Breaking News

Latest News

പാക് ക്രിക്കറ്റർ മുഹമ്മദ് ഹഫീസിന്‍റെ വീട്ടിൽ മോഷണം; കവർന്നത് 20,000 യുഎസ് ഡോളർ

ലാഹോർ: പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്‍റെ ലാഹോറിലെ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. വീടിന്‍റെ മതിൽ തകർത്ത് മോഷ്ടാക്കൾ വിദേശ കറൻസി ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ കവർന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 20,000 യുഎസ് ഡോളറാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ താരമാണ് ഹഫീസ്. മോഷണം നടക്കുമ്പോൾ ഹഫീസിന്‍റെ ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. പിഎസ്എല്ലിന്‍റെ 2023 സീസണിൽ മുഹമ്മദ് ഹഫീസ് മികച്ച ഫോമിലല്ല കളിക്കുന്നത്. …

Read More »

ന്യൂയോർക്ക് ടൈംസിന്‍റെ നടപടി അപലപനീയം: അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ന്യൂയോർക്ക് ടൈംസ് ഇന്ത്യയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് ഠാക്കൂർ. കശ്മീരിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനം കെട്ടുകഥയും ദോഷഫലങ്ങൾ ഉളവാക്കുന്നതും ആണെന്ന് ഠാക്കൂർ ട്വീറ്റ് ചെയ്തു. കെട്ടുകഥയും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ ഈ ലേഖനം ഇന്ത്യയ്ക്കും അതിന്‍റെ ജനാധിപത്യ സ്ഥാപനങ്ങൾക്കും മൂല്യങ്ങൾക്കുമെതിരെ സംഘടിത പ്രചാരണം നടത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നും മന്ത്രി ട്വീറ്റിൽ പറഞ്ഞു. കശ്മീരിൽ വാർത്തകളുടെ ഒഴുക്കിനെ …

Read More »

സംഗീത സംവിധായകൻ എൻ.പി.പ്രഭാകരൻ അന്തരിച്ചു

മലപ്പുറം: പ്രശസ്ത സംഗീത സംവിധായകനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ എൻ.പി.പ്രഭാകരൻ (75) അന്തരിച്ചു. ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്നാണ് മരണം സംഭവിച്ചത്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് നടക്കും. വ്യാഴാഴ്ച തേഞ്ഞിപ്പാലത്തെ വസതിയിൽ ചെലവഴിച്ച ശേഷം രാത്രി ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടവേ തൃശൂരിനടുത്ത് വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. റെയിൽവേ ഉദ്യോഗസ്ഥർ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ …

Read More »

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാ ഗുരു; ലോക റെക്കോർഡുമായി 7 വയസ്സുകാരി

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഗുരുവായി ഏഴ് വയസുകാരി. ഏഴ് വയസും 165 ദിവസവും പ്രായമുള്ള പ്രൺവി ഗുപ്തയാണ് ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹയായത്. വളരെ ചെറുപ്പം മുതലേ പ്രൺവിക്ക് യോഗയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഈ താൽപര്യം തിരിച്ചറിഞ്ഞ പ്രൺവിയുടെ അമ്മയാണ് ആദ്യം യോഗ പഠിപ്പിച്ചത്.  പ്രൺവി മൂന്നര വയസ് മുതൽ അമ്മയോടൊപ്പം യോഗ ചെയ്യാറുണ്ടായിരുന്നു. 200 മണിക്കൂർ യോഗ പരിശീലന കോഴ്സ് പൂർത്തിയാക്കിയ ശേഷം,പ്രൺവി ഇപ്പോൾ …

Read More »

ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതി; വി. മുരളീധരൻ

തിരുവനന്തപുരം: ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പിണറായി സർക്കാരും സോൺട്ര ഇൻഫോടെക് കമ്പനിയും നടത്തിയ അഴിമതിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019 ൽ കർണാടക മുഖ്യമന്ത്രി സോൺട്ര ഇൻഫോടെക്കിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2020 ൽ ഇതേ കമ്പനിക്ക് കേരളത്തിൽ പ്രത്യേക ഇടപെടലോടെ ബ്രഹ്മപുരം കരാർ ലഭിച്ചു. കരാർ കാലയളവിനുള്ളിൽ പകുതി പണി പോലും പൂർത്തിയാക്കാത്ത കമ്പനിക്ക് കരാർ നീട്ടാനുള്ള …

Read More »

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസ്; എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി

എറണാകുളം: ഗതാഗതമന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി. ഇക്കാര്യത്തിൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ആന്‍റണി രാജു വാദിച്ചു. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അധികാരമുള്ളൂവെന്നും അദ്ദേഹം വാദിച്ചു. സാങ്കേതിക തടസം കണക്കിലെടുത്താണ് കോടതിയുടെ നടപടി. അതേസമയം, കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ആന്‍റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്.

