തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു. സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷയൊരുക്കുന്നത്. കനത്ത സുരക്ഷയോടെയാണ് മന്ത്രി നിയമസഭയിലെത്തിയത്. ഇന്നലെ പല ജില്ലകളിലും നടന്ന പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചത്. ഇന്ധന സെസ് കൂട്ടിയത് കുറയ്ക്കാനല്ലെന്ന് ധനമന്ത്രി പറഞ്ഞു. കുറയ്ക്കാനായിരുന്നെങ്കിൽ 5 രൂപ കൂട്ടിയിട്ട് 3 രൂപ കുറയ്ക്കാമായിരുന്നു. നിരക്ക് കൂട്ടിയത് ജനങ്ങൾക്ക് വേണ്ടിയാണ്. പ്രതിപക്ഷ സമരം കൊണ്ടല്ല …
Read More »സ്വർണ വിലയിൽ വീണ്ടും വർദ്ധന; പവന് 120 രൂപ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധന. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഉയർന്നു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വിപണി വില 42,320 രൂപയായി ഉയർന്നു. കഴിഞ്ഞ ആഴ്ചയിൽ സ്വർണ്ണ വിലയിൽ ഇടിവുണ്ടായിരുന്നെങ്കിലും ഈ ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ സ്വർണ്ണ വില ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനു 15 രൂപയാണ് ഇന്ന് കൂടിയത്. 5290 രൂപയാണ് ഇന്നത്തെ വിപണി വില. …
Read More »ഓഡോ മീറ്ററില്‍ തിരിമറി; വാഹന ഡീലർക്ക് 1,03,000 രൂപ പിഴയിട്ട് എംവിഡി
കോട്ടക്കൽ: പല ഡീലർഷിപ്പുകളിലും ഉപയോക്താവിനു കൈമാറേണ്ട വാഹനം മീറ്റർ വിച്ഛേദിച്ച് ടെസ്റ്റ് ഡ്രൈവിനും മറ്റ് ഡിസ്പ്ലേകൾക്കായും കൊണ്ടുപോകാറുണ്ട്. അടുത്തിടെ കോട്ടയം ജില്ലയിലും പെരിന്തൽമണ്ണയിലും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനു കേസുകൾ രജിസ്റ്റർ ചെയ്യുകയും കനത്ത പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കോട്ടയ്ക്കൽ ഷോറൂമിൽ നിന്ന് കോഴിക്കോട് ഷോറൂമിലേക്ക് പോകുകയായിരുന്ന വാഹനം പിടികൂടി. വാഹനത്തിന്‍റെ ഓഡോമീറ്ററിൽ തിരിമറി നടന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹന …
Read More »വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; മുന്‍കൂര്‍ ജാമ്യം തേടി ദമ്പതിമാര്‍
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ മുൻകൂർ ജാമ്യം തേടി ദമ്പതികൾ. തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാർ, സുനിത എന്നിവരാണ് ഹർജി നൽകിയത്. കുട്ടിയെ നിയമവിരുദ്ധമായാണ് ദത്തെടുത്തതെന്ന് സിഡബ്ല്യുസി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 20 വർഷമായി ഇവർക്ക് കുട്ടികളില്ല. ഇതിനു പിന്നാലെയാണ് കുട്ടിയെ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. കുഞ്ഞിന്‍റെ ജനനത്തിനുശേഷം കുട്ടിയെ വളർത്താൻ കുട്ടിയുടെ സാഹചര്യം യഥാർത്ഥ മാതാപിതാക്കൾക്കില്ലായിരുന്നു. കുട്ടിയുടെ അമ്മ അവിവാഹിതയും പിതാവിനു മറ്റൊരു കുടുംബവുമുണ്ടായിരുന്നു. അത്തരമൊരു …
Read More »ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ്; ഇന്ത്യക്കായി സൂര്യയും ഭരത്തും അരങ്ങേറി
നാഗ്പുർ: ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ബാറ്റിങ് തിരഞ്ഞെടുത്തത്. സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ ശ്രീകർ ഭരതും ഇന്ന് ഇന്ത്യക്കായി കളത്തിലിറങ്ങും. സ്പിന്നർ ടോഡ് മർഫിയും ഇന്നത്തെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കായി കളിക്കും. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മൂന്ന് തവണ ബോർഡർ-ഗവാസ്കർ ട്രോഫി നേടിയ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടണമെങ്കിൽ …
Read More »ഇറച്ചിയില്‍ പുഴു; ചിറ്റാറ്റുകരയില്‍ 3 ദിവസം പഴക്കമുള്ള 250 കിലോ ഇറച്ചി പിടികൂടി
പറവൂര്‍: ചിറ്റാറ്റുകരയിലെ ഇറച്ചിക്കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 കിലോയിലധികം പഴകിയ ഇറച്ചി പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. പോത്തിൻ്റെയും കാളയുടെയും ഇറച്ചിക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. പറവൂർ-മൂത്തകുന്നം റോഡിൽ പറവൂർ പാലത്തിനു സമീപം ഇറച്ചിക്കട നടത്തുന്ന കാഞ്ഞിരപ്പറമ്പിൽ നൗഫലിന്‍റെ കടയിൽ നിന്നാണ് പഴകിയ ഇറച്ചി പിടികൂടിയത്. ഇവിടെ നിന്ന് ഇറച്ചി വാങ്ങിയ വീട്ടമ്മ പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ പുഴു പുറത്തേക്ക് വരുന്നത് കണ്ടതിനെ തുടർന്ന് പഞ്ചായത്തിൽ പരാതിപ്പെടുകയും ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ …
Read More »സാമ്പത്തിക അസ്ഥിരത; 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി
യുഎസ് ടെക് ഭീമൻമാരുടെ പാത പിന്തുടർന്ന് 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. സിഇഒ ബോബ് ഐഗറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ മൂർദ്ധന്യാവസ്ഥയിൽ കൂടുതൽ നിയമനങ്ങൾ നടത്തിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവ പിരിച്ചുവിടൽ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിച്ചത്. താൻ ഈ തീരുമാനത്തെ നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും …
Read More »വിവാദങ്ങൾ നിലനിൽക്കെ’പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ബോക്സ് ഓഫീസിൽ വിജയ കുതിപ്പ് തുടരുന്ന ഷാരൂഖ് ഖാൻ്റെ ‘പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്സ് റാം മുൻഷി ബാഗിൽ പത്താന്‍റെ ഹൗസ്ഫുൾ ഷോയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീനഗറിലെ തിയേറ്ററുകൾ ഹൗസ്ഫുൾ ആയെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പത്താൻ്റെ വിജയത്തെക്കുറിച്ച് പ്രശംസിച്ചത്. പത്താനെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളോടും പ്രതിഷേധങ്ങളോടും പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ബോളിവുഡ് താരങ്ങളെ കുറിച്ച് …
Read More »കണ്ണൂർ കാര്‍ അപകടം; തീപിടുത്തമുണ്ടായത് ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലമെന്ന് അന്വേഷണസംഘം
കണ്ണൂർ: കണ്ണൂരിൽ യുവദമ്പതികൾ സഞ്ചരിച്ച കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കാറിലെ സാനിറ്റൈസറും പെർഫ്യൂമിനായി ഉപയോഗിച്ച സ്പ്രേയും ആകാം തീപിടിത്തത്തിൻ്റെ ആക്കം കൂട്ടാൻ കാരണമെന്ന് കണ്ണൂർ ആർടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, നോർത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാറിൽ കണ്ടെത്തിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാ ഫലങ്ങൾ പുറത്തുവന്നിട്ടില്ല. അപകട കാരണം കണ്ടെത്താൻ പ്രത്യേകം നിയോഗിച്ച …
Read More »മോഡലിൻ്റെ ഹെയർ കട്ട്; സലൂണിനേർപ്പെടുത്തിയ രണ്ട് കോടി പിഴ സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: സൗന്ദര്യവർധക വസ്തുക്കളുടെ പ്രൊമോഷൻ ചെയ്യുന്ന മോഡലിന്‍റെ മുടി മോശമായി വെട്ടിയതിന് പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിനേർപ്പെടുത്തിയ രണ്ട് കോടി രൂപ പിഴ സുപ്രീം കോടതി റദ്ദാക്കി. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചുമത്തിയ നഷ്ടപരിഹാര തുക വളരെ കൂടുതലാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും കോടതി പറഞ്ഞു. 2018 ഏപ്രിൽ 12ന് മൗര്യ ഹോട്ടലിനെതിരെ മുടിവെട്ടിയതുമായി ബന്ധപ്പെട്ട് മോഡൽ ആഷ്ന റോയ് നൽകിയ പരാതിയിലാണ് കമ്മീഷൻ പിഴ ചുമത്തിയത്. സ്ഥിരം ഹെയർസ്റ്റൈലിസ്റ്റ് …
Read More »