ന്യൂ ഡൽഹി: നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സർക്കാർ ഈ വർഷം തന്നെ ഡിജിറ്റൽ വായ്പ പുറത്തിറക്കുമെന്ന് വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ്. ചെറുകിട ബിസിനസുകൾക്ക് സുരക്ഷിതമായ ഡിജിറ്റൽ വായ്പാ സൗകര്യം ഉറപ്പാക്കാൻ ഇത് സഹായിക്കും. ഇതിനായി റിസർവ് ബാങ്ക് ചട്ടങ്ങൾക്കനുസൃതമായി സർക്കാർ ഒരു ഫ്രെയിംവർക് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡാറ്റാ സ്വകാര്യതാ ആശങ്കകൾ, വായ്പ തിരിച്ചടവ് വൈകുമ്പോൾ വായ്പ വാങ്ങിയവരെ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങിയ നിയമവിരുദ്ധ …
Read More »ചിന്താ ജെറോമിനെതിരായ അധിക്ഷേപ പരാമര്‍ശത്തിലുറച്ച് കെ സുരേന്ദ്രന്‍
കോഴിക്കോട്: ചിന്തക്കെതിരായ പരാമര്‍ശത്തിലുറച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിന്താ ജെറോമിനെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സി.പി.എം സുഹൃത്തുക്കളും വിളിച്ചു പറഞ്ഞുവെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ചിന്ത ജെറോമിനെ ചൂൽ മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രന്‍റെ പരാമർശം. കമ്മിഷനടിക്കൽ മാത്രമാണ് ചിന്തയുടെ ജോലിയെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇന്നലെ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈ പരാമർശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അൺപാർലമെന്‍ററിയെന്നും സാധാരണ ജനം പ്രതികരിക്കുന്ന തരത്തിലാണ് താനും പ്രതികരിച്ചതെന്നും …
Read More »ദ്വീപുകളെ ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ സൂപ്പർഹൈവേ തുറന്ന് അബുദാബി
അബുദാബി: അൽ റീം ദ്വീപ്, ഉമ്മു യിഫിന ദ്വീപ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ സൂപ്പർ ഹൈവേ തുറന്നു. അബുദാബി ഉമ്മു യിഫീന പാലം എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പാലം ഉദ്ഘാടനം ചെയ്തു. രണ്ട് ദ്വീപുകളും നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ …
Read More »ഹിൻഡൻബർഗിനെതിരെ നിയമ നടപടിയുമായി അദാനി; വാച്ച്ടെലുമായി ധാരണ
മുംബൈ: ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമനടപടികളുമായി അദാനി ഗ്രൂപ്പ്. യുഎസിൽ കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. വൻകിട അമേരിക്കൻ കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന കമ്പനിയാണ് വാച്ച്ടെൽ. ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ടാഴ്ചയായി. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവത്തിൽ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് വാച്ച്ടെലുമായി ധാരണയിലെത്തിയ വിവരം പുറത്തുവരുന്നത്. …
Read More »ബജറ്റിൽ അവഗണന; പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ബജറ്റിൽ വ്യാപാരികളെ അവഗണിച്ചെന്ന ആരോപണവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തിലേക്ക് പോകാനാണ് തീരുമാനിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര വ്യക്തമാക്കി. ഹോട്ടൽ വ്യാപാരികൾക്ക് ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം നീട്ടിതന്നു. ടൈഫോയ്ഡിനെതിരെ കുത്തിവയ്പ്പ് എടുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ചെറിയ ഹോട്ടലുകാർക്ക് ഇത് താങ്ങാൻ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത കാര്യമാണിതെന്നും ഏകോപന സമിതി പറഞ്ഞു. കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി …
Read More »കെടിയു ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടില്ല; സിന്‍ഡിക്കേറ്റ് അംഗ നിയമനം തുലാസിൽ
കോട്ടയം: സാങ്കേതിക സർവകലാശാലയിൽ പി.കെ ബിജു ഉൾപ്പെടെ 6 ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തിന് ആധാരമായ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിടാത്തതിനാൽ ആറ് പേരെയും അസാധുവാക്കണമെന്ന് പ്രതിപക്ഷ നേതാവ്. പി കെ ബിജു, ഐ സാജു, ബി എസ് ജമുന, ഡോ വിനോദ് കുമാർ ജേക്കബ്, എസ് വിനോദ് കുമാർ, ജി സഞ്ജീവ് എന്നിവരുടെ നിയമനമാണ് വിവാദമായത്. 2021 ഫെബ്രുവരി 20ന് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ആദ്യം നിയമനത്തിന് …
Read More »വളപട്ടണം ഐഎസ് കേസ്; പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി കോടതി
കൊച്ചി: വളപട്ടണം ഐ.എസ് കേസിൽ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ശിക്ഷ ചോദ്യം ചെയ്തുള്ള അപ്പീൽ ഹർജിയിൽ വിധി വരുന്നതുവരെ തടവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എൻ.ഐ.എ കോടതി പ്രതികൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി കണ്ണൂർ മുണ്ടേരി സ്വദേശി മിദ്‍ലാജ്, രണ്ടാം പ്രതി ചെക്കിക്കുളം …
Read More »ഗവർണറുടെ വിമാനയാത്രാ ചെലവിന് 30 ലക്ഷം അധികം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാനയാത്രാ ചെലവിനായി 30 ലക്ഷം അധിക തുക അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ അനുവദിച്ച തുക ഇതിനകം ചെലവഴിച്ചതിനാലാണ് അധിക തുക അനുവദിച്ചത്. ഡിസംബർ 30നാണ് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇറങ്ങിയത്. സംസ്ഥാനത്ത് കർശന സാമ്പത്തിക നിയന്ത്രണവും അധിക നികുതി വ്യവസ്ഥയും നിലനിൽക്കെയാണ് അധിക തുക ഗവർണർക്ക് അനുവദിച്ചത്. രാജ്ഭവനിലെ താൽക്കാലിക …
Read More »ബജറ്റ് മാറിവായിച്ചു; രാജസ്ഥാൻ നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം
ജയ്പുർ: നിയമസഭയിൽ ബജറ്റ് മാറി വായിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. 2023-24 ബജറ്റിനു പകരം ഗഹ്‌ലോത് അബദ്ധവശാൽ വായിച്ചത് 2022-23 ലെ ബജറ്റ് ആണ്. തുടർന്ന് ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം തടഞ്ഞു. ബജറ്റ് ചോർന്നെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. സ്പീക്കർ സി.പി.ജോഷി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ സഭ നിർത്തിവെക്കുകയായിരുന്നു. അതേസമയം, ബജറ്റ് …
Read More »വിനോദയാത്രക്ക് അവധിയെടുത്ത് താലൂക്ക് ഓഫീസ് ജീവനക്കാർ; വിഷയം ഗൗരവമായി കാണുന്നെന്ന് മന്ത്രി
പത്തനംതിട്ട: കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി കോന്നി താലൂക്ക് ഓഫീസിലെ റവന്യു വകുപ്പ് ജീവനക്കാർ. 63 ജീവനക്കാരിൽ 21 പേർ മാത്രമാണ് ഇന്ന് ഓഫീസിലെത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്രയ്ക്ക് പോയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ തഹസിൽദാരെ വിളിച്ച് ക്ഷുഭിതനായി. മൂന്ന് ദിവസത്തെ ഉല്ലാസയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് വിവരം. നാളെ രണ്ടാം ശനിയാഴ്ചയും അടുത്ത ദിവസം ഞായറാഴ്ചയും ആയതിനാൽ മൂന്ന് …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY