Breaking News

Latest News

കശ്മീർ ഫയൽസ് പരാമർശം; പ്രകാശ് രാജിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി

‘കശ്മീർ ഫയൽസ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട നടൻ പ്രകാശ് രാജിന്‍റെ പരാമർശത്തിന് മറുപടിയുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. ഒരു വർഷം പിന്നിടുമ്പോഴും അര്‍ബന്‍ നക്സലുകൾക്ക് ഉറക്കമില്ലാത്ത രാത്രിയാണ് കശ്മീർ ഫയൽസ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവേക് അഗ്നിഹോത്രി പ്രകാശ് രാജിനെ അഭിസംബോധന ചെയ്തത് ‘അന്ദകാർ രാജ്’ എന്നാണ്. കശ്മീർ ഫയൽസ് ഒരു അസംബന്ധ സിനിമയാണെന്നും അന്താരാഷ്ട്ര ജൂറി അതിനെ വിമർശിച്ചിട്ടുണ്ടെന്നുമായിരുന്നു പ്രകാശ് രാജിന്റെ പരാമർശം. ഓസ്കാർ പോയിട്ട് ഒരു ഭാസ്കർ …

Read More »

100 ദിന കർമ്മ പദ്ധതി വീണ്ടും; 15896.03 കോടിയുടെ പദ്ധതികൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം കർമ്മ പദ്ധതി നാളെ മുതൽ ആരംഭിക്കും. 15,896.03 കോടി രൂപയുടെ പദ്ധതികൾ 100 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെയ് 20 ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ ഡി എഫ്) സർക്കാർ അധികാരമേറ്റ് രണ്ട് വർഷം തികയുകയാണ്. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങൾ നടപ്പിലാക്കി സുസ്ഥിര …

Read More »

സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം; വിമർശിച്ച് ചിന്ത ജെറോമും പികെ ശ്രീമതിയും

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ പരാമർശത്തിനെതിരെ പ്രതികരിച്ച് ചിന്ത ജെറോമും പി.കെ ശ്രീമതിയും. സുരേന്ദ്രന് അതേ നാണയത്തിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം പറഞ്ഞു. അതേസമയം ചിന്തയ്ക്കെതിരായ സുരേന്ദ്രന്‍റെ പരാമർശം നിന്ദ്യവും വെറുപ്പുളവാക്കുന്നതുമാണെന്ന് പി.കെ ശ്രീമതി പ്രതികരിച്ചു. സംസ്കാര ശൂന്യമായ വാക്കുകളിലൂടെ ഒരു യുവതിയെ അപമാനിക്കുന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്‍റാണെന്നും പി കെ …

Read More »

കുരങ്ങൻമാർക്കായി തട്ടുകട! ആഹാരം തേടിയിറങ്ങി അപകടത്തിൽപെടുന്ന സാധുക്കളെ സംരക്ഷിച്ച് നാട്

തൃക്കരിപ്പൂർ : കാട്ടിൽ നിന്നും ആഹാരം തേടി വനപാതയിലേക്കിറങ്ങി വരുന്ന കുരങ്ങൻമാർ വാഹനമിടിച്ച് മരിക്കുന്നതും, പരിക്കേൽക്കുന്നതും ഇടയിലക്കാട് എന്ന നാട്ടിലെ പതിവ് കാഴ്ചയായിരുന്നു. എന്നാൽ ഇതിന് ഒരു പരിഹാരം കണ്ടിരിക്കുകയാണ് ഒരു കൂട്ടം സുമനസ്സുകൾ. ഭക്ഷണം തേടിയെത്തുന്ന കുരങ്ങുകൾക്കായി ആഹാരം കഴിക്കാൻ തട്ടുകട മാതൃകയിൽ ഇടയിലക്കാട് നിവാസികൾ ഇടമൊരുക്കി നൽകി. ഒരുക്കി വച്ചിരിക്കുന്ന പഴങ്ങൾ ആസ്വദിച്ച് കഴിച്ചുകൊണ്ട് വനത്തിലേക്ക് മടങ്ങുന്ന വാനരന്മാർ പ്രദേശവാസികളുടെ മനം നിറയ്ക്കുന്നു. ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്നവർ …

Read More »

