്. 2016-17 വർഷത്തിൽ 5497 പരിശോധനകളും കഴിഞ്ഞ വർഷം 44,676 പരിശോധനകളുമാണ് നടത്തിയത്. …
Read More »ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു; മുഖ്യമന്ത്രിക്ക് നിവേദനം നൽകി ബന്ധുക്കൾ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നെന്ന ആരോപണവുമായി സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ കുടുംബം സഹോദരങ്ങൾക്കും മറ്റ് ബന്ധുക്കൾക്കും അനുമതി നൽകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ തീരുമാനമെടുത്തത്. ജനുവരിയിൽ ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകിയിട്ടില്ലെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി …
Read More »വൈദ്യുതി ബില്ലടച്ചില്ല; കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി
മലപ്പുറം: ബിൽ അടയ്ക്കാത്തതിനാൽ മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതിയില്ലാത്തതിനാൽ പ്രധാന ഓഫീസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. കളക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകളുടെ ഫ്യൂസുകൾ കെ.എസ്.ഇ.ബി അധികൃതർ ശനിയാഴ്ച ഊരുകയായിരുന്നു. ഞായറാഴ്ച അവധി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥർ ഓഫീസിൽ ജോലി ചെയ്യാനാവാതെ വെറുതെ ഇരിക്കുകയാണ്. പട്ടികജാതി വികസന സമിതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കൻഡറി റീജിയണൽ …
Read More »കൈക്കൂലി ആരോപണം; അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: അറസ്റ്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കോഴ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം നടക്കട്ടേയെന്നും കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. കൈക്കൂലി ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിലാണ് എഫ്.ഐ.ആറും അറസ്റ്റും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈബി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് …
Read More »പന്തളം സഹകരണ ബാങ്കിലെ ക്രമക്കേട്; ഏറ്റുമുട്ടി ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ
പത്തനംതിട്ട: ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പന്തളം സർവീസ് സഹകരണ ബാങ്കിനു മുന്നിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ സമരത്തിൽ സംഘർഷം. ബാങ്കിലെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളും സമരപന്തലിലുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. പരിക്കേറ്റ മൂന്ന് ബി.ജെ.പി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. സിപിഎം നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി. ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി ആവശ്യം. എന്നാൽ പരാതി …
Read More »വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; കുട്ടിയെ ഇന്ന് ഹാജരാക്കണം
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട കുട്ടിയെ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശം. കുട്ടിയെ ഹാജരാക്കിയില്ലെങ്കിൽ പോലീസിന്‍റെ സഹായത്തോടെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സമിതി അറിയിച്ചു. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് കുട്ടി ഇപ്പോൾ താമസിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് കുട്ടി ജനിച്ചതെന്ന് വ്യക്തമാണ്. 2022 ഓഗസ്റ്റ് 27നാണ് പെൺകുട്ടി ജനിച്ചത്. സെപ്റ്റംബർ ആറിനാണ് കളമശേരി നഗരസഭ ജനനം രജിസ്റ്റർ ചെയ്തത്. എറണാകുളം …
Read More »ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കെതിരായ പീഡന ശ്രമം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
തൃശ്ശൂർ: തൃശൂരിൽ യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ദയാലാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്ത ശേഷം ദയാലാലിനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പീഡനശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായ …
Read More »ഇന്ധന സെസ്; പ്രതിഷേധിച്ച് പ്രതിപക്ഷം, എം.എൽ.എമാർ സഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തും
തിരുവനന്തപുരം: ഇന്ധന സെസ് വർദ്ധനവിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകളുമായാണ് അംഗങ്ങൾ സഭയിലെത്തിയത്. പ്രതിപക്ഷ എം.എൽ.എമാർ സഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങൾ പറഞ്ഞാണ് പ്രതിപക്ഷ പ്രതിഷേധം. സഭ ബഹിഷ്‌കരിച്ച് സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിൻ്റെ നിലവിലുള്ള തീരുമാനം. സഭ ബഹിഷ്‌കരിച്ചാൽ അതിന്റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തൽ.
Read More »ഓപ്പറേഷൻ ആഗ്; പിടികൊടുക്കാതെ ഓംപ്രകാശും പുത്തൻപാലം രാജേഷും
തിരുവനന്തപുരം: കേരള പോലീസിന്‍റെ ഓപ്പറേഷൻ ‘ആഗി’ലും പിടികൊടുക്കാതെ തലസ്ഥാനത്തെ ഗുണ്ടാ നേതാക്കൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് മാത്രം 297 ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഓംപ്രകാശും പുത്തൻപാലം രാജേഷും അപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. ഹൈദരാബാദ്, ബെംഗളൂരു, ഊട്ടി, സേലം, മംഗളൂരു എന്നിവിടങ്ങളിൽ ഇവർക്കായി പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഷാഡോ പോലീസ് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തൊട്ടാകെ 3,501 സ്ഥലങ്ങളിൽ …
Read More »വെള്ളക്കരം കൂട്ടിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. വെള്ളക്കരം ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ബജറ്റ് അവതരിപ്പിച്ച വെള്ളിയാഴ്ച തന്നെയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുക്കിയ നിരക്ക് മാർച്ച് മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഉത്തരവിറക്കുകയായിരുന്നു. …
Read More »