Read More »

സഭാ തർക്കം തീർക്കാൻ നിയമനിർമാണം; ബില്ലിനെതിരെ ഉപവാസസമരം നടത്തുമെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്ക പരിഹാരത്തിനുള്ള സർക്കാർ ബില്ലിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭ. ഈ നീക്കത്തെ സഭ ശക്തമായി എതിർക്കുമെന്നും പ്രതിഷേധം നടത്തുമെന്നും സഭാ നേതൃത്വം അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് മെത്രാപ്പൊലീത്തമാരും വൈദികരും ഉപവാസ പ്രാർത്ഥന നടത്തും. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും. ബിൽ നടപ്പാക്കിയാൽ പ്രശ്നം കൂടുതൽ വഷളാകുമെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. സുപ്രീം കോടതി വിധിയിൽ സർക്കാർ ഇടപെടുന്നത് അംഗീകരിക്കില്ല. സർക്കാർ പ്രതിരോധത്തിലായിരിക്കെ …

Read More »

എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് രണ്ട് മരണം; ഇന്ത്യയിൽ ആദ്യം

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി എച്ച് 3 എൻ 2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിയാനയിലും കർണാടകയിലും ഓരോരുത്തർ വീതം മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച് 3 എൻ 2 വൈറസ് ബാധിച്ചത്. 8 പേർക്ക് എച്ച് 1 എൻ 1 വൈറസ് ബാധയും ഉണ്ടായി. ‘ഹോങ്കോങ് ഫ്ലൂ’ എന്നും അറിയപ്പെടുന്ന എച്ച് 3 എൻ 2 …

Read More »

തൃശൂരിൽ ഇവൻ്റ് മാനേജ്മെൻ്റ് ഗോഡൗണിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

പെരിങ്ങാവ്: തൃശൂർ പെരിങ്ങാവിൽ ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ ഗോഡൗണിൽ വൻ തീപിടിത്തം. ഓസ്കാർ ഇവന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്. കെട്ടിടത്തിൻ്റെ പിൻഭാഗത്ത് തീയിട്ടത് കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകളും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് മുഴുവൻ വലിയ തോതിൽ പുക വ്യാപിച്ചിട്ടുണ്ട്. അലങ്കാരത്തിനായി ഉപയോഗിക്കുന്ന പ്ലൈവുഡ് സാധങ്ങൾ സൂക്ഷിച്ചതിനാൽ വളരെ പെട്ടന്ന് തീ അതിലേക്ക് പടരുകയായിരുന്നു. ഗോഡൗണിലെ ഭൂരിഭാഗം സാധങ്ങളും കത്തി …

Read More »

നേപ്പാളിന് പുതിയ പ്രസിഡൻ്റ്; റാം ചന്ദ്ര പൗഡൽ ഈ മാസം 12ന് അധികാരത്തിലേറും

കാഠ്മണ്ഡു: നേപ്പാളിന്‍റെ മൂന്നാമത്തെ പ്രസിഡന്‍റായി റാം ചന്ദ്ര പൗഡൽ തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 12 ന് റാം ചന്ദ്ര പൗഡൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നേപ്പാളി കോൺഗ്രസും സിപിഎൻ (മാവോയിസ്റ്റ് സെന്‍റർ) അടങ്ങുന്ന എട്ട് പാർട്ടി സഖ്യത്തിന്‍റെ പൊതു സ്ഥാനാർത്ഥിയായ പൗഡലിന് 214 പാർലമെന്‍ററി നിയമസഭാംഗങ്ങളുടെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ടുകൾ ലഭിച്ചു. നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റ് ശേർ ബഹാദൂർ ദ്യൂബ പൗഡലിനെ അഭിനന്ദിച്ചു. “പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട എന്‍റെ …

Read More »