Breaking News

Latest News

ശിവകാർത്തികേയൻ്റെ പുതിയ ചിത്രം; ‘കൊട്ടുകാളി’യിൽ നായിക അന്ന ബെൻ

നടൻ ശിവകാർത്തികേയൻ നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കൊട്ടുകാളി’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. ശിവകാർത്തികേയൻ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരി, അന്ന ബെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന ‘കൂഴങ്കല്ല്’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് പി.എസ് വിനോദ് രാജ്. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ടൈഗർ അവാർഡ് ‘കൂഴങ്കല്ല്’ …

Read More »

തെളിവുണ്ട്, ഗോവിന്ദൻ്റെ നിയമനടപടികളെ നേരിടും: ആരോപണങ്ങളിൽ ഉറച്ച് നിന്ന് സ്വപ്ന

ബെംഗലൂരു: ഒത്തുതീർപ്പിന് 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരനെ അയച്ചെന്ന ആരോപണത്തിൽ ഉറച്ച് നിന്ന് സ്വപ്ന സുരേഷ്. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിട്ടുണ്ട്. വിജേഷ് പിള്ളയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും. തെളിവുകൾ ഇതിനകം ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ഉടൻ കോടതിക്കും കൈമാറും. എം.വി ഗോവിന്ദൻ നിയമനടപടി സ്വീകരിച്ചാലും നേരിടും. വിജേഷ് പിള്ളയ്ക്ക് എതിരായ ആരോപണങ്ങളിൽ തെളിവുണ്ടെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. “ഇപ്പോൾ വിജേഷ് പിള്ള എന്നെ കണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഹരിയാനയുടെയും രാജസ്ഥാന്‍റെയും …

Read More »

ലൈഫ് മിഷൻ; ശിവശങ്കറിൻ്റെ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല, മറ്റൊരു ബെഞ്ചിലേക്ക് മാറ്റി

കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാതെ മാറ്റിവച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാനാകൂവെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ചിലേക്ക് ഹർജി മാറ്റി. ഹർജി തിങ്കളാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജിയിലെ സാങ്കേതിക പിശക് കാരണമാണ് മാറ്റിവച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ശിവശങ്കർ, കേസിൽ ഇഡി തന്നെ …

Read More »

കുത്തനെ കൂടി വൈദ്യുതി ഉപയോഗം; കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 86.20 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിക്കുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. രാത്രി 7 നും 11 നും ഇടയിൽ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ താരിഫ് വർധനവ് നേരിടേണ്ടിവരും. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് ഇടുക്കി അണക്കെട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 47 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 70 ശതമാനം വെള്ളമുണ്ടായിരുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും …

Read More »

റിസോ‍ർട്ട് വിവാദം; പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചെന്ന് ഇ പി

തിരുവനന്തപുരം: റിസോർട്ട് വിവാദം പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചെന്ന് വെളിപ്പെടുത്തി ഇ.പി ജയരാജൻ. പി ജയരാജൻ ഈ വിഷയം അഴിമതി ആരോപണമെന്ന തരത്തിൽ ഉന്നയിച്ചിട്ടില്ലെന്നും സഹകരണ സ്ഥാപനം പോലെ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദേകം മുൻ എം.ഡി രമേഷ് കുമാർ പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇ പി വ്യക്തമാക്കി. വിവാദം മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് സി.പി.എമ്മും നേതാക്കളും ഇതുവരെ നിഷേധിക്കുകയായിരുന്നു. …

Read More »

സൗദി രാജകുടുംബാംഗം ജൗഹറ രാജകുമാരി അന്തരിച്ചു; മയ്യിത്ത് നമസ്കാരം ഇന്ന്

റിയാദ്: സൗദി രാജകുടുംബാംഗം അൽ ജൗഹറ ബിൻത് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദ് അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സൗദി രാജകൊട്ടാരം ഔദ്യോഗിക വാർത്താ ഏജൻസി വഴി മരണവിവരം അറിയിച്ചത്. മാർച്ച് 10 വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർകി ബിൻ അബ്ദുല്ല പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കുമെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Read More »

രാഷ്ട്രീയ പ്രേരിതം, നിയമപരമായി നേരിടും: സ്വപ്നയുടെ ആരോപണങ്ങൾ തള്ളി എം വി ഗോവിന്ദൻ

ഇടുക്കി: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതെല്ലാം മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ നിരന്തര രാഷ്ട്രീയ പ്രേരിത ആരോപണങ്ങളാണ്. സ്വപ്നയിൽ നിന്ന് ഇനി ഒന്നും പുറത്ത് വരാനില്ലെന്നും അതുകൊണ്ട് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ‘സ്വപ്ന സുരേഷ് വിജയ് പിള്ള എന്ന പേരാണ് പറഞ്ഞത്. …

Read More »

ജർമ്മനിയിലെ ഹംബർഗിലെ പള്ളിയിൽ വെടിവെപ്പ്; 7 പേർ കൊല്ലപ്പെട്ടു, 8 പേർക്ക് പരിക്ക്

ഹംബർഗ്: ജർമ്മൻ നഗരമായ ഹംബർഗിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ വെടിയുതിർത്തയാളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എട്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഹംബർഗിലെ യഹോവ സാക്ഷികളുടെ പള്ളിയിലാണ് വ്യാഴാഴ്ച വെടിവെപ്പുണ്ടായത്. സംഭവ സ്ഥലത്തുണ്ടായിരുന്ന 17 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് നിർദേശമുണ്ട്. ആഴ്ചയിൽ പതിവുള്ള …

Read More »

ചില അറബ് രാജ്യങ്ങളിൽ റംസാൻ മാർച്ച് 23ന് ആരംഭിക്കും

അബുദാബി: ചില അറബ് രാജ്യങ്ങളിൽ മാർച്ച് 23ന് റംസാൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ. റംസാനിലെ ചന്ദ്രക്കല 22, 23 തീയതികളിൽ ദൃശ്യമാകുമെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ അസ്ട്രോണമി അറിയിച്ചു. റംസാൻ 23ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഈദുൽ ഫിത്തറിന്‍റെ ആദ്യ ദിനം ഏപ്രിൽ 21ന് ആയിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ …

Read More »

ബ്രഹ്മപുരം തീപിടിത്തം; സ്‌മോൾഡറിങ് ആണെന്ന കളക്ടറുടെ വാദം തള്ളി വിദഗ്ധർ

കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിന് കാരണം സ്‌മോൾഡറിങ്ങാണെന്ന ജില്ലാ ഭരണകൂടത്തിന്‍റെ വാദം വിദഗ്ധർ തള്ളി. ശാസ്ത്രീയ പഠനം നടത്താതെ തീപിടിത്തത്തിന്‍റെ കാരണം എങ്ങനെ കണ്ടെത്തി എന്നതാണ് ചോദ്യം. ബ്രഹ്മപുരത്ത് സ്‌മോൾഡറിങ് സാദ്ധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം അട്ടിമറിയല്ലെന്നും രാസ വിഘടന പ്രക്രിയയിലൂടെ പുറപ്പെടുവിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോൾഡറിങ് എന്ന പ്രതിഭാസമാണെന്നും എറണാകുളം ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിദഗ്ധർ ഈ അവകാശവാദം …

Read More »