Breaking News

Latest News

നടക്കുന്നത് എനിക്കെതിരെയുള്ള ഗൂഢാലോചന: ഇ.പി.ജയരാജന്‍

തിരുവനന്തപുരം: തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗൂഢാലോചന നടത്തിയത് ആരാണെന്ന് തനിക്കറിയാമെന്നും അത് ശരിയായ സമയത്ത് പറയുമെന്നും ഇപ്പോൾ പറയുന്നില്ലെന്നും ഇ.പി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. താൻ ജാഥയിൽ അംഗമല്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം അപ്രസക്തമാണ്. തന്നെ ലക്ഷ്യമിടുന്ന മാധ്യമങ്ങളുണ്ട്. ചിലർ നൽകുന്ന ഉപദേശത്തിനനുസരിച്ച് ചില മാധ്യമങ്ങൾ വാർത്തകൾ കെട്ടിച്ചമയ്ക്കുകയാണ്. …

Read More »

കർണാടക പിയുസി പരീക്ഷകൾക്ക് ഹിജാബ് അനുവദിക്കില്ല; കേസ് സുപ്രീംകോടതിയിൽ

ബെംഗലൂരു: കർണാടക പി.യു.സി പരീക്ഷയ്ക്ക് ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. കർണാടക പി.യു.സി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തര വാദത്തിന് സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജികൾ ഇന്നും പരാമർശിച്ചു. പരീക്ഷയ്ക്ക് അഞ്ച് ദിവസം മാത്രം അവശേഷിക്കുന്നതിനാൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ …

Read More »

വെന്തുരുകി കേരളം; കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില 39°C വരെ ഉയരാൻ സാധ്യത

തിരുവനന്തപുരം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും കൂടിയ താപനില ശരാശരിയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ജില്ലകളിൽ കൂടിയ താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. സംസ്ഥാനത്ത് വേനൽ കടുത്ത സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ടും …

Read More »

സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ

ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ബ്രോങ്കൈറ്റിസും ഉണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രി അധികൃതർ അറിയിച്ചു. താൻ നിരീക്ഷണത്തിലാണെന്നും വിവിധ പരിശോധനകൾ നടത്തിവരികയാണെന്നും സോണിയ വ്യക്തമാക്കി.

Read More »

വീണ്ടും വിവാഹിതനാകാനൊരുങ്ങി നടൻ ഹൃത്വിക് റോഷൻ; വധു യുവനടി സബ

ബോളിവുഡ് താരം ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നു. സബ ആസാദുമായാണ് ഹൃതിക് റോഷൻ വിവാഹിതനാകുക. 2023 നവംബറിലാണ് വിവാഹമെന്നാണ് റിപ്പോർട്ട്. ബോളിവുഡ് കിന്യൂസിന്‍റെ ട്വിറ്റർ പേജിലൂടെയാണ് വിവാഹ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഹൃത്വിക് റോഷനും യുവനടി സബ ആസാദും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ജുഹു വെര്‍സോവ ലിങ്ക് റോഡിൽ ഹൃത്വിക്കും സബ ആസാദും നിർമ്മിച്ച ആഡംബര വസതിയുടെ അവസാന ഘട്ട ജോലികൾ പൂർത്തിയായി വരികയാണ്. …

Read More »

ജൂനിയര്‍ എന്‍ടിആറിനും ആലിയക്കും പുരസ്‌കാരം അയച്ച് നല്‍കും: എച്ച്.സി.എ

ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ്റെ മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നിവയ്ക്കുള്ള അവാർഡുകൾ ആർആർആർ കരസ്ഥമാക്കിയിരുന്നു. രാജമൗലിയും രാം ചരണും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയിരുന്നെങ്കിലും ജൂനിയർ എൻടിആർ എത്തിയിരുന്നില്ല. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ജൂനിയർ എൻടിആറിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ ആരാധകർ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ എച്ച്സിഎയെ ടാഗ് ചെയ്താണ് പ്രതിഷേധിച്ചത്. തൊട്ടുപിന്നാലെ വിശദീകരണവുമായി ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ രംഗത്തെത്തി. തങ്ങള്‍ ജൂനിയർ …

Read More »

കുഴി കുത്തിയവർ തന്നെ വീണു; ഇന്ദോർ പിച്ചിന് ‘ശരാശരിയേക്കാൾ താഴെ’ റേറ്റിംഗ് ലഭിച്ചേക്കാം

മൂന്നാം ദിനം ഇന്ത്യയ്ക്ക് 75 റൺസ് പ്രതിരോധിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും 19 ഓവറിനുള്ളിൽ മറുപടി നൽകിയപ്പോൾ ഇന്ദോറിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. നാഗ്പൂരിലും ഡൽഹിയിലും നടന്ന മത്സരങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചെങ്കിലും ഇന്ദോറിലെ അതേ പിച്ചിൽ ഇന്ത്യയ്ക്ക് കാലിടറി. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പാഠങ്ങൾ പഠിച്ച ഓസ്ട്രേലിയൻ ബാറ്റർമാർ ഉഴുതുമറിച്ച പിച്ചിൽ എങ്ങനെ വിത്ത് വിതയ്ക്കാമെന്നും വിളവെടുക്കാമെന്നും …

Read More »

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റി; തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി. അഞ്ചാം തീയതി അമിത് ഷാ തൃശൂരിലെത്തുമെന്നായിരുന്നു അറിയിപ്പ്. കേരളം പിടിച്ചെടുക്കാനുള്ള കരുത്ത് അനന്തപത്മനാഭന്‍റെ മണ്ണിൽ നിന്നോ വടക്കുന്നാഥന്‍റെ മണ്ണിൽ നിന്നോ നേടണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിനു മുമ്പുള്ള പാർലമെന്‍റ് തിരഞ്ഞെടുപ്പിലും തൃശൂരിൽ ബി.ജെ.പിക്ക് വേണ്ടി സുരേഷ് ഗോപി നടത്തിയ മുന്നേറ്റം …

Read More »

പെഗാസസ് ഉപയോഗിച്ച് തൻ്റെ ഫോണും ചോർത്തി; വെളിപ്പെടുത്തലുമായി കേംബ്രിഡ്ജിൽ രാഹുൽ

ന്യൂഡല്‍ഹി: ഇസ്രയേൽ സ്പൈവെയർ പെഗാസസ് ഉപയോഗിച്ച് തന്‍റെ ഫോണും ചോർത്തിയിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നതായും രാഹുൽ വെളിപ്പെടുത്തി. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. എന്‍റെ ഫോണിലും പെഗാസസ് ഉണ്ടായിരുന്നു. പല രാഷ്ട്രീയ നേതാക്കളുടെയും ഫോണുകളിൽ പെഗാസസ് ഉണ്ട്. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ എന്നെ …

Read More »

പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

കൊച്ചി: പെരുമ്പാവൂർ അല്ലപ്രയിൽ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയായ രത്തൻ കുമാർ മബൽ ആണ് മരിച്ചത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. മുടിക്കൽ സ്വദേശി ഹക്കീമിന്‍റെ ഉടമസ്ഥതയിലുള്ള പ്ലൈക്കോണ്‍ ലാമിനേറ്റ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. വലിയ ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര ഉൾപ്പടെ തകർന്നിട്ടുണ്ട്. സ്ഫോടനത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ രത്തൻ …

Read More »