സാക്ഷരതാ പ്രേരകിന്റെയും ഗൃഹനാഥന്റെയും ആത്മഹത്യ; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സഹകരണ ബാങ്കിന്റെ ജപ്തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പത്തനാപുരത്ത് സാക്ഷരതാ പ്രേരകും ആത്മഹത്യ ചെയ്തതിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും അറിയാതെയും സംസ്ഥാനത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം മനസിലാക്കാതെയുമാണ് ബജറ്റ് തയ്യാറാക്കിയതെന്ന പ്രതിപക്ഷത്തിന്‍റെ വാദം ശരിവയ്ക്കുന്നതാണ് ഈ ആത്മഹത്യകൾ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ സാധാരണ ജനങ്ങൾ കടക്കെണിയിലാണ്. പതിനായിരക്കണക്കിന് ജപ്തി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. പ്രളയത്തിനും …

Read More »

ഐ ലീഗ് ഫുട്ബോൾ; റൗണ്ട് ഗ്ലാസ് പഞ്ചാബിനോട് തോൽവി വഴങ്ങി ഗോകുലം കേരള എഫ്സി

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തോൽവി. കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. 2-1നായിരുന്നു പഞ്ചാബിന്റെ വിജയം. പഞ്ചാബിനായി ലൂക്ക മെയ്‌സന്‍ ഗോൾ നേടിയപ്പോൾ പവൻ കുമാറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഫർഷാദ് നൂർ ആണ് ഗോകുലത്തിനായി ഗോൾ നേടിയത്. ഈ തോല്‍വിയോടെ ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളിൽ നിന്ന് …

Read More »

സ്രാവുകളുടെ നിലനിൽപ്പിന് ഭീഷണി; ഷാര്‍ക്ക് ടൂറിസം നിരോധിച്ച് മെക്‌സിക്കോ സർക്കാർ

മെക്സിക്കോ: ഗ്വാഡലൂപ്പ് ദ്വീപിൽ സ്രാവുകളുമായി ബന്ധപ്പെട്ട എല്ലാ ടൂറിസം പ്രവർത്തനങ്ങളും നിരോധിച്ച് മെക്സിക്കോ സർക്കാർ. ഇത്തരം പ്രവർത്തനങ്ങൾ പ്രദേശത്തെ സ്രാവുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. മെക്‌സിക്കോ ബാഹാ കാലിഫോര്‍ണിയിലെ ഗ്വാഡലൂപ് ദ്വീപാണ് സ്രാവുകളുമായി ബന്ധപ്പെട്ട ടൂറിസം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം. പസഫിക് സമുദ്രത്തിലെ ഈ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ വെളുത്ത സ്രാവുകൾ കാണപ്പെടുന്ന മേഖലയാണ്. കേജ് ഡൈവിംഗ്, സ്പോർട്സ് ഫിഷിങ്, ഷാർക്ക് വാച്ചിങ് തുടങ്ങിയ സാഹസിക ടൂറിസം …

Read More »

സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം: വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 509 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകൾക്കും അനുബന്ധ ആശുപത്രികൾക്കും പുറമെ 16 ജില്ല, ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ, 380 പ്രാഥമികാരോഗ്യ / കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലും ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഘട്ടം ഘട്ടമായി ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് …

Read More »

കോൺഗ്രസിനൊപ്പം ബിജെപി ചേർന്നത് വിചിത്രം: ഇന്ധന സെസ് പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസിനെതിരായ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എണ്ണവില നിശ്ചയിക്കാൻ കമ്പനികളെ അനുവദിച്ചവരാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന സെസിനെതിരായ പ്രതിഷേധത്തിൽ കോൺഗ്രസിനൊപ്പം ബി.ജെ.പിയും ചേർന്നത് വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരു പാർട്ടികളും വില വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ്. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ ഞെരുക്കിയ പാർട്ടിയാണ് കോൺഗ്രസ്. 2015ലെ ബജറ്റിൽ ഇന്ധനവില ഇതിന്റെ പകുതിയുള്ളപ്പോൾ സെസ് …

Read More »

വാടക ഗർഭപാത്രം നൽകുന്ന സ്ത്രീക്ക് കുഞ്ഞുമായി ജനിതക ബന്ധം പാടില്ല; കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീക്ക് ജനിക്കുന്ന കുഞ്ഞുമായി ജനിതക ബന്ധം പാടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഗർഭധാരണത്തിനായി ഉപയോഗിക്കരുത്. വാടക ഗർഭപാത്രം തേടുന്നവർ ആരാണോ അവരുടെ അണ്ഡവും ബീജവും വേണം ഇതിനായി ഉപയോഗിക്കാൻ എന്നും സർക്കാർ വ്യക്തമാക്കി. വാടക ഗർഭധാരണ നിയമത്തിലെ സെക്ഷൻ 4(3) ബി(3) പ്രകാരം ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവർ സ്വന്തം അണ്ഡം നൽകരുതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വാടക ഗർഭപാത്രം …

Read More »