Breaking News

Latest News

ബ്രഹ്മപുരം തീപ്പിടുത്തം; വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരിയായ ഏകോപനത്തോടെ തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീ അണയ്ക്കാൻ പരിശ്രമിച്ച കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിനെയും സേനാംഗങ്ങളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ നിശബ്ദത ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ്. ഫയർഫോഴ്സുമായി ചേർന്ന് …

Read More »

അതിരുകൾ മറികടന്ന് ഞങ്ങൾക്ക് പ്രചോദനമാകുന്നത് തുടരൂ; ഓസ്കർ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓസ്കർ വിജയത്തിൽ മിന്നി നിൽക്കുകയാണ് ഇന്ത്യൻ സിനിമ. ‘ആർആർആറി’ലെ ഹിറ്റ് ഗാനമായ ‘നാട്ടു നാട്ടു’, ഡോക്യുമെന്‍ററി ചിത്രം ‘ദി എലിഫന്‍റ് വിസ്പേഴ്സ്’ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഓസ്കർ നേടിയത്. ഇപ്പോഴിതാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. “ഓസ്കറിൽ വളരെ പ്രധാനപ്പെട്ട രണ്ട് അവാർഡുകൾ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യൻ സിനിമയുടെ യശസ്സ് ആഗോളതലത്തിൽ ഉയർത്തിയ കീരവാണിക്കും കാർത്തികി ഗോൺസാൽവസിനും ടീമിനും അഭിനന്ദനങ്ങൾ. അതിരുകൾ മറികടന്ന് ഞങ്ങൾക്ക് …

Read More »

അതിരുകൾ മറികടന്ന് ഞങ്ങൾക്ക് പ്രചോദനമാകുന്നത് തുടരൂ; ഓസ്കർ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓസ്കർ വിജയത്തിൽ മിന്നി നിൽക്കുകയാണ് ഇന്ത്യൻ സിനിമ. ‘ആർആർആറി’ലെ ഹിറ്റ് ഗാനമായ ‘നാട്ടു നാട്ടു’, ഡോക്യുമെന്‍ററി ചിത്രം ‘ദി എലിഫന്‍റ് വിസ്പേഴ്സ്’ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഓസ്കർ നേടിയത്. ഇപ്പോഴിതാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. “ഓസ്കറിൽ വളരെ പ്രധാനപ്പെട്ട രണ്ട് അവാർഡുകൾ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യൻ സിനിമയുടെ യശസ്സ് ആഗോളതലത്തിൽ ഉയർത്തിയ കീരവാണിക്കും കാർത്തികി ഗോൺസാൽവസിനും ടീമിനും അഭിനന്ദനങ്ങൾ. അതിരുകൾ മറികടന്ന് ഞങ്ങൾക്ക് …

Read More »

ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ; അന്തരീക്ഷത്തിലെ പുകയിൽ കുറവെന്ന് അധികൃതർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യത്തിൽ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. ഏഴ് സെക്ടറുകളിൽ രണ്ടെണ്ണത്തിൽ അവസാന ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മറ്റ് പ്രദേശങ്ങളിലെ തീയും പുകയും പൂർണ്ണമായും ശമിച്ചതായി അധികൃതർ അറിയിച്ചു. രാവിലത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ അന്തരീക്ഷത്തിലെ പുകയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. നിലവിൽ അഗ്നിശമന സേനയുടെ 18 യൂണിറ്റുകളാണ് ബ്രഹ്മപുരത്തുള്ളത്. 98 അഗ്നിശമന സേനാംഗങ്ങൾക്ക് പുറമേ 16 ഹോം ഗാർഡുകളും …

Read More »

21 ക്വിന്‍റൽ അരിയുടെ വെട്ടിപ്പ്; സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി

പത്തനംതിട്ട: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സി.പി.ഐ നേതാവിന്‍റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പ്രിയൻ കുമാർ ലൈസൻസിയായുള്ള റേഷൻ കടയാണ് സസ്പെൻഡ് ചെയ്തത്. കുന്നത്തൂർ താലൂക്കിലെ 21-ാം നമ്പർ റേഷൻ കടയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. താലൂക്ക് സപ്ലൈ ഓഫീസർ ടി.സുജയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 21 ക്വിന്‍റൽ അരിയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ കേസെടുത്തു.

Read More »

കണ്ണൂരിൽ കോടതി ജീവനക്കാരിയുടെ നേരെ ആസിഡ് ആക്രമണം; പരിക്ക് ഗുരുതരം

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കണ്ണൂർ കൂവോട് സ്വദേശിനി സാഹിദയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.

Read More »

ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് യുഡിഎഫ് എംപിമാർ; കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടു

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ടു. വിഷയത്തിൽ കൂടുതൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എം.പിമാർ മന്ത്രിക്ക് നിവേദനവും നൽകി. ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, ടി.എൻ.പ്രതാപൻ, ആന്‍റോ ആന്‍റണി, ഡീൻ കുര്യാക്കോസ് എന്നിവരാണ് നിവേദനം നൽകിയത്. എയിംസിൽ നിന്ന് വിദഗ്ധ മെഡിക്കൽ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുന്ന വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. …

Read More »

കൂടുതൽ മേഖലകളിൽ സഹകരണം; ഒമാൻ -കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു

മ​സ്ക​ത്ത് ​: വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഒമാൻ-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിർ അൽ സബാഹ് എന്നിവർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദർ പറഞ്ഞു. നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക, ടൂറിസം, ശാസ്ത്ര …

Read More »

വിഷയം അതീവ പ്രാധാന്യമുള്ളത്; സ്വവർഗവിവാഹം നിയമപരമാക്കണമെന്ന ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹത്തിന് സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്ത മാസം 18ന് കേസിന്റെ വാദം കേൾക്കും. വിഷയം അതീവ പ്രാധാന്യമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. അധിക സത്യവാങ്മൂലമുണ്ടെങ്കിൽ മൂന്നാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം …

Read More »

103ആം വയസിലും മുടങ്ങാതെ ജിമ്മിൽ പോകുന്നു; അമ്പരപ്പിച്ച് മുത്തശ്ശി

കാലിഫോർണിയ: ബോഡി ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം നൽകുന്ന ആളുകളുടെ എണ്ണം ഇന്ന് വർധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ജിമ്മിൽ പോകുന്നതും, ഡയറ്റ് ചെയ്യുന്നതുമൊക്കെ നാളേക്കായി മാറ്റിവെക്കുന്ന നിരവധി പേരുണ്ട്. അത്തരം ആളുകൾക്ക്, ഈ മുത്തശ്ശി ഒരു വലിയ പ്രചോദനമായിരിക്കും. കാരണം, 103 വയസുണ്ടെങ്കിലും മുത്തശ്ശി പതിവായി ജിമ്മിൽ പോകുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നു. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള തെരേസ മൂർ എന്ന മുത്തശ്ശിയാണ് ഇത്തരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. പതിവായി ജിമ്മിൽ പോകുകയും …

Read More »