Breaking News

Latest News

ചൂടിൽ വലഞ്ഞ് രാജ്യം; കേരളത്തിന് ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യത

പത്തനംതിട്ട: വരാനിരിക്കുന്നത് കടുത്ത ചൂടും ഉഷ്ണതരംഗങ്ങളും നിറഞ്ഞ മൂന്ന് മാസം. എന്നാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം നൽകിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ ഞായറാഴ്ച വരെ ഉഷ്ണതരംഗത്തിന് സമാനമായ ചൂട് അനുഭവപ്പെടും. വെള്ളിയാഴ്ച വടക്കൻ കേരളത്തിലും മംഗലാപുരത്തും രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. കേരളത്തിൽ ദുരന്തനിവാരണ വകുപ്പിന്‍റെ ചുമതലയുള്ള നൂറോളം ഓട്ടോമാറ്റിക് തെർമോമീറ്ററുകളിൽ 48 എണ്ണവും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ 36 …

Read More »

‘ഫ്രിൻജെക്സ് -23’; ഇന്ത്യ- ഫ്രാന്‍സ് സംയുക്ത സൈനികാഭ്യാസത്തിന് വേദിയായി തലസ്ഥാനം

തിരുവനന്തപുരം: ഇന്ത്യൻ- ഫ്രഞ്ച് സൈന്യങ്ങൾ തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസമായ ‘ഫ്രിൻജെക്സ് -23’ മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ബേസിൽ നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് എന്ന ഫോർമാറ്റിൽ സൈനിക അഭ്യാസങ്ങളിൽ ഏർപ്പെടുന്നത്. ഫ്രഞ്ച് മറൈൻ റെജിമെന്‍റിന്‍റെ ഡിക്സ്മുഡ് ദൗത്യത്തിന്‍റെ ഭാഗമാണ് ഫ്രഞ്ച് ടീം. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് …

Read More »

ഉള്‍വസ്ത്രങ്ങളുടെ പരസ്യം; മോഡലാകുന്നതിന് സ്ത്രീകള്‍ക്ക് വിലക്കേർപ്പെടുത്തി ചൈന

ബെയ്ജിങ്: ഉള്‍വസ്ത്രങ്ങളുടെ ഓണ്‍ലൈൻ മോഡലാകുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കി ചൈന. ഇതിനെ തുടർന്ന് ഫാഷൻ കമ്പനികൾ വനിതാ മോഡലുകൾക്ക് പകരം പുരുഷ മോഡലുകളെയാണ് ആശ്രയിക്കുന്നത്. ബ്രാ, നൈറ്റ് ഗൗണുകൾ എന്നിവ ധരിച്ച പുരുഷ മോഡലുകളുടെ തത്സമയ സ്ട്രീമിംഗ് വീഡിയോകൾ കമ്പനികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളെ മാധ്യമമാക്കി അശ്ലീലച്ചുവയുള്ള സംഗതികള്‍ ഓണ്‍ലൈന്‍ വഴി പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കമ്പനികളെ നിയമലംഘനം നടത്തിയെന്നാരോപിച്ച് ഭരണകൂടം അടച്ചുപൂട്ടിയ ചരിത്രമുള്ളതിനാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ വരുമാനം …

Read More »

കുവൈറ്റ് സഹകരണ സംഘത്തിലെ സ്വദേശിവത്കരണ നിരക്ക് 6% ആയി കുറച്ചു

​കുവൈ​ത്ത് സി​റ്റി: രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി അധികാരികൾ അടുത്തിടെ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങളിലെ കുവൈറ്റ് വത്കരണം 6 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു. നേരത്തെ 7 % കുവൈറ്റ് വത്കരണം നടപ്പാക്കണമെന്നായിരുന്നു നിർദേശം. ജനറൽ മാനേജർമാരും അവരുടെ ഡെപ്യൂട്ടികളും വകുപ്പ് മേധാവികളും ഉൾപ്പെടുന്ന സൂപ്പർവൈസറി സ്ഥാനങ്ങളുടെ മൊത്തം എണ്ണം ഇതിൽ ഉൾപ്പെടുന്നില്ല. 2021 ലെ മന്ത്രിതല പ്രമേയ നമ്പർ (46/ടി) യിലെ ആർട്ടിക്കിൾ 49 ലെ വാചകത്തിലെ …

Read More »

യുഎസിലെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേട്; അന്വേഷണം ആരംഭിച്ചു

വാഷിങ്ടൻ: യുഎസിലെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേട്. തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. അഭിഭാഷകരും നിയമപാലകരും ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്ട്രൈക്ക് ഫോഴ്സാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി 1.6 ബില്യൺ ഡോളറും അനുവദിച്ചു. 5 ട്രില്യൺ ഡോളറിലധികം ദുരിതാശ്വാസ സഹായമായി അമേരിക്ക അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗവും അനർഹർക്കാണ് ലഭിച്ചതെന്നാണ് കണ്ടെത്തൽ. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് കമ്മിറ്റി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. …

Read More »

ഇൻഡിഗോയുമായി സഹകരിക്കാൻ കമ്പനി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു: ഇ.പി.ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോയുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി അധികൃതർ ആവശ്യപ്പെട്ടതായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കമ്പനിയുമായി സഹകരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം എഴുതി നൽകാൻ ഇ.പി ആവശ്യപ്പെട്ടതായാണ് വിവരം. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇ.പി വിമാനത്തിലെ യാത്ര ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി തള്ളി മാറ്റിയിരുന്നു. സംഭവം വിവാദമായതോടെ ഇ.പിക്ക് ഇൻഡിഗോ വിമാന യാത്രക്ക് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിമാനത്തിൽ …

Read More »

രക്ഷാപ്രവർത്തകന്റെ നഷ്ടപ്പെട്ട പേഴ്സ് തിരികെ നൽകി; മാതൃകയായി യുവാക്കൾ

വൈത്തിരി : വാഹനാപകടത്തിലെ രക്ഷാപ്രവർത്തനത്തിനിടെ നഷ്ടപ്പെട്ട ഡ്രൈവറുടെ പേഴ്സ് തിരികെ നൽകി മാതൃകയായി വിദ്യാർത്ഥികൾ. തളിമല സ്വദേശികളായ അക്ഷയ്, നീരജ് എന്നിവരാണ് വഴിയിൽ നിന്ന് ലഭിച്ച പേഴ്സ് പൊലീസിനെ ഏൽപ്പിച്ചത്. അടിവാരം സ്വദേശിയായ ചരക്കുലോറി ഡ്രൈവർ റിജോ അലക്സാണ്ടർ എന്ന വ്യക്തിക്കാണ് 25,000 രൂപ അടങ്ങിയ പേഴ്സ് നഷ്ടമായത്. ലക്കിടി ഉപവൻ റിസോർട്ടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തകനായി ചരക്കുലോറിയിൽ വന്ന റിജോ എത്തുകയായിരുന്നു. ഇതിനിടയിൽ പേഴ്സ് …

Read More »

വൈദേകം വിവാദം; ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ സുധാകരന്‍

കണ്ണൂർ: വൈദേകം റിസോർട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും വിജിലൻസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഉടൻ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി റിസോർട്ടിന്‍റെ മറവിൽ വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ ഒഴുകിയതായി ഇ.ഡിക്ക് മുന്നിൽ പരാതിയുണ്ട്. റിസോർട്ടിൽ നാല് ലക്ഷം മുതൽ മൂന്ന് കോടി വരെ …

Read More »

അല്ലു അര്‍ജുനും സന്ദീപ് റെഡ്ഡി വാങ്കയും ഒന്നിക്കുന്നു; പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ഉടൻ തുടങ്ങും

‘അർജുൻ റെഡ്ഡി’ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയുമായി കൈകോർക്കാനൊരുങ്ങി അല്ലു അർജുൻ. പ്രഭാസിന്‍റെ ‘സ്പിരിറ്റ്’, രൺബീർ കപൂറിന്‍റെ ‘അനിമൽ’ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സന്ദീപ് റെഡ്ഡി ഇപ്പോൾ. ഈ പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷം അല്ലു അർജുൻ ചിത്രത്തിന്‍റെ ജോലികൾ ആരംഭിക്കും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. സന്ദീപ് റെഡ്ഡി വാങ്കയുടെ ഭദ്രകാളി പിക്ചേഴ്സും ടി-സീരീസ് ഫിലിം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശിവ് ചാനന, ഭൂഷൺ കുമാർ, പ്രണയ് …

Read More »

ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് ജില്ലകളിൽ പരിശോധന നടക്കുന്നത്. ഇതുകൂടാതെ സംസ്ഥാന ടാസ്ക് ഫോഴ്സും പരിശോധന നടത്തും. റോഡരികിലെ ചെറിയ കടകൾ മുതൽ എല്ലാ കടകളിലും പരിശോധന നടത്തും. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകളും തുടരും. ഫുഡ് സേഫ്റ്റി ലാബുകൾക്കൊപ്പം മൊബൈൽ ലാബ് സേവനങ്ങളും ലഭ്യമാക്കുമെന്നും …

Read More »