Breaking News

Kerala

നികുതി കൊള്ളയ്ക്കെതിരെ കെപിസിസി; ഫെബ്രുവരി 7ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും

തിരുവനന്തപുരം: ബജറ്റിലൂടെ കേരള സർക്കാർ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി വെട്ടിപ്പിനുമെതിരെ കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. നികുതി നിർദേശങ്ങൾ പിൻവലിക്കും വരെ ശക്തമായ സമരപരിപാടിയാണ് കെ.പി.സി.സി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു നികുതി വർധന ഉണ്ടായിട്ടില്ല. അതുകൊണ്ട് കേരളം ഇന്നേവരെ കണ്ടതിനേക്കാൾ …

Read More »

ഇന്നത്തേത് ഇന്ത്യയുടെ സമ്പത്ത് ചോര്‍ത്തിക്കൊടുക്കുന്ന ഭരണകൂടവ്യവസ്ഥ: സാറാ ജോസഫ്

തിരുവനന്തപുരം: അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതാണ് വികസനമെന്ന് സാറാ ജോസഫ്. ദളിതരുടെ ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിലൂടെയാണ് വികസനത്തിന്‍റെ പാഠങ്ങൾ ആരംഭിക്കേണ്ടത്. ശൗചാലയങ്ങൾ പണിയണമെന്നാണ് മോദി ഇപ്പോഴും പറയുന്നത്. വളരെയധികം സാമ്പത്തിക വികസനം കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത്, ശൗചാലയങ്ങൾ നിർമ്മിച്ചു നൽകാമെന്ന് ജനങ്ങളോട് പറയുമ്പോൾ നമ്മൾ ഏറ്റവും താഴെ തന്നെയാണ്. ബാക്കിയെല്ലാം കോർപ്പറേറ്റ് മുതലാളിമാരുടെയും ഭരണകൂടത്തിന്‍റെയും ചങ്ങാത്ത മുതലാളിത്തത്തിൽ നിന്ന് പുറപ്പെടുന്ന പുകയാണെന്നും സാറാ ജോസഫ് പറഞ്ഞു. …

Read More »

ടോള്‍ പ്ലാസകളിലെ ഗതാഗതം സുഗമമാക്കണം; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫാസ്റ്റ് ടാഗ് ട്രാക്ക് ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഹൈക്കോടതി. ടോൾ ബൂത്തിലെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റിയും ടോൾ പിരിക്കുന്നവരും അടിയന്തര നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്ക് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പാലിയേക്കര ടോൾ പ്ലാസയിൽ വൻ തിരക്കുണ്ടെന്നും ഇത് സമയനഷ്ടത്തിന് കാരണമാകുന്നുവെന്നുമാണ് പാലക്കാട് സ്വദേശി നൽകിയ …

Read More »

പശുക്കിടാവിനെ കൊന്നത് പുലിയെന്ന് സ്ഥിരീകരണം; വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞു

പാലുകാച്ചി: പാലുകാച്ചിയിൽ പശുക്കിടാവിനെ കൊന്ന് തിന്നത് പുള്ളി പുലി തന്നെയെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. പശുവിനെ കൊന്ന സ്ഥലത്ത് നിന്ന് 300 മീറ്റർ അകലെ പശുവിന്‍റെ അവശിഷ്ടങ്ങൾ പുള്ളിപ്പുലി വലിച്ച് കൊണ്ട് പോയി ഇട്ട വനാതിർത്തിയിൽ സ്ഥാപിച്ച ക്യാമറയിൽ രണ്ട് പുള്ളിപ്പുലികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഒരു പുള്ളിപ്പുലി മാത്രമാണുള്ളതെന്നാണ് വനംവകുപ്പ് പറയുന്നത്. വ്യാഴാഴ്ച രാത്രിയാണ് വെച്ചൂർ ഇനത്തിൽപ്പെട്ട രണ്ട് വയസുള്ള പശുക്കിടാവിനെ പുലി …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ്; കുഞ്ഞിനെ ഹാജരാക്കാൻ നിർദ്ദേശം, സിഡബ്ല്യുസി അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമാണെന്നും കുട്ടിയെ ഉടൻ ഹാജരാക്കണമെന്നും സിഡബ്ല്യുസി നിർദ്ദേശിച്ചു. രക്ഷിതാക്കൾക്ക് കുട്ടിയെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി ചെയർമാൻ കെ കെ ഷാജു പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസിൽ പ്രതികളായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റും ആശുപത്രി അധികൃതരും ആരോപണ പ്രത്യാരോപണങ്ങളുമായി …

Read More »

ആകാശ വിസ്മയം തീർത്ത് പൈലറ്റുമാർ; ശംഖുമുഖത്ത് വ്യോമസേനയുടെ അഭ്യാസ പ്രകടനം

തിരുവനന്തപുരം: ശംഖുമുഖത്ത് കാണികളെ അമ്പരപ്പിച്ച് വ്യോമസേനയുടെ അഭ്യാസ പ്രകടനം. എട്ടുവർഷത്തിനുശേഷം ശംഖുമുഖത്ത് അരങ്ങേറിയ ഷോ കാണാൻ ആയിരങ്ങളാണ് എത്തിയത്. എറണാകുളം സ്വദേശിയായ സ്ക്വാഡ്രൻ ലീഡർ അലൻ ജോർജ് മലയാളികളുടെ അഭിമാനമുയർത്തി. കൃത്യം 9.05 നാണ് സൂര്യകിരൺ ടീമിന്‍റെ ഒമ്പത് വിമാനങ്ങൾ പറന്നുയർന്നത്. 8 വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനത്ത് ഇത്തരമൊരു അഭ്യാസം നടന്നത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ശംഖുമുഖം കടപ്പുറത്ത് 250 പേർക്ക് ഇരിക്കാവുന്ന …

Read More »

കൂടത്തായി കൊലപാതക കേസ്; ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

ഇടുക്കി: ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് തിരിച്ചടിയല്ലെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ. കാലപ്പഴക്കം മൂലം മരണകാരണം വ്യക്തമാവണമെന്നില്ല. സംസ്ഥാനത്തെ ഫോറൻസിക് ലാബിൽ പരിശോധന നടത്തിയപ്പോഴും നാല് മൃതദേഹങ്ങളിൽ നിന്നും വിഷത്തിന്‍റെയോ സൈനൈഡിന്‍റെയോ അംശം കണ്ടെത്തിയിരുന്നില്ല. അത് കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണ്. തുടർന്ന്, നാല് പേരുടെയും മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോക്ടർമാരുടെ പാനൽ രൂപീകരിക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധനാ …

Read More »

അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് മിഷൻ വീട് നിഷേധിച്ച സംഭവം; മന്ത്രി റിപ്പോർട്ട് തേടി

മലപ്പുറം: അനാഥരായ പെൺകുട്ടികൾക്ക് ലൈഫ് വീട് നിഷേധിച്ച സംഭവത്തിൽ തദ്ദേശ വകുപ്പ് മന്ത്രി റിപ്പോർട്ട് തേടി. സംഭവത്തിൽ ജില്ലയിലെ ലൈഫ് ചുമതലയുള്ള ഉദ്യോഗസ്ഥരോട് റിപ്പോർട്ട് നൽകാനാണ് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് ഒരിഞ്ച് ഭൂമി പോലുമില്ലാത്ത പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മൂന്ന് അനാഥരായ പെൺകുട്ടികൾക്കാണ് ലൈഫ് അധികൃതർ വീട് നിഷേധിച്ചത്. ലൈഫ് മിഷൻ ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ലെന്ന …

Read More »

ഗവേഷണ പ്രബന്ധ വിവാദം; ചിന്തയുടെ ഗൈഡിനോട് വിശദീകരണം തേടി സര്‍വകലാശാല

തിരുവനന്തപുരം: ഗവേഷണ പ്രബന്ധ വിവാദത്തിൽ ചിന്താ ജെറോമിന്‍റെ ഗൈഡ് ഡോ. പി.പി അജയകുമാറിനോട് വിശദീകരണം തേടി സർവകലാശാല. പ്രബന്ധം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തിൽ വൈസ് ചാൻസലർ ബുധനാഴ്ച മടങ്ങിയെത്തിയാലുടൻ തീരുമാനമെടുക്കും. ചിന്തയുടെ പ്രബന്ധവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ ഗവർണർ വി.സിക്ക് കൈമാറുകയും റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. വി.സി സ്ഥലത്തില്ലാത്തതിനാൽ രജിസ്ട്രാർ പ്രാഥമിക വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. ഗവേഷണ പ്രബന്ധത്തിന്‍റെ ഒരു ഭാഗം ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ പകർപ്പാണെന്ന് …

Read More »

സീഡ് കം ഫെര്‍ട്ടിലൈസര്‍ ഡ്രില്‍; പുത്തന്‍ യന്ത്രവുമായി കാര്‍ഷിക സര്‍വകലാശാല

തൃശ്ശൂര്‍: ഒരേസമയം നടാനും വളമിടാനുമുള്ള സീഡ് കം ഫെര്‍ട്ടിലൈസര്‍ ഡ്രില്‍ യന്ത്രത്തിനുള്ള പേറ്റന്‍റ് നേടി കാർഷിക സർവകലാശാല. പേറ്റന്‍റ് ഓഫീസിൽ നിന്ന് 10 വർഷത്തേക്ക് സർവകലാശാലയ്ക്ക് ഡിസൈൻ രജിസ്ട്രേഷൻ ലഭിച്ചു. ചെടികൾ തമ്മിലുള്ള ദൂരവും ഈ മെഷീനിൽ ക്രമീകരിക്കാൻ കഴിയും. മണിക്കൂറിൽ ഇടയകലത്തില്‍ 10 സെന്‍റ് സ്ഥലത്ത് കൃഷിയിറക്കാം. കൂവരക്, എള്ള്, നെല്ല്, നിലക്കടല, ചോളം എന്നിങ്ങനെ വ്യത്യസ്ത വലുപ്പത്തിലുള്ള വിത്തുകൾ നടുന്നതിനും ഈ യന്ത്രം ഉപയോഗപ്രദമാകും. ഒരേ ആഴത്തിൽ …

Read